കോട്ടയം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് കാര്യമായി താഴുന്നില്ല. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിലെ 151 ദുരിതാശ്വാസ ക്യാന്പുകളിലായി 20650 പേരാണ് കഴിയുന്നത്. 6482 കുടുങ്ങളാണ് ക്യന്പുകളിൽ അഭയം തേടിയത്. 8958 പുരുഷൻമാരും 9481 സ്ത്രീകളും 2211 കുട്ടികളും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയാണ്. മൂന്നുനാല് ദിവസംകൂടി ഇവർക്ക് ക്യാന്പുകളിൽ കഴിയേണ്ടി വന്നേക്കും. ഇന്നലെ പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും പടിഞ്ഞാറൻ മേഖലയിൽ കയറിയ വെള്ളത്തിന്റെ ഇറക്കം മന്ദഗതിയാലാണ്. ഇന്നലെ പകൽ തീവ്രമഴ പെയ്തില്ലെങ്കിലും ഒറ്റപ്പെട്ട മഴ തുടർന്നു. ആകാശത്ത് കാർമേഘം മൂടികിടക്കുയാണ് ശനിയാഴ്ച രാത്രിയിൽ ജില്ലയുടെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട തീവ്രമഴ പെയ്തിരുന്നു. മലയോരമേഖലയിൽ സ്ഥിതി ശാന്തമാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു. പടിഞ്ഞാറൻ മേഖല ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തിലും വൈക്കം, കുലശേഖരമംഗലം, മാന്നാർ, കുറുപ്പന്തറ, കല്ലറ, വെച്ചൂർ, ടിവിപുരം തുടങ്ങിയ…
Read MoreTag: mazha kottayam
വൈക്കം മേഖലയിൽ വെള്ളം താഴ്ന്ന് തുടങ്ങി; തലയോലപ്പറമ്പ്- വൈക്കം റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു; പ്രദേശവാസികൾ ആശ്വാസത്തിൽ
വൈക്കം: ജില്ലയിൽ ഇന്ന് മഴ മാറിന്നിന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.പടിഞ്ഞാറൻ മേഖലയായ വൈക്കത്തെ റോഡിൽ നിന്നും പുരയിടങ്ങളിൽ നിന്നും വെള്ളം താഴ്ന്ന് തുടങ്ങി. മൂവാറ്റുപുഴയാർ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറിയത്. പുഴയുടേയും നാട്ടു തോടുകളുടേയും സമീപത്തും താഴ്ന്ന പ്രദേശങ്ങിലും താമസിക്കുന്ന കുടുംബങ്ങളെ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. വൈക്കം കൊടിയാട് കമ്യൂണിറ്റി ഹാൾ, പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽപി സ്കൂൾ, വല്ലകം സെന്റ് മേരീസ് സ്കൂൾ, മറവൻതുരുത്ത് യുപിഎസ്, കുലശേഖരമംഗലം കടായി സ്കൂൾ, തലയോലപ്പറന്പ് ഡിബി കോളേജ്, തലയോലപ്പറന്പ് എ.ജെ. ജോണ് തുടങ്ങിയ സ്കൂളുകളിലാണ് ക്യാന്പുകൾ തുറന്നത്. വല്ലകം സെന്റ് മേരീസ് സ്കൂളിൽ 200 ഓളം കുടുംബങ്ങളിലായി 800 ലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തലയോലപ്പറന്പ്, തലയാഴം, ഉദയനാപുരം, ടി.വി.പുരം, ചെന്പ്, മറവൻതുരുത്ത്, വെച്ചൂർ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ തോതിൽ…
Read Moreശക്തമായ മഴ തുടരുന്നു; വൈക്കത്ത് ഗതാഗത തടസം; വൈക്കം നാറാത്ത് ബ്ലോക്കിലെ ബണ്ട് തകർന്ന് 35 ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി
വൈക്കം: ശക്തമായി തുടരുന്ന മഴയിൽ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പുയർന്നതോടെ പ്രധാന റോഡുകളും ഉൾപ്രദേശത്തെ റോഡുകളും വെള്ളത്തിൽ മുങ്ങിയത് വാഹന ഗതാഗതം തടസപ്പെടുത്തി. വൈക്കം – തലയോലപ്പറന്പ് റോഡിൽ വല്ലകത്തും വടയാർ പൊട്ടൻചിറ പന്പിനു സമീപവും റോഡിൽ വെള്ളം കരകവിഞ്ഞു ഒഴുകുകയാണ്. വാഴുമന-മുട്ടുങ്കൽ റോഡിൽ മുട്ടിനു മേൽ വെള്ളമെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. വടയാർ -എഴുമാംതുരുത്തു റോഡിലും ടോൾ – ചെമ്മനാകരി റോഡിലും വൈക്കം ടൗണ് -കോവിലകത്തുംകടവ് റോഡിലും വെള്ളം നിറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. വൈക്കത്ത് പുഴയോരത്ത് താമസിക്കുന്നവർ ക്യാന്പിൽ വൈക്കം: പുഴയോരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയതോടെ എല്ലാവരും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറി. വൈക്കം കൊടിയാട്, പടിഞ്ഞാറെക്കര സ്കൂൾ, വല്ലകം സെന്റ് മേരീസ് സ്കൂൾ, മറവൻതുരുത്തു യുപിഎസ്, കുലശേഖരമംഗലം കടായി സ്കൂൾ, തലയോലപ്പറന്പ് ഡിബി കോളേജ്, തലയോലപ്പറന്പ് എ.ജെ ജോണ് തുടങ്ങിയ സ്കൂളുകളിലാണ് ക്യാന്പുകൾ തുറന്നത്.വാഴമന കൊടിയാടു ഭാഗത്ത്…
Read Moreചുറ്റുംവെള്ളം, കുടിക്കാൻ വെള്ളമില്ലാതെ കുമരകത്തുകാർ; കുടിവെള്ളമില്ലാതായിട്ട് മൂന്നു ദിവസം; പമ്പിംഗ് മോട്ടോർ വെള്ളത്തിൽ മുങ്ങി
കുമരകം: മൂന്നു ദിവസമായി കുടിവെള്ളമില്ലാതെ കുമരകം പ്രദേശത്തെ ജനങ്ങൾ വലയുന്നു. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാൻ പൈപ്പ് ജലത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുമരകത്തുകാർ. വെള്ളൂപ്പറന്പ്, താഴത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നാണ് കുമരകത്തേക്ക് വെള്ളം പന്പു ചെയ്യുന്നത്. പന്പിംഗ് മോട്ടോർ സ്ഥാപിച്ച സ്ഥലത്ത് വെള്ളം കയറിയതോടെ പന്പിംഗ് നിലച്ചു. ഇതാണ് കുമരകത്ത് വെള്ളം ലഭിക്കാത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. വെള്ളമിറങ്ങാതെ പന്പിംഗ് തുടരാനാവില്ല. അതുവരെ കുമരകത്തേക്കുള്ള ജലവിതരണം തടസപ്പെടും. ട്രാൻസ്ഫോർമർ വെള്ളത്തിൽ,പരിപ്പിൽ വൈദ്യുതിയില്ല കോട്ടയം: ട്രാൻസ്ഫോർമർ വെള്ളത്തിൽ വീണതോടെ പരിപ്പിലെ ചില പ്രദേശങ്ങളിൽ മൂന്നു ദിവസമായി വൈദ്യുതിയില്ല. അയ്മനം സെക്ഷൻ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം നിലച്ചത്. പരിപ്പ് ചേനപ്പാടി ഭാഗത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറാണ് പ്രളയജലത്തിൽ മുങ്ങി താഴെ വീണത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ വ്യക്തതയായില്ല. ഇക്കാര്യത്തിൽ നാട്ടുകാർക്കിടയിൽ ഭിന്ന അഭിപ്രായം ഉയർന്നതോടെയാണ്…
Read Moreകോട്ടയം ജില്ലയിൽ 1467പേർ ദുരിതാശ്വാസ ക്യാമ്പിൽ; ഇന്നും ഓറഞ്ച് അലർട്ട്; രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഇന്നലത്തേതിലും ഉയർന്നു. പലയിടത്തും വാഹന ഗതാഗതം നിലച്ചു. കുമരകം റൂട്ടിൽ ബസ് സർവീസ് ഭാഗികമായി. പലയിടത്തും വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം വർധിച്ചു. ഇന്നു രാവിലെ മൂന്നിടത്ത് ക്യാന്പ് തുടങ്ങി. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 46 ആയി. 425 കുടുംബങ്ങളിൽ നിന്നായി 1467പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നു. ഉദയനാപുരം കൊണ്ടോടി കമ്മ്യൂണിറ്റി ഹാൾ, പടിഞ്ഞാറേക്കര എൽപിഎസ്, ആയാംകുടി ഗവ. എൽപിഎസ് എന്നിവിടങ്ങളിലാണ് ഇന്നു രാവിലെ ക്യാന്പ് തുടങ്ങിയത്. പാലാ ടൗണിൽ നിന്ന് വെള്ളമിറങ്ങി എന്നാണ് ഇന്നു രാവിലെ പാലായിൽ നിന്നുള്ള റിപ്പോർട്ട്. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. കിഴക്കൻ പ്രദേശത്തെ വെള്ളമിറങ്ങുന്പോൾ ജില്ലയുടെ പടിഞ്ഞാ റൻ മേഖലയിൽ ജലനിരപ്പ് ഉയരും. ഇത് പടിഞ്ഞാറൻ പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. കാലവർഷം…
Read Moreകോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ തീവ്രമഴ; ഭീതിയോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴദുരിതം വർധിച്ചു. ബുധനാഴ്ച മുതൽ ആരംഭിച്ച മഴയിൽ ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞു. കണമല, മൂക്കൻപെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങൾ വെള്ളത്തിലായി. പന്പ, അഴുത, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി. കോട്ടയം-കുമളി റോഡിൽ വണ്ടിപ്പെരിയാർ, പെരുവന്താനം എന്നിവിടങ്ങളിൽ വെള്ളം കയറി. തീക്കോയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഈരാറ്റപേട്ട-വാഗമണ് റോഡിൽ ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാലായും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണു കഴിയുന്നത്. കിഴക്ക് മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ കുമരകം, വൈക്കം, തിരുവാർപ്പ്, കാഞ്ഞിരം, കാരാപ്പുഴ, ചെങ്ങളം, കാഞ്ഞിരം, പാറേച്ചാൽ, കുമ്മനം, പരിപ്പ്, താഴത്തങ്ങാടി, ഇല്ലിക്കൽ, ചീപ്പുങ്കൽ, അയ്മനം, മുണ്ടാർ, കല്ലറ, വടയാർ, പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പോയ…
Read Moreകോട്ടയം ജില്ലയിൽ മഴ കനത്തു; ആറുകൾ കരകവിഞ്ഞൊഴുകുന്നു; വൈകുന്നേരം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം; തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നു. മഴ രണ്ടു ദിവസം കൂടി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. ചൊവ്വാഴ്ച്ച അർധരാത്രി മുതൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഒറ്റപ്പെട്ട തീവ്രമഴ ഉണ്ടായി. മഴയ്ക്കൊപ്പം ഇന്നലെ വൈകുന്നേരമുണ്ടായ കുമരകം, തിരുവാർപ്പ്, കറുകച്ചാൽ, തോട്ടയ്ക്കാട്, വൈക്കം, ചങ്ങനാശേരി, മാടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും കോട്ടയത്തിന്റെ പല ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകർന്നു. ഇന്നുച്ചയായിട്ടും പലയിടത്തും വൈദ്യുതി എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം അഞ്ചോടെ കാറ്റിനൊപ്പമെത്തിയ മഴ മണിക്കൂറുകളോളം നീണ്ടു നിന്നു. മരങ്ങൾ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇന്നലെ പുലർച്ചെ കിടങ്ങൂരിലുണ്ടായ കൊടുങ്കാറ്റ് പ്രദേശത്ത് വൻ നാശനഷ്ടമാണുണ്ടാക്കിയത്. ഇന്നും ജില്ലയിൽ ഒറ്റപ്പെട്ട തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കിഴക്കൻ മേഖലയിൽ ഗതാഗതം മുടങ്ങി കോട്ടയം:…
Read More