ആലുവ: മഴക്കെടുതിയിൽ വെള്ളം കയറി വൃത്തികേടായ വീടുകൾ കന്യാസ്ത്രീകളുടെ സംഘം താമസ യോഗ്യമാക്കി. അശോകപുരത്തുള്ള എഫ്സിസി സിസ്റ്റേഴ്സ് ആണ് സേവന മാതൃക സൃഷ്ടിച്ചത്. ചൂർണ്ണിക്കര പഞ്ചായത്ത് എസ്പിഡബ്ലിയു ഗവ. എൽപി സ്കൂൾ ക്യാമ്പിലുള്ളവരുടെ വീടുകൾ വൃത്തിയാക്കുന്ന പ്രയത്നനമാണ് സിസ്റ്റർമാർ ഏറ്റെടുത്തത്. കരുവേലി മണപ്പുറത്തുള്ള വീട്ടുകാർക്ക് വെള്ളം ഇറങ്ങിയിട്ടും ഇതുവരെയും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. എഫ്സിസി ജനറേറ്ററിലെ ജനറൽ കൗൺസിലർ സിസ്റ്റർ ഷിഫിയുടെ നേതൃത്വത്തിലാണ് പതിനഞ്ച് കന്യാസ്ത്രീകൾ ചൂർണക്കരയിൽ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും ഇവരോടൊപ്പം എത്തിയിരുന്നു. ഇതിനിടയിൽകരുവേലി മണപ്പുറത്തെ റോഡിലെ ചെളി പഞ്ചായത്ത് വൃത്തിയാക്കി.
Read MoreTag: mazha kochi
മഹാപ്രളയത്തിന് ഇന്ന് ഒരു വയസ്! കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികള്‍ക്ക് സമ്മാനിച്ചത് ഭയപ്പെടുത്തുന്ന ഓര്‍മകള്‍; ഭീതി വിട്ടൊഴിയാതെ മലയോരം
ചെറുതോണി: കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്. കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികൾക്ക് ഭയപ്പെടുത്തുന്ന ഓർമകളാണ് സമ്മാനിച്ചത്. ജില്ലാ ആസ്ഥാന മേഖലയിൽ 10 പേരുടെ ജീവനാണ് സ്വാതന്ത്ര്യദിനത്തിൽ പൊലിഞ്ഞത്. കാലവർഷം ശക്തമായിട്ടും കാര്യമായ പ്രകൃതിക്ഷോഭം ഉണ്ടാകാതിരുന്ന പ്രദേശമായിരുന്നു വാഴത്തോപ്പ് പഞ്ചായത്ത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 15 ഇതെല്ലാം തിരുത്തിക്കുറിച്ചു. വാഴത്തോപ്പ് പഞ്ചായത്തിൽ ചെറുതോണി ടൗണിന് ഏറ്റവും അടുത്ത പ്രദേശമായ ഗാന്ധിനഗർ കോളനിയിൽനിന്നാണ് ആദ്യ ദുരന്തവാർത്തയെത്തിയത്. ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മുത്തച്ഛനും മുത്തശിയും രണ്ടു പേരക്കുട്ടികളും ഉൾപ്പെടെ മണ്ണിനടിയിലായി. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന ഒരു യുവാവും ദുരിതാശ്വാസ ക്യാന്പിൽ നിന്നും വീട്ടിലെത്തി പുതപ്പെടുത്ത് വരികയായിരുന്ന വീട്ടമ്മയും ഇതേ ഉരുൾപൊട്ടലിൽ മരിച്ചു. ശക്തമായ മഴയും തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് തടസമായി. വൈകുന്നേരം അഞ്ചോടെ വാഴത്തോപ്പ് പഞ്ചായത്തിലെതന്നെ മണിയാറൻകുടി പെരുങ്കാലയിലും ഉരുൾപൊട്ടി. ഇവിടെയും ഒരുകുടംബത്തിലെ നാലുപേരെയാണ് മരണത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോയത്. അച്ഛനും…
Read More73 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പ്രളയം പഠിപ്പിച്ച പരസ്നേഹത്തിന് ഇന്ന് ഒരു വയസ്; അതിജീവനത്തിനായി ഭിന്നതകളേതുമില്ലാതെ കേരളം കൈകോർത്ത കാഴ്ച; വാർഷികത്തിൽ വീണ്ടും ദുരന്തം അനുഭവിക്കേണ്ടി വരുന്നത് യാദൃശ്ചികം….
സിജോ പൈനാടത്ത് കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ മഹാപ്രളയത്തിന്റെ ആണ്ടോർമയിൽ കേരളം. അതു പ്രളയകാലം മലയാളിയെ അടിവരയിട്ടു പഠിപ്പിച്ച പരസ്നേഹത്തിന്റെ ഒന്നാം വാർഷിക സ്മൃതി കൂടിയാകുന്നു. മുന്‍പു കാണാത്തവിധം അതിജീവനത്തിനായി ഭിന്നതകളേതുമില്ലാതെ കേരളം കൈകോർത്ത കാഴ്ച ഭാരതത്തിനും ലോകത്തിനും പ്രചോദനമായി. വാർഷിക നാളുകളിൽ സമാനമായ ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നതും യാദൃച്ഛികം. 2018 ഓഗസ്റ്റ് 14നു രാത്രി പ്രളയത്തിന്റെ സൂചനകളുമായി പെരുമഴ ശക്തിപ്രാപിച്ചതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പലായനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രകൃതിദുരന്തം മൂലം ആദ്യമായി സ്വന്തം വീടുകൾ വിട്ടു പോകേണ്ടി വന്നത് ആയിരക്കണക്കിനു കുടുംബങ്ങളായിരുന്നു. വയോജനങ്ങളും കുഞ്ഞുങ്ങളും രോഗികളുമെല്ലാം സുരക്ഷിതകേന്ദ്രങ്ങൾ തേടിയുള്ള പലായനത്തിനു വിഷമിച്ചപ്പോൾ, കൈത്താങ്ങാകാൻ അനേകരെത്തി. പരസ്പരം കൈകോർത്തും സഹായിച്ചും സഹായങ്ങൾ ഏറ്റുവാങ്ങിയുമാണ് ദുരിതബാധിതർ അതിജീവനവഴികളിലേക്കു ചുവടുവച്ചത്. കഴിഞ്ഞ വർഷം മഴയും പ്രളയവും കാര്യമായി ബാധിക്കാതിരുന്ന വടക്കൻ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നു നിരവധി വ്യക്തികളും സന്നദ്ധപ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും മധ്യകേരളത്തിലും…
Read Moreദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അതിഥി തൊഴിലാളികളുടെ കൈത്താങ്ങ്
ആലുവ: പ്രളയത്തിലും പേമാരിയിലും വൻ നാശനഷ്ടം വിധിച്ച കേരളത്തിന്റെ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് ഈദ് ദിനത്തിൽ അതിഥി തൊഴിലാളികളുടെ കൈത്താങ്ങ്. ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരത്തിന് എത്തിയ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബലിപെരുന്നാൾ ദിനത്തിൽ പ്രാർഥന ഒഴിച്ചുള്ള ആഘോഷങ്ങളെല്ലാം പൂർണമായും ഒഴിവാക്കി കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആലുവ സെൻട്രൽ ജുമാ മസ്ജിദിലും പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം സംഘടിപ്പിച്ചത് . മസ്ജിദിൽ ഈദ് ദിനങ്ങളിൽ നടത്താറുള്ള മധുരപലഹാര വിതരണവും മറ്റു ആഘോഷങ്ങളും ഇത്തവണ തീർത്തും ഒഴിവാക്കി. അറബി, മലയാളം ഭാഷകൾക്കു പുറമേ ഹിന്ദി, ഉർദ്ദുവിലും ഈദ് ദിനത്തിൽ പ്രഭാഷണം നടക്കുന്നതിനാൽ ജില്ലയിലെ വിവിധ മേഖലയിൽ ജോലി…
Read Moreപ്രളയത്തിൽ വീട് തകർന്നു; ക്യാമ്പ് അവസാനിച്ചപ്പോൾ തിരികെപ്പോകാൻ വീടില്ലാതെ ഫിലോമിനയും മകനും; തീരദേശപരിപാലന നിയമത്തിന്റെ വിലക്കു മൂലം രണ്ടേകാൽ സെന്റിൽ വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥയെന്ന് ഫിലോമിന
വൈപ്പിൻ: വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വെള്ളമിറങ്ങിയതിനെ തുടർന്നു തിരികെ വീടുകളിലേക്ക് പോയെങ്കിലും അറുപതുകാരിയായ ഞാറക്കൽ അഞ്ചുചിറ വലിയപറന്പ് ഫിലോമിനക്കും മകൻ 19 കാരനായ സിജോയ്ക്കും തിരികെ പോകാൻ ഇടമില്ല. മഴയിലും കാറ്റിലും ഇവരുടെ വീട് ഭാഗികമായി ഇടിഞ്ഞ് വീണതിനാലാണ് തിരികെ പോകാൻ ഇടമില്ലാതായിരിക്കുന്നത്. മേരിമാതാ കോളജിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞിരുന്ന ഇരുവരെയും ഇവിടത്തെ ക്യാന്പ് അവസാനിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ എസ്സി വനിതാ സംഭരകർക്കായി നിർമിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് താൽക്കാലിമകമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആകെയുള്ള രണ്ടേകാൽ സെന്റ് ഭൂമിയിൽ ഉള്ള ചെറിയ വീട് ഭൂമിനിരപ്പിൽ നിന്നും ഒരടി താഴ്ന്ന അവസ്ഥയിലാണ്. മഴപെയ്താൽ വെള്ളം ഒഴുകിയെത്തുന്നത് വീടിനകത്തേക്കായിരുന്നു. വീടിനോട് ചേർന്ന് ഒരു കനാൽ ഉള്ളതിനാൽ പുതിയ വീട് വെക്കാൻ തീരദേശപരിപാലന നിയമത്തിന്റെ വിലക്കുണ്ടത്രേ. ഇതുമൂലം പഞ്ചായത്തിന്റെ ഭവനപദ്ധതികളിൽ എല്ലാം ഈ കുടുംബം തഴയപ്പെട്ടു. ഇപ്പോൾ ലൈഫ് പദ്ധതിയിലും…
Read Moreമഴ അകന്നു, വെള്ളമിറങ്ങി; നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ
നെടുന്പാശേരി: കനത്ത മഴയിൽ റണ്‍വേയിൽ വെള്ളം കയറിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലായി. തിങ്കളാഴ്ച സാധാരണ ഷെഡ്യൂൾ അനുസരിച്ചിട്ടുള്ള അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ എല്ലാം തന്നെ നടന്നു. ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രി ഒന്‍പതിനാണ് വിമാനത്താവളം താൽക്കാലികമായി അടച്ചത്. റണ്‍വേയിൽനിന്നു വെള്ളം ഇറങ്ങിയതിനെതുടർന്ന് ഞായറാഴ്ച ഉച്ചയോടെ പ്രവർത്തനം പുനരാരംഭിച്ചു. അന്ന് ഉച്ചയ്ക്ക് 12.15 ന് അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് കൊച്ചിയിൽ ആദ്യമെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വിവിധ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സാധാരണയായി നെടുന്പാശേരിയിലെ അന്താരാഷ്ട്ര ടെർമിനലിൽ പ്രതിദിനം 88 ലാൻഡിംഗും 88 ടേക്ക് ഓഫും ആഭ്യന്തര ടെർമിനലിൽ 150 ലാൻഡിംഗും 150 ടേക്ക് ഓഫുമാണ് നടന്നുവന്നിരുന്നത്. വിമാനത്താവളം തുറന്നതിനുശേഷവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിമാനങ്ങൾ ഇറങ്ങേണ്ട റണ്‍വേ ഉൾപ്പടെയുള്ള ഭാഗങ്ങളാണ് ആദ്യം വൃത്തിയാക്കിയത്. ബാക്കിഭാഗങ്ങളിൽ ശുചീകരണം പുരോഗമിക്കുകയാണ്. യാത്രക്കാർക്ക്…
Read Moreഇത് ശരിയല്ല, സിപിഎമ്മിന്റെ ദുരിതാശ്വാസ കളക്ഷനെതിരേ വി.ഡി. സതീശൻ എംഎൽഎ
പറവൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനായി അവശ്യവസ്തുക്കൾ സ്വരൂപിക്കുന്നതിൽ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം പാലിക്കാത്തതിനെതിരേ വി.ഡി. സതീശൻ എംഎൽഎ രംഗത്ത്.ദുരിതാശ്വാസ ക്യാമ്പുകളിൽ ചില വ്യക്തികളും സംഘടനകളും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയില്ലാതെ സാധനസാമഗ്രികൾ എത്തിക്കുന്നത് കർശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിന് വിപരീതമായി പറവൂരിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർതന്നെ പാർട്ടിയുമായി ബന്ധപ്പെട്ട ഓഫീസുകളിൽ കളക്ഷൻ സെന്റർ തുടങ്ങിയത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ലെന്ന് സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പറവൂരിലെ ഒരു സംഘടനയുടെ ഒാഫീസിൽ അവശ്യവസ്തുക്കൾ സ്വീകരിച്ച് വാഹനം തിങ്കളാഴ്ച പുറപ്പെടുമെന്ന് പ്രചരിപ്പിച്ചതിനെ തുടർന്നാണ് സതീശൻ രംഗത്തെത്തിയത്.
Read More