2018ലെ മഹാ പ്രളയത്തിൽ നാട് മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ അന്നും എംഎൽഎ ജയിംസ് മാത്യു നാടിന് മാതൃകയായി. ആദ്യ പ്രളയ സമയത്തായിരുന്നു മകൾ സാന്ത്വനയുടെ വിവാഹവും. കേരളമാകെ പ്രളയത്തിൽ മുങ്ങുമ്പോൾ ഒരു ആർഭാട കല്യാണം നടത്താൻ എംഎൽഎയ്ക്കും കുടുംബത്തിനും മനസുവന്നില്ല. തന്റെ മകളുടെ കല്യാണത്തിനായി കരുതിവെച്ച പണം അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയുരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ എംഎൽഎയുടെ വീട് മറ്റൊരു കല്യാണത്തിന് തയാറെടുക്കുകയായിരുന്നു. 2019ആഗസ്റ്റിൽ മകന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കേ പേമാരിയിൽ വീണ്ടും കേരളം മുങ്ങിതാണു. വീണ്ടും ആർഭാടങ്ങൾ ഒഴിവാക്കി മകന്റെ വിവാഹ ചെലവിലേക്ക് നീക്കിവച്ച അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജയിംസ് മാത്യു എംഎൽഎയും കുടുംബവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഭാര്യയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എൻ.സുകന്യ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.…
Read MoreTag: mazha kannur
പ്രളയത്തിൽ വീട് നിലംപൊത്തി; ക്യാമ്പ് പിരിച്ചുവിട്ടാൽ ശാരീരികാവശതകൾ ഉള്ള മക്കളെയും കൊണ്ട് എങ്ങോട്ട് എന്ന ചോദ്യവുമായി കുഞ്ഞാമിന
മട്ടന്നൂർ: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ വീടുകളിലേക്ക് പോകാനൊരുങ്ങുമ്പോൾ ഇനി എങ്ങോട്ട് പോകണമെന്നറിയാതെയിരിക്കുകയാണ് വയോധികയും കുടുംബവും. മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരത്തിലെ 70കാരിയായ കുഞ്ഞാമിനയും മക്കളും പേരക്കുട്ടികളുമാണ് പോകാനിടമില്ലാതെ ബാഫക്കി തങ്ങൾ എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ക്യാമ്പിൽ കഴിയുന്ന 73 കുടുംബങ്ങളിൽ കിടപ്പിലായ കുഞ്ഞാമിനയുടെ മകൻ അബ്ദുൾ ഖാദർ നൊമ്പരക്കാഴ്ചയാകുകയാണ്. പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത പ്രായമായ മകന് ഭക്ഷണം നൽകിയ ശേഷമേ കുഞ്ഞാമിന വെള്ളം പോലും കുടിക്കൂ. കൊട്ടാരത്തിലെ വീട്ടിൽ വെള്ളം കയറി തുടങ്ങിയതോടെയാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. രണ്ട് ദിവസം വെള്ളത്തിൽ മുങ്ങിയ വീട് കഴിഞ്ഞ ദിവസം നിലംപൊത്തുകയായിരുന്നു. പത്ത് സെന്റ് സ്ഥലത്തെ വീട് പൂർണമായും നിലംപതിച്ചതിനാൽ ഒരു സാധനം പോലും ലഭിച്ചില്ല. അംഗ പരിമിതരായ മൂന്നു മക്കളും ഇതേ അവസ്ഥയിൽ കഴിയുന്ന പേരക്കുട്ടിയുമൾപ്പെട്ട കുടുംബമാണ് കുഞ്ഞാമിനയോടൊപ്പം ക്യാമ്പിൽ കഴിയുന്നത്. സ്കൂൾ…
Read Moreമഴക്കെടുതിക്കിടയിൽ തലശേരി ഐസ് പ്ലാന്റിൽ വൻ കവർച്ച; കവർന്നത് രണ്ട് ലക്ഷം രൂപയുടെ ബോക്സുകൾ
തലശേരി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു വരുന്ന തലശേരിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പി.പി.എം.റിയാസിന്റെ ഉടമസ്ഥതയിലുള്ള തലശേരി മാക്കൂട്ടം തലായിൽ സ്ഥിതി ചെയുന്ന സതേൺ സ്റ്റാർ ഐസ് പ്ലാന്റിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. രണ്ട് ലക്ഷം രൂപ വിലവരുന്ന ഐസ് ബോക്സുകളാണ് ലോറിയിലെത്തിയ മോഷ്ടാക്കൾ കവർന്നത്. രാത്രിയിൽ പെയ്ത കനത്ത മഴയുടെ മറവിൽ ആയിരുന്നു മോഷണം. തൊട്ടടുത്ത പറമ്പിൽ വാഹനം നിർത്തി ബോക്സുകൾ കയറ്റി കൊണ്ട് പോവുകയായിരുന്നു. പ്രമുഖ മത്സ്യമൊത്ത വിതരണ ഗ്രൂപ്പായ പി.പി.എം അസോസിയേറ്റ്സിന്റേതാണ് മാക്കൂട്ടത്തെ ഐസ് പ്ലാന്റ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും അറിയുന്നു.
Read Moreകടകളിലെ മാലിന്യം എങ്ങോട്ട് കൊണ്ടുപോകും? വ്യാപാരികളുടെ ദുരിതം തീരുന്നില്ല; 150 കോടിയോളം നഷ്ടം
കണ്ണൂർ: കടകൾ ശുചീകരിക്കുന്ന മാലിന്യം എങ്ങോട്ട് കൊണ്ടുപോകുമെന്നറിയാതെ ശ്രീകണ്ഠപുരത്തെ വ്യാപാരികൾ. നഗരസഭ കാണിച്ചു തന്ന സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്പോൾ പ്രദേശവാസികൾ തടയുന്നതായി വ്യാപാരികൾ. അടിയന്തരമായി നഗരസഭ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപസമിതി പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു. ശ്രീകണ്ഠപുരത്ത് കടകൾ ശുചീകരിക്കുന്നതിനുള്ള അടിയന്തര നടപടികൾ തുടങ്ങിക്കഴിഞ്ഞു. മാലിന്യം എവിടെ നിക്ഷേപിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ആയിരത്തോളം കടകളിൽ വെള്ളം കയറി;150 കോടിയോളം നഷ്ടം കണ്ണൂർ ജില്ലയിൽ ആയിരത്തോളം കടകളിൽ വെള്ളം കയറിയതായാണ് ഇതുവരെയുള്ള കണക്കുകൾ എന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. 100 മുതൽ 150 കോടി രൂപയുടെ വരെ നഷ്ടം കണക്കാക്കുന്നു. നഷ്ടപരിഹാര തുക ഉൾപ്പെടെ വിലയിരുത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാകമ്മിറ്റി അടിയന്തര യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്ണൂർ വ്യാപാര ഭവനിൽ ചേരുന്നുണ്ട്.…
Read Moreകണ്ണൂരിൽ റെഡ് അലർട്ടിന്റെ ആശങ്ക നീങ്ങി; മഴ പെയ്യുന്നുണ്ടെങ്കിലും ശക്തമല്ല; ആറുദിവസമായി ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതിയില്ല
കണ്ണൂർ: ഇന്നലെ റെഡ് അലർട്ടിന്റെ ആശങ്ക നീങ്ങി മഴ കുറഞ്ഞെങ്കിലും ജില്ലയിൽ രാവിലെ മുതൽ മലയോര മേഖലയിൽ ഉൾപെടെ മഴ പെയ്യുന്നുണ്ട്.കനത്ത മഴ ഏറ്റവും കൂടുതൽ നാശം വിതച്ച ഇരിട്ടി,കൊട്ടിയൂർ,ആലക്കോട് മേഖലയിൽ വെള്ളക്കെട്ടിന് നേരിയ ശമനമുണ്ട്. എന്നാൽ ആലക്കോട്,തേർത്തല്ലി,എരുവേശി എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടേരിക്കടവ് റോഡിൽ വെള്ളം കയറി അപകടാവസ്ഥ നിലനിൽക്കുകയാണ്.ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു.പുഴയും റോഡും തിരിച്ചറിയാൻ സാധിക്കാത്ത വിധം വെള്ളം കയറിയിട്ടുണ്ട്.തേർത്തല്ലി തോടിനു കുറുകെയുള്ള നടപ്പാത ഒലിച്ചുപോയി.ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി വൈദ്യുതി ഇല്ലാത്ത മേഖല നിരവധിയാണ്. മഴയെ തുടർന്ന് ഇന്നലെ ജില്ലയിലെ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവച്ചു.71 സർവ്വീസുകളാണ് റദ്ദ് ചെയ്തത്.കണ്ണൂർ ഡിപ്പോയിൽ 24 സർവ്വീസുകളാണ് നിർത്തിയത്യ കോയമ്പത്തൂർ,മൈസൂരൂ,ബെംഗളരു,ഊട്ടി,വിരാജ്പേട്ട എന്നീ അന്തർ സംസ്ഥാന സർവ്വീസുകളാണ് ഇന്നലെ നിർത്തിവച്ചത്.പയ്യന്നൂർ ഡിപ്പോയിൽ നിന്നും ഒൻമ്പതും തലശേരി ഡിപ്പോയിൽ 38 സർവീസും റദ്ദുചെയ്തു.രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി.
Read Moreമഴയ്ക്ക് ശമനമെങ്കിലും വെള്ളമിറങ്ങാതെ ശ്രീകണ്ഠപുരവും ചെങ്ങളായിയും; വ്യാപാരികൾക്കു കോടികളുടെ നഷ്ടം
ശ്രീകണ്ഠപുരം: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശ്രീകണ്ഠപുരവും ചെങ്ങളായിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം താഴുന്നില്ല. ചെങ്ങളായിയിൽ രണ്ടുനില വീടിന്റെ മുകൾഭാഗം വരെ ദിവസങ്ങളായി വെള്ളത്തിലാണ്. ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ് മുഴുവനും വെള്ളത്തിലായപ്പോൾ സൂപ്പർ മാർക്കറ്റുകൾ, വസ്ത്രാലയങ്ങൾ തുടങ്ങി ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇവിടെയുള്ള സാധനങ്ങളും ഉൾപ്പെടെ വെള്ളത്തിലായി. കോടികളുടെ നഷ്ടമാണു വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. എല്ലാ വർഷവും വെള്ളം കയറുന്നതാണെങ്കിലും ഇത്തവണത്തെ കയറ്റം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടു തന്നെ സ്ഥിരമായി വെള്ളം കയറാത്ത കടകളിലെ സാധനങ്ങൾ മാറ്റാതെ നിന്നവർക്കാണു കൂടുതൽ നഷ്ടം സംഭവിച്ചത്. അരിച്ചാക്കുകളും തുണിത്തരങ്ങൾ, കംപ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയും ശ്രീകണ്ഠപുരത്തെ തടിമില്ല് വ്യാപാരിയുടെ ലക്ഷങ്ങളുടെ മരങ്ങളും വെളളം കൊണ്ടുപോയി. കോട്ടൂർപുഴ പഴയങ്ങാടിയിൽ നിന്നു ഗതിമാറി ഒഴുകിയതിനാൽ ടൗണിലും പരിസരത്തും രൂക്ഷമായ ഒഴുക്കാണ് . ഹോട്ടലുകളിലും മറ്റുസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ടൗണിലെ വാടക മുറികളിലുള്ള ഇതര സംസ്ഥാന തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. മിക്ക…
Read Moreപള്ളിക്കുന്നിൽ വാർത്താസംഘത്തിന്റെ കാറിൽ ബസിടിച്ച് മൂന്നുപേർക്ക് പരിക്ക്; സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: വാർത്താസംഘം സഞ്ചരിച്ച കാറിൽ ബസിടിച്ചു. മൂന്നുപേർക്ക് പരിക്ക്. ഇന്നുരാവിലെ ഏഴോടെ പള്ളിക്കുന്ന് ശ്രീപുരത്തിനു സമീപമാണ് അപകടം. കണ്ണൂരിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയും നിയന്ത്രണം വിട്ട കാർ സമീപമുള്ള കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അരുൺ ഗോപി, കാമറാമാൻ ജിഷ്ണു, ഡ്രൈവർ സുജിത്ത് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാട്ടാന്പള്ളി ഭാഗത്തേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Read Moreകനത്ത മഴ; കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഇന്നും വൈകുന്നു
മട്ടന്നൂർ: കനത്ത മഴ കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഇന്നും വൈകുന്നു. മിക്ക വിമാനങ്ങളും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്നത്. കുവൈറ്റ്, മുംബൈ, ബംഗളൂരൂ, ഹൈദരാബാദ്, മസ്ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നതും കണ്ണൂരിലെത്തുന്ന വിമാനങ്ങളുമാണ് വൈകുന്നത്. ഇന്നലെയും വിമാനങ്ങൾ വൈകിയാണ് സർവീസുകൾ നടത്തിയത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.10ന് കണ്ണൂരിൽ എത്തേണ്ട വിമാനം 6.40നാണ് ലാൻഡ് ചെയ്തത്. സിഗ്നൽ ലഭിക്കാത്തതിനാൽ രണ്ടിൽ കൂടുതൽ തവണ സിഗ്നൽ പരിധിക്കുള്ളിൽ വട്ടം കറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസങ്ങളിൽ പല വിമാനങ്ങളും റൺവേയിൽ ഇറക്കാൻ കഴിയാതെ വഴിതിരിച്ചു വിട്ടിരുന്നു.
Read Moreകണ്ണൂരിൽ മഴദുരിതം തുടരുന്നു; 91 ദുരിതാശ്വാസ ക്യാമ്പുകളിൽ 1946 കുടുംബങ്ങൾ; ജില്ലയിൽ നാല് മരണം
കണ്ണൂർ: കണ്ണൂരിൽ മഴദുരിതം തുടരുന്നു. 91 ദുരിതാശ്വാസ ക്യാന്പുകൾ ജില്ലയിൽ തുറുന്നു. 1946 കുടുംബങ്ങളിലെ 8707 ആളുകളാണ് ക്യാന്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരിച്ചു. ഇന്ന് പയ്യന്നൂർ കൊറ്റിയിലും പുളിങ്ങോത്ത് ആറാട്ടുകടവിലും രണ്ടുപേർ മരിച്ചു. പാനൂർ, മാഹി, ആലക്കോട്, കരുവഞ്ചാൽ, ചപ്പാരപ്പടവ്, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പാനൂർ പ്രദേശങ്ങളിലെ പുഴകൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പാനൂർ കിഴക്കൻ മേഖലയിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. ബസ് ഗതാഗതം പൂർണമായും നിലച്ചു. കുപ്പം, ആലക്കോട് പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലക്കോട് പാത്തൻപാറയിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ആലക്കോട്, കരുവഞ്ചാൽ മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. പന്തക്കൽ മൂലക്കടവിൽ പൊന്ന്യം പുഴ കരകവിഞ്ഞതോടെ കടകളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. പയ്യന്നൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമുള്ള 150 ഓളം…
Read Moreപറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി; കനത്ത മഴയിൽ ക്ഷേത്രത്തിനകത്ത് കുടുങ്ങിയ ഭക്തരെ തോണിയിൽ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: വളപട്ടണം പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് പറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളക്കയറ്റം ശക്തമായതിനെ തുടർന്നു ക്ഷേത്രത്തിലെ തിരുവപ്പന വെള്ളാട്ടം നിർത്തി വച്ചു. പുലർച്ചെ നാലരയോടെ തുടങ്ങിയ ചടങ്ങുകൾ അഞ്ചരയോടെ നിർത്തുകയായിരുന്നു. കനത്ത മഴയിൽ ക്ഷേത്രത്തിനകത്ത് കുടുങ്ങിയ ഭക്തരെ തോണിയിലാണ് പുറത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെയുണ്ടായതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
Read More