തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക തീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ പലയിടത്തും വേനൽ മഴ ലഭ്യമായിരുന്നു. മധ്യകേരളത്തിൽ ശക്തമായ മഴയാണ് പെയ്തത്. ഇതോടെ കടുത്ത വേനൽചൂടിനും ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്.
Read MoreTag: mazha kottayam
മഴയ്ക്കു നേരിയ ശമനമായെങ്കിലുംപടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ട നിലയിൽ; ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടി ജനങ്ങൾ
കോട്ടയം: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ഇന്നലെ മുതൽ ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ടിരിക്കുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര തുടങ്ങി കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്. ഈ മേഖലയിൽ നിന്നുള്ള കുറച്ചുപേർ ദുരിതാശ്വാസ ക്യാന്പുകളിലും മറ്റുള്ളവർ ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. വളർത്തു മൃഗങ്ങളെ ഉയരം കൂടിയ പാലത്തിൽ കെട്ടിയിട്ടിരിക്കുകയാണ്. 2018ലെ പ്രളയത്തേക്കാൾ കൂടുതൽ ജലമെത്തിയിട്ടുണ്ടെന്നും കടലിൽ വേലിയേറ്റ സമയമായതിനാൽ വെള്ളം ഒഴുകി പോകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ചില സമയത്ത് ഒന്നോ രണ്ടോ പേരെത്തി ഇവയെ പരിപാലിക്കുന്നതല്ലാതെ പടിഞ്ഞാറൻ മേഖലകളിൽ വീടുകളിൽനിന്ന് എല്ലാവരും ഒഴിഞ്ഞു പോയിരിക്കുന്ന അവസ്ഥയാണ്. പടിഞ്ഞാറൻ മേഖലയിലെ ഏക്കറുകണക്കിനുള്ള വർഷകൃഷി മടവീണും ഓണത്തോടനുബന്ധിച്ചു ചെയ്തിരുന്ന പച്ചക്കറി കൃഷിയും പൂർണമായും നശിച്ചു. അതേസമയം മീനച്ചിലാർ, മണിമലയാർ കരകവിഞ്ഞു വെള്ളം കയറിയ റോഡുകളിൽ നിന്നെല്ലാം വെള്ളമിറങ്ങുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ…
Read Moreമഴ മാറി മാനം തെളിഞ്ഞു; ക്യാമ്പ് വിട്ടവർ വീടുകളിലേക്ക്; കേരളത്തിൽ നാല് ദിവസം കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾ കൊണ്ടു പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥ വിഭാഗം
കോട്ടയം: മഴ കുറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിയതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. വീടുകളിൽ എത്തിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ്. ദിവസങ്ങൾ കഴിഞ്ഞാലേ വീടും പരിസരവും പഴയ രീതിയിലേക്ക് കൊണ്ടുവരാനാകു. ജില്ലയിൽ ഇന്ന് 22 ക്യാന്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 658 കുടുംബങ്ങളിലെ 1900 പേർ കഴിയുന്നു. 10 ദിവസത്തോളം ക്യാന്പുകളിൽ കഴിഞ്ഞിരുന്നവരാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനാണ് രണ്ടു വർഷമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് കരുതുന്നത്. സാധാരണയായി ജൂണ് ഒന്നിന് കാലവർഷം എത്തും. ഇതാണ് പതിവ്. എന്നാൽ ജൂണിലും ജൂലൈയിലും മഴ പെയ്യാതെ ആഗസ്റ്റിൽ പെരുംമഴ പെയ്തതാണ് പ്രളയത്തിന് കാരണമെന്നു കരുതുന്നു. രണ്ടോ മൂന്നോ ദിവസംകൊണ്ടു പെയ്യേണ്ട കാലവർഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പെയ്തൊഴിയുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തിൽ ഉണ്ടായതെന്നും കരുതുന്നു. ഇത്തരത്തിലുള്ള മഴ പെയ്താൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും…
Read Moreവെള്ളമിറങ്ങി തുടങ്ങി; വൈക്കം സാധാരണ നിലയിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകൾ വിട്ട് ആളുകൾ വീടുകളിലേക്കു മടങ്ങുന്നു
വൈക്കം: മഴയുടെ ശക്തി കുറയുകയും പുഴയിലെയും കായലിലെയും ജലനിരപ്പു താഴുകയും ചെയ്തതിനെത്തുടർന്ന് വൈക്കത്തെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന ഭൂരിഭാഗം ആളുകളും വീടുകളിലേക്കു മടങ്ങി. വൈക്കത്തെ ഏതാനും താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ഇനിയും വെള്ളമിറങ്ങാത്തതിൽ കുറച്ചു കുടുംബങ്ങൾ ക്യാന്പുകളിലുണ്ട്. വൈക്കം മറവൻതുരുത്ത് പഞ്ചായത്തിൽ നാലു ക്യാന്പുകളിൽ രണ്ടെണ്ണം പിരിച്ചുവിട്ടു.വീടുകളിൽനിന്നു വെള്ളമിറങ്ങാത്തതിനാൽ കടായി എൽ പി സ്കൂളിൽ 10 കുടുംബങ്ങളും മറവൻതുരുത്ത് യുപിഎ സിൽ 22 കുടുംബങ്ങളും തങ്ങുകയാണ്. ഉദയനാപുരം വല്ലകം സെന്റ് മേരീസ് സ്കൂളിലും പടിഞ്ഞാറേക്കര യുപി എസിലും ഏതാനും കുടുംബങ്ങളുണ്ട്. ചെന്പ് പഞ്ചായത്തിൽ പൂക്കൈത തുരുത്തിലും നടുത്തുരുത്തിലും ചെന്പ് മാർക്കറ്റ് പരിസരത്തും വെള്ളമിറങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലായി. വൈക്കം നഗരസഭയിലെ ചാലപ്പറന്പ്, അയ്യർകുളങ്ങര ഭാഗങ്ങളിലെ വീടുകളിൽനിന്നു വെള്ളം പൂർണമായി ഇറങ്ങാത്തതിനാൽ മൂന്നു ക്യാന്പുകളിൽ ഏതാനും കുടുംബങ്ങൾ തുടരുകയാണ്. മഴ കനത്തു പെയ്യാത്തതിനാൽ രണ്ടു ദിവസത്തിനകം വെള്ളമിറങ്ങി ക്യാന്പുകളിൽ…
Read Moreപ്രളയത്തിൽ ക്ഷീര വികസനവകുപ്പിന് നഷ്ടം 65 ലക്ഷം ; പാൽ സംഭരണത്തിൽ 3000ലിറ്റർ കുറവ്
കുമരകം: പ്രളയം മൂലം ജില്ലയിൽ ക്ഷീരവികസന വകുപ്പിന് 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പാൽ സംഭരണത്തിൽ മൂവായിരം ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. 60,000 രൂപ വിലയുള്ള ഒന്പതു പശുക്കളും രണ്ട് കിടാരികളും രണ്ട് കന്നുകിടാക്കളും ചത്തു. കടുത്തുരുത്തിയിൽ പാട വരന്പത്തു നിന്ന് ഒരു പശുവിനെ കാണാതായിട്ടുണ്ട്. ജില്ലയിൽ വൈക്കം താലൂക്കിൽ ആറ് മൃഗ സംരക്ഷണ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. വൈക്കം മറവൻതുരുത്തിലെ ക്യാന്പിൽ 25 ഉം ഉദയനാപുരത്തെ ക്യാന്പിൻ 20 ഉം ചെന്പ് ക്യാന്പിൽ 20-ഉം ഏനാദിയിൽ 20-ഉം ബ്രഹ്മമംഗലത്ത് 25 – ഉം കൂട്ടുമ്മേൽ 30 ഉം മൃഗങ്ങളേയും സംരക്ഷിക്കുന്നു. കടുത്തുരുത്തി, മാടപ്പള്ളി ,പള്ളം ,ഏറ്റുമാനുർ ,ഈരാറ്റുപേട്ട, എന്നിവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ വിവിധ ഇനം നാൽക്കാലികളെ എത്തിച്ച് സംരക്ഷിച്ചു വരുന്നു ഇവിടങ്ങളിലെല്ലാം ക്ഷീരവികസന വകുപ്പ് വൈക്കോലും കാലിത്തീറ്റകളും എത്തിച്ച നൽകുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കേരളാ…
Read Moreജില്ലയിൽ പ്രളയഭീതി ഒഴിയുന്നു; നദികളിൽ ജലനിരപ്പ് താഴ്ന്നു; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങാനൊരുങ്ങുന്നു
കോട്ടയം: ജില്ലയിൽനിന്ന് പ്രളയ ഭീഷണി ഒഴിയുന്നു. നദികളിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി. ഈ നില തുടർന്നാൽ നാലഞ്ചു ദിവസത്തിനകം ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാം. 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്കും മലയോര മേഖലയിൽ ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ മഴ പെയ്തെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ രണ്ടുദിവസം കടന്നു പോയി. കടലിൽ രൂപപ്പെട്ട ന്യൂനമർദം ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തലനാട് , തീക്കോയി പ്രദേശങ്ങളിൽ ഉരുൾ പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വെള്ളം കായൽ വലിച്ചെടുക്കാത്തതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോഴും ജലനിരപ്പ് ഉയർന്നു തന്നെയാണ്. കുമരകം റൂട്ടിൽ ഇപ്പോഴും വാഹന ഗതാഗതം ഭാഗികമാണ്. ഇല്ലിക്കൽ, ആന്പക്കുഴി, ചെങ്ങളം താഴത്തറ ഭാഗങ്ങളിൽ റോഡിൽ വെള്ളം…
Read Moreവെള്ളം കയറിക്കിടക്കുന്ന റോഡിലൂടെ രാത്രിയിൽ വണ്ടിയോടിച്ച് യുവാക്കളുടെ ആഘോഷം; മതിലുകൾ തകർന്ന് വീണു; വീടുകളുടെ ഭീത്തികൾക്ക് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ
പാറന്പുഴ: വെള്ളം കയറിക്കിടന്ന റോഡിലൂടെ അമിത വേഗത്തിൽ വണ്ടിയോടിച്ചുണ്ടായ ഓളത്തിൽ മതിലുകൾ തകർന്നു. പാറന്പുഴയിലാണ് സംഭവം. ഒരു കൂട്ടം ആളുകൾ ദുരന്തത്തെ ആഘോഷമാക്കി രാത്രിയിൽ നടത്തിയ വാഹനയോട്ടത്തിൽ നിരവധി വീടുകൾക്ക് ബലക്ഷയവും സംഭവിച്ചു.അമിതവേഗത്തിൽ വെള്ളമുള്ള റോഡിലൂടെ വലിയ ടയറുള്ളതും ഉയരമുള്ളതുമായ വാഹനങ്ങൾ ഓടിക്കുന്പോൾ റോഡിലെ വെള്ളം വലിയ ഓളത്തോടെ ഇരുവശങ്ങളിലേക്കും പോകുന്നതു കാണാനാണ് ഇത്തരത്തിൽ വാഹനങ്ങൾ ഓടിച്ചത്. റോഡരികിൽ വെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന വീടുകളിലും മതിലുകളിലും ഈ ഓളങ്ങൾ ശക്തിയായി അടിക്കുന്പോൾ ഇവയ്ക്ക് ബലക്ഷയം സംഭവിക്കുകയോ തകർന്നു വീഴുകയോ ആണു ചെയ്യുന്നത്.കഴിഞ്ഞ രാത്രിയിൽ പാറന്പുഴയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇത്തരത്തിൽ സംഭവിച്ചത്. ശനിയാഴ്ച രാത്രിയിൽ 11നുശേഷം ഇത്തരത്തിൽ അങ്ങോട്ടുമിങ്ങോട്ടും വെള്ളക്കെട്ടിലൂടെ വാഹനമോടിച്ചതായി നാട്ടുകാർ പറയുന്നു. വലിയ ഓളങ്ങൾ റോഡിന് ഇരുവശവും വീടുകളിലേക്കു അടിച്ച് കയറിയപ്പോൾ ഭയന്നു പോയ വീട്ടുകാർ ഇനിയും ഇങ്ങനെ ഉണ്ടായാൽ വെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന…
Read Moreകിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം വരവ് കുറയുന്നില്ല; തലയാഴം മേഖലയിലെ വീടുകളിൽ വെള്ളം കയറി
വൈക്കം: കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിയാറിലെ ജലനിരപ്പുയർത്തിയതിനെ തുടർന്ന് തലയാഴം തോട്ടകത്തെയും സമീപ പ്രദേശത്തുള്ളവരുടെയും വീടുകളിൽ വെള്ളം കയറി. ജലാശയങ്ങളുടെ സമീപത്തും പാടശേഖരങ്ങളുടെ നടുവിലും താമസിക്കുന്ന നിരവധി കുടുംബങ്ങൾ ക്യാന്പിലേയ്ക്കുമാറി. തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിലെ ക്യാന്പിലേയ്ക്കാണ് തോട്ടകം കോണത്തുതറ, മുപ്പതിൽ, മുണ്ടാർ അഞ്ചാം ബ്ലോക്ക് എന്നിവടങ്ങളിലുള്ളവർ എത്തിയത്. ഇന്നു രാവിലെ ശക്തമായി മഴ തുടരുന്നതിനാൽ വെള്ളം ഇനിയും ഉയരാനാണു സാധ്യത. വെള്ളക്കെട്ടിൽ നിന്നമുപ്പതിൽ റെജിമോന്റെ വീട് ഭാഗീകമായി തകർന്നു വീണു. തോട്ടകത്തെ സമീപ പ്രദേശങ്ങളായ കറുകത്തട്ട് പനച്ചാംതുരുത്ത്, മാനാത്തുശ്ശേരി തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. നെൽകൃഷി വെള്ളത്തിൽ മുങ്ങി തലയാഴം: പ്രളയംതലയാഴം പഞ്ചായത്തിലെ നെൽകൃഷിക്കും കനത്ത നാശം വരുത്തി. 118 ഏക്കർ വിസ്തീർണമുള്ള തലയാഴം മുണ്ടാർ അഞ്ചാം നന്പർ പാടശേഖരത്തിലെ 25 ദിവസം പിന്നിട്ട നെൽകൃഷി വെള്ളത്തിൽ മുങ്ങി. അറുപതോളം ചെറുകിട കർഷകരുടെ…
Read Moreപ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം മാറുന്നില്ല; കോട്ടയം ജില്ലയിൽ ക്യാമ്പിലുള്ളത് 26,620പേർ
കോട്ടയം: ജില്ലയിലെ നാല് താലൂക്കുകളിലെ 160 ക്യാന്പുകളിലായി കഴിയുന്നത് 26,620 പേർ. ഇതിൽ 8260 കുടുംബങ്ങളുണ്ട്. 11,374 പുരുഷൻമാരും 12,138 സ്ത്രീകളും 3108 കുട്ടികളുമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ ത്തുടർന്ന് കനത്ത മഴ ജില്ലയിൽ പെയ്താൽ കാര്യങ്ങളെല്ലാം വീണ്ടും അവ താളത്തിലാകും. ഇന്നു രാവിലെയും തോ രാതെ മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദത്തിന്റെ മഴ കാര്യമായി ജില്ലയിൽ പെയ്യാതെ വന്നാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാം. കോട്ടയം താലൂക്കിൽ മാത്രം 9554 പേരാണ് 106 ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഇവരിൽ 3832 പുരുഷൻമാരും 4337 സ്ത്രീകളുമുണ്ട്. 1385 കുട്ടികളാണ് ക്യാന്പുകളിൽ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാന്പുകളുള്ളത്. വൈക്കത്ത് 22 ക്യാന്പുകളിലായി 4129 കുടുംബങ്ങൾ കഴിയുന്നു. 5821 പുരുഷൻമാരും 6026 സ്ത്രീകളും 1089 കുട്ടികളും അടക്കം 12236 പേർ…
Read Moreകോട്ടയത്തെ നാലു പഞ്ചായത്തുകളിൽ മണ്ണിടിച്ചിൽ സാധ്യത; ആളുകളെ ഒഴിപ്പിച്ചു
കോട്ടയം: മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാന്പുകളിലേക്കു മാറ്റുന്നു. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണു ക്യാന്പുകളിലേക്കു മാറ്റുന്നത്. കൂട്ടിക്കൽ പഞ്ചായത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി. വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ കൂടുതൽ ആളുകൾ ക്യാന്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറിത്താമസിച്ചിട്ടുണ്ട്. പകൽസമയങ്ങളിൽ ക്യാന്പിലെത്തി രജിസ്റ്റർ ചെയ്തു പോകുന്നവർ രാത്രിയോടെ ക്യാന്പിൽ തിരിച്ചെത്തുകയാണ് ചെയ്യുന്നത്. തീക്കോയി വില്ലേജിലുള്ളവർക്ക് മംഗളഗിരി സെന്റ് തോമസ് എൽപി സ്കൂൾ, വെള്ളികുളം സെന്റ് ആൻറണീസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാന്പ് സജ്ജമാക്കിയിട്ടുള്ളത്. മംഗളഗിരി സ്കൂളിൽ ഞായറാഴ്ച ഒൻപതു കുടുംബത്തിലെ 30 ആളുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 27 കുടുംബങ്ങളിലെ 86 പേർ രജിസ്റ്റർ ചെയ്തു. വെള്ളികുളത്ത് 76 കുടുംബങ്ങളിലെ 240 പേർ ക്യാന്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read More