കൊല്ലം: കേരളത്തിലെ മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അമൃതാനന്ദമയിയുടെ സഹായഹസ്തം. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം മഠംനല്കും.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവരിലേയ്ക്ക് കാരുണ്യവും സേവനവുമായി നാമോരോരുത്തരും കടന്നു ചെല്ലണമെന്നും അമൃതാനന്ദമയി പറഞ്ഞു. പ്രളയത്തില്പെട്ടവര്ക്ക് അവശ്യസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മഠത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്പ് ലൈന്‍ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ സജ്ജീകരിച്ചിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ സന്നദ്ധ സേവകരാണ് ഈ ഹെല്പ് ലൈന്‍ (0476 2805050) സംവിധാനം കൈകാര്യം ചെയ്തത്. രക്ഷാപ്രവര്‍ത്തനം മുതല്‍ ഭക്ഷണം, വസ്ത്രങ്ങള്‍, സന്നദ്ധ സേവനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിരവധി ദുരിതബാധിതര്‍ ഈ ഹെല്പ് ലൈനിനെ ആശ്രയിച്ചതായി മഠം അധികൃതർ അറിയിച്ചു. വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ മഠവും മഠത്തിന്റെ മറ്റുസ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.…
Read MoreTag: mazha kollam
മഴക്കെടുതി :സഹായ പ്രവാഹം തുടരുന്നു;ദുരിതാശ്വാസ പ്രവർത്തനത്തിൽ വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പാക്കും
കൊല്ലം: മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊല്ലത്ത് നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ട് വാഹനങ്ങള്‍ നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കില്‍ ഇന്നലെ വാഹനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയക്കാനായി. ആവശ്യങ്ങള്‍ മുന്‍നിറുത്തി മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തയാറാക്കിയ പട്ടിക പ്രകാരമാണ് ആശ്വാസ വസ്തുക്കള്‍ പ്രധാന ശേഖരണ കേന്ദ്രമായ ടി. എം. വര്‍ഗീസ് ഹാളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെയാണ് വേണ്ടതെന്ന് നേരിട്ടും സന്ദേശങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്. ക്ലീനിംഗ് മോപ്പ് – ബ്രഷ്, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍, മാസ്ക്, ബക്കറ്റ്, കാലുറ എന്നിവയുടെ ആവശ്യകത നിലനില്‍ക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ 500ലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കള്‍ തരം തിരിക്കുന്നത് മുതല്‍ അവ…
Read Moreജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭവും സുനാമിയും; വ്യാജപ്രചാരണംനടത്തിയയാൾക്കെതിരെ സിറ്റിപോലീസ് കേസെടുത്ത്
കൊല്ലം : ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭവും സുനാമിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്ന് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും അറിയിപ്പ് ലഭിച്ചതായി സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയയാൾക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ വ്യാജപ്രചരണം ശ്രദ്ധ യിൽപ്പെട്ടതിനെതുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻജോസഫിന്റെ നിർദ്ദേശാനുസരണം എസിപി പ്രതീപ്കുമാറിന്റെനേതൃത്വത്തിൽ, എസ്ഐ എം .മനോജ് , ബിജു ആർ, രാധാകൃഷ്ണപിള്ള എം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവരുന്നത്.
Read Moreകാലവര്‍ഷം; അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: കാലവര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ജില്ലയില്‍ സുസജ്ജം. ആവശ്യമെങ്കില്‍ അയല്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനയാനങ്ങളും തയ്യാറാണെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കളക്ട്രേറ്റില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. 0474-2794002, 2794004, 9447677800 എന്നീ നമ്പരുകളിലാണ് സഹായത്തിനായി ബന്ധപ്പെടേണ്ടത്. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം റവന്യൂ – ഫയര്‍ഫോഴ്സ് – പോലീസ് വകുപ്പുകള്‍ക്കൊപ്പം ജലസേചന – ആരോഗ്യ- ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം. മണ്ണിടിച്ചില്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ജെ സിബി, കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ആറു താലൂക്കുകളിലും മുഴുവന്‍ സമയ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഒരു വീടു പൂര്‍ണമായും തകര്‍ന്നു . ആര്യങ്കാവ് ഇടപാളയത്തെ…
Read More