കോട്ടയം: വീടുകളില്‍ മോഷണം നടക്കും. എല്ലാം നഷ്ടപ്പെടും അതിനാല്‍ ഞങ്ങള്‍ വരില്ല സാറേ…. വെള്ളത്തില്‍ മുങ്ങിയവിജയപുരം പഞ്ചായത്തിലെ കൊശമറ്റം കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനോടും മെംബര്‍മാരോടും വീട്ടുകാര്‍ പറഞ്ഞതാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള വെള്ളപ്പൊക്കത്തില്‍ കൊശമറ്റം കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പില്‍ താമസമാക്കുന്ന ആളുകളുടെ വീടുകളിൽ മോഷണം പതിവാണ്. കട്ടിലും മേശയും ടിവിയും അലമാരയും പാത്രങ്ങളുമെല്ലാം മോഷണം പോയതായി പ്രദേശവാസികള്‍ പറഞ്ഞു. അതിനാല്‍ പലര്‍ക്കും വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് പോകാന്‍ മടിയാണ്. വീടിന്റെ മച്ച് പൊളിച്ചു വരെ അകത്തുകിടന്ന സാധന സാമഗ്രികള്‍ കൊണ്ടുപോയതായി കോളനി നിവാസികൾ പറഞ്ഞു. വെള്ളം ഇറങ്ങി ക്യാമ്പില്‍നിന്നും വീടുകളിലെത്തിയപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥായാണെന്നും അവർ പറഞ്ഞു. മോഷണത്തിനു പരിഹാരമുണ്ടാക്കാമെന്നും ക്യാമ്പിലേക്ക് മടങ്ങണമെന്നും അല്ലെങ്കില്‍ ആപത്താണെന്നുമുള്ള അധികൃതരുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശത്തിനൊടുവിലാണ് പലരും ക്യാമ്പിലേക്ക് പോയത്. കൊശമറ്റത്തു…
Read MoreTag: mazha kottayam
കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഈരാറ്റുപേട്ട: ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയായിട്ടും ശമിച്ചില്ല. കിഴക്കൻ മലയോരത്തും അതിർത്തി പ്രദേശത്തും വാഗമൺ, പുള്ളിക്കാനത്തും ശക്തമായ മഴ പെയ്തതിനാൽ മീനച്ചിലാറിന്റെ കൈവഴികളിൽ ശക്തമായ ഒഴുക്കാണ് വൈകുന്നേരത്തോടെ ഉണ്ടായത്. 21 വരെ ശക്തമായ മഴ; യെല്ലോ അലർട്ട് കോട്ടയം: ഇന്നു മുതല്‍ 21 വരെ ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളിലേയ്ക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായും ഒഴിവാക്കണം. ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന…
Read Moreപടിഞ്ഞാറ് നേരിയ ആശ്വാസം; കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു; വെള്ളത്തിന്റെ ഇറക്കത്തിൽ വേഗത കുറവെന്ന് ജനങ്ങൾ
കോട്ടയം: മഴയ്ക്കു ശമനമായതോടെ മഴക്കെടുതിയിൽനിന്നു നേരിയ ആശ്വാസം. ജില്ലയിൽ ഇന്നലെ പകൽ കാര്യമായ മഴയുണ്ടായില്ല. മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗം, കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു എന്നതിന്റെ ആശ്വാസം മാത്രമാണുള്ളത്. വെള്ളം ഇറക്കം പതുക്കെയാണ്. അതിനാൽ കെടുതി രൂക്ഷമാണ്. പലർക്കും ക്യാന്പുകളിൽനിന്നു വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ഇന്നു മുതൽ മഴ ശക്തി പ്രാപിക്കുമെന്ന വാർത്ത എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മലയോര മേഖലയാണ് ഭീതിയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നിലവ്, തീക്കോയി, കൂട്ടിക്കൽ പ്രദേശത്തുള്ളവർ ചെറിയ മഴയേ പോലും ഭയക്കുകയാണ്. മഴ മാറി നിന്നതോടെ കഴിഞ്ഞ ദിവസമാണ് ആളുകൾ ബന്ധുവീടുകളിൽനിന്നും മറ്റും സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയത്. കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടിക്കണക്കിനു രൂപയുടെ…
Read Moreപടിഞ്ഞാറിനെ മുക്കി കിഴക്കൻ വെള്ളം; സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി ജനങ്ങൾ
കോട്ടയം: കിഴക്കൻ മേഖലയിൽനിന്നു ഒഴുകിയെത്തിയ വെള്ളം പടിഞ്ഞാറൻ മേഖലയെ മുക്കി. ഇതോടെ ജനജീവിതം ദുഃസഹമാക്കി. തുരുത്തുകളിലെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി. ഇടറോഡുകളിൽ വെള്ളം ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. റവന്യൂ, ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാന്പ് ചെയ്ത് ആളുകളെ ദുരിദാശ്വാസ ക്യാന്പുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റുകയാണ്. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിൽ മഴ ശക്തമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുമരകം മുങ്ങുന്നു കുമരകം: കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ കുമരകത്തും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ഇതോടെ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കാനും വീടുകൾക്കുള്ളിൽ വെള്ളം കയറി ദുരിതത്തിലായവരെ ക്യാന്പുകളിൽ എത്തിക്കാനും അധികൃതർ നടപടി സ്വീകരിച്ചു വരുന്നു. വാഹന ഗതാഗതം നിലവിൽ തുടരുന്നുണ്ടെങ്കിലും ഇനിയും ജലനിരപ്പ് ഉയർന്നാൽ ചെറു വാഹനങ്ങളിലെ യാത്ര അസാധ്യമാകും. തിരുവാർപ്പിലെ പല കോളനികളും വെള്ളത്തിലായി. കുമരകത്തെ…
Read Moreകിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; ആശങ്ക ഒഴിയാതെ പടിഞ്ഞാറൻ മേഖല; വൈക്കത്ത് 500 കുടുംബങ്ങൾ വെള്ളക്കെട്ടിൽ
കുമരകം: മഴ ശമിച്ചിട്ടും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നു.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഇറങ്ങിത്തുടങ്ങിയ വെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തുകയാണ്. ഡാമുകളുടെ ഷട്ടറുകൾ അടയ്ക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായി തുടരുന്നു. പടിഞ്ഞാറൻ മേഖലയിൽ പെയ്ത്തുവെള്ളം ഒഴുകിയെത്തി വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതിനാൽ ദുരിതാശ്വാസ ക്യാന്പുകളും സജ്ജമായിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വലിയ കൃഷിനാശവും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.നെൽകൃഷി ചെയ്ത കർഷകരാണ് ഭീതിയിൽ കഴിയുന്നത്. മുൻ വർഷങ്ങളിലെ പ്രളയം പ്രതിസന്ധി സൃഷ്ടിച്ച കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തണ വിരിപ്പുകൃഷി ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ മേഖലകളിൽ പ്രധാന നിരത്തുകളിലും ഗ്രാമ പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. കോട്ടയം – കുമരകം റോഡിലും തിരുവാർപ്പ് റോഡിലും വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴുന്പോൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നതാണ് മുൻകാലങ്ങളിലെ…
Read Moreവെള്ളക്കെട്ടിൽ വലഞ്ഞ് പടിഞ്ഞാറൻ മേഖല; നാശത്തിന്റെ വക്കിൽ വീടുകൾ; അധികൃതരുടെ കനിവിനായി കാത്ത് ജനങ്ങൾ
കുറിച്ചി: മഴയ്ക്കു കുറവുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വെല്ലുവിളികളിൽ നട്ടം തിരിഞ്ഞ് പടിഞ്ഞാറൻ മേഖല.കൃഷി നാശത്തിനു പിന്നാലെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഭിത്തിയും വിണ്ടു കീറുന്നതാണ് വലയ്ക്കുന്നത്. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവിടെയുള്ളവർ. മാസങ്ങളായി വെള്ളം കയറിക്കിടക്കുന്നതോടെയാണ് വീടുകൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. പുഞ്ചകൃഷിക്കുശേഷം വെള്ളം കയറ്റിയ പാടത്തെ തുരുത്തുകളിലേയും പുറബണ്ടുകളിലേയും വീടുകളാണു താഴ്ന്നു പോകുകയും പൊട്ടിക്കീറുകയും ചെയ്യുന്നതിലേറെയും. കൂടുതൽ കാലം വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്പോൾ തറക്കടിയിലെ മണ്ണ് അയഞ്ഞു പോകുന്നതാണു വീടുകൾക്ക് അപകടം സൃഷ്ടിക്കുന്നത്. പാടത്തേയും പുറംബണ്ടിലേയും ഉറപ്പില്ലാത്ത മണ്ണിൽ നിർമിക്കുന്ന വീടുകൾക്കാണു കേടുപാടുകൾ കൂടുതൽ സംഭവിക്കുന്നത്. കൃഷി ഉള്ള സമയത്ത് മണ്ണ് ഉണങ്ങുകയും കൃഷിക്കുശേഷം വെള്ളം കയറ്റുന്പോൾ മണ്ണ് അയയുകയും ചെയ്യുന്നതോടെ വീട് താഴുകയും ചെരിയുകയും ചെയ്ത് ഭിത്തിയും തറയും പൊട്ടിപ്പോകുകയാണു പതിവ്. കുമരകത്ത് കൊല്ലകരി, ഇടവട്ടം, മങ്കുഴി, മൂലേപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലെ വീടുകൾ വർഷത്തിൽ നാലു…
Read Moreജനത്തെ ദുരതത്തിലാഴ്ത്തി ജില്ലയിൽ മഴ കനക്കുന്നു; ഇന്നും ജില്ലയിൽ യെല്ലോ അലർട്ട്; പടിഞ്ഞാറൻ മേഖയിൽ വെള്ളം ഉയരുന്നു
കോട്ടയം: കോവിഡിനൊപ്പം കനത്ത മഴയും, ജനം ദുരിതത്തിൽ. കഴിഞ്ഞദിവസം രാത്രി തുടങ്ങിയ മഴയ്ക്കു ഇന്ന് രാവിലെ മുതൽ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്നും യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നലെ മണിമലയാർ മുണ്ടക്കയം കോസ് വേ ഭാഗത്ത് കരകവിഞ്ഞു. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കാഞ്ഞിരപ്പള്ളിയിൽ 16 സെന്റീമീറ്റും പൂഞ്ഞാറിൽ 10.6 സെന്റീമീറ്റും കോട്ടയത്തു 10.3 സെന്റീ മീറ്ററും മഴയാണ് ഇന്നലെ പെയ്തത്. കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലയിലെ ജല നിരപ്പ് ഉയരുകയാണ്. മഴ കുറഞ്ഞാലും കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുകയാണ്. രണ്ടാഴ്ച മുന്‍പുണ്ടായ മഴയെത്തുടർന്ന് ഇപ്പോഴും കോട്ടയം നഗരസഭ, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. മഴ നിന്നു പെയ്താൽ വെള്ളക്കെട്ടുകൾ വെള്ളപ്പൊക്കമായി മാറാൻ അധിക സമയം വേണ്ടെന്നു പ്രദേശവാസികൾ…
Read Moreജില്ലയിൽ കനത്ത മഴയും കാറ്റും; നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
കോട്ടയം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് തീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ചില സമയങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍ മുണ്ടക്കയം കോസ് വേ ഭാഗത്ത് കരകവിഞ്ഞു. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കഴിഞ്ഞു. കനത്ത മഴയില്‍ ഇന്നു പുലര്‍ച്ചെ കെകെ റോഡില്‍ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. മരങ്ങളും റോഡിലേക്ക് കടപുഴകിയിട്ടുണ്ട്. പെരുവന്താനം, അമലഗിരി, പ്രദേശങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. ഇന്നു പുലര്‍ച്ചെ ആറോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കോട്ടയം നഗരത്തില്‍ ഇന്നലെ രാത്രിയിലുണ്ടായ കാറ്റ് നഗരത്തെ വിറപ്പിച്ചു. വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്കൂളിനു സമീപം വൈദ്യുതി പോസ്റ്റുകള്‍ കാറ്റില്‍ തകര്‍ന്നു. വയസ്കരകുന്നലെ അഗ്നിശമന സേന…
Read Moreപെയ്തിറങ്ങിയത് റിക്കാർഡ് മഴ; ന്യൂനമർദപ്പെയ്ത്തിൽ ഇില്ലയ്ക്ക് നഷ്ടം കോടികൾ; കോവിഡ് ഭീതിയിൽവിറച്ച് ക്യാമ്പുകൾ
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ റിക്കാർഡ് മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്.വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ ഇന്നലെ രാവിലെ എട്ടര വരെ ജില്ലയിൽ പെയ്തത് 162.2 മില്ലീമീറ്റർ. വ്യാഴാഴ്ച 88 മില്ലിമീറ്ററും ബുധനാഴ്ച 10.2 മില്ലിമീറ്ററും മഴ ലഭിച്ചതായാണു കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ കണക്ക്. കാൽ നൂറ്റാണ്ടിനുള്ളിൽ മേയ് മാസങ്ങളിൽ ഇത്തരത്തിലൊരു പെയ്ത്ത് ലഭിച്ചിട്ടില്ല. ഇന്നത്തെ കണക്കും 150 മില്ലിമീറ്ററിനു മുകളിലായിരിക്കുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കഴിഞ്ഞ ദിവസങ്ങളിൽ 170 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായാണ് സൂചന. ന്യൂനമർദപ്പെയ്ത്തിൽ വൻ നാശനഷ്കോട്ടയം: ന്യൂനമർദത്തിൽ കാലം തെറ്റിയെത്തിയ പെരുമഴയിൽ ജില്ലയിൽ 10.37 കോടി രൂപയുടെ കൃഷിനാശം. അപ്പർ കുട്ടനാട്ടിലെ മടവീഴ്ചയിൽ പാടങ്ങൾ മുങ്ങി. കൊയ്ത്ത് അവശേഷിച്ച പാടങ്ങളിൽ നെല്ല് ചെളിയിൽ മുങ്ങിനശിച്ചു. കുമരകം, അയ്മനം, ആർപ്പൂക്കര, തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ മടവീഴ്ചയുണ്ടായി. അടുത്ത കൃഷിക്ക് പാടം ഒരുക്കിയ കർഷകരും വിത നടത്തിയവരും…
Read Moreവേനൽ മഴ തുടർന്നേക്കും; അറബിക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യത; 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത
തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുഭാഗത്ത് ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദപ്രവാഹം രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രവാഹ ഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. വടക്കൻ ആൻഡമാൻ ദ്വീപിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ പ്രവാഹത്തിന്റെ പ്രതിഫലനം ഉണ്ടാകും. ന്യൂനമർദ പ്രവാഹ ഫലമായി കടലിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമർദ പ്രവാഹ സ്വാധീനഫലമായി വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യും.
Read More