മാനന്തവാടി: പ്രളയത്തെതുടർന്ന് ഏക ഉപജീവനമാർഗവും കുലത്തൊഴിലുമായ മണ്‍പാത്ര നിർമ്മാണം നിലച്ചതോടെ അഞ്ച് കുടുംബങ്ങൾ പട്ടിണിയിലേക്ക്. പനമരം പഞ്ചായത്തിലെ കൊയിലേരി പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് തീരാ ദുരിതത്തിലായത്. പ്രളയത്തെ തുടർന്ന് ഈ കുടുംബങ്ങൾ നടത്തി വന്നിരുന്ന അനശ്വര മണ്‍പാത്ര യൂണിറ്റിലെ മുഴുവൻ നിർമാണ സാമഗ്രികളും മണ്‍പാത്രങ്ങൾ ഉൾപ്പെടെ വിൽപനക്കായി തയാറാക്കി വെച്ചിരുന്നവയുമെല്ലാം വെള്ളം കയറി നശിക്കുകയായിരുന്നു. മണ്ണ് അരക്കുന്നതിനും പാകപ്പെടുത്തിയെടുക്കുന്നതിനു മുള്ള മെഷീനുകൾ, ചൂള, വൻ വില നൽകി പലയിടങ്ങളിൽ നിന്നായി ശേഖരിച്ച മണ്ണ്, വിറക്, ചകിരി, ഓടുകൾ, പാത്രങ്ങൾ എല്ലാം പൂർണമായും നശിച്ചു. കഴിഞ്ഞ വർഷം മെഷീനിന്റെ മോട്ടർ പ്രളയത്തിൽ തകരാറിലായിരുന്നു. സ്വർണം പണയം വെച്ചും വായ്പയെടുത്തും മറ്റുമാണ് തകരാർ പരിഹരിച്ചത്. ഒരു രൂപ പോലും നഷ്ട്ടപരിഹാരം ലഭിച്ചില്ല. ഈ വർഷം മെഷീൻ പൂർണമായും നശിച്ചു. ചൂളയും കഴിഞ്ഞ വർഷം നശിച്ചിരുന്നു. ഒരു സന്നദ്ധ സംഘടന…
Read MoreTag: mazha kozhikode
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്ഐ പിന്നോട്ട്; തിരുത്തലിന് സിപിഎം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപേകാന് സിപിഎം തീരുമാനം. പ്രളയം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി ജനങ്ങളുടെ സ്വീകാര്യത പിടിച്ചുപറ്റാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതങ്ങള്‍ സര്‍ക്കാരിന്റെ മറ്റുവികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ അതിലുപരി ജനങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി ദുരിതകാലത്ത് അവര്‍ക്കൊപ്പം നില്ക്കുക എന്നതാണ് മുഖ്യമെന്നാണ് പാര്‍ട്ടി അണികള്‍ക്ക് നല്കുന്ന നിര്‍ദേശം. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് പൊതുവായ വികാരം. അതേസമയം കഴിഞ്ഞ പ്രളയകാലത്ത് സജീവമായി രംഗത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ ഇത്തവണ ഏറെ പിന്നോക്കം പോയതായി നേതാക്കള്‍ തന്നെപറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ലോക്സഭാതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ഇതിന് കാരണമായിട്ടുണ്ടെന്നാണ് അണികള്‍ തന്നെ നേതാക്കളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരും പിന്നോട്ടടിക്കുകയാണ്. ഇത് ഉടന്‍ പരിഹരിച്ച് ജനങ്ങളിലേക്കിറങ്ങിചെന്ന് പ്രവര്‍ത്തനം…
Read Moreതടിതന്നാൽ തടിതപ്പാം..! പ്രളയത്തിൽ ഒഴിപ്പോയ ഡിപ്പോയിലെ തടി തിരിച്ചുതരാൻ അഭ്യർഥിച്ച് സർക്കാർ
കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് ഒഴുകിപ്പോയ തടികള്‍ ലഭിക്കുന്നവര്‍ തിരികെ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ തടി അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റകരമായതില് തടികള്‍ കണ്ട് കിട്ടുന്നവര്‍ 8547602117, 9447979175, 0491 2555800 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെനും സര്‍ക്കാര്‍ പുറത്തിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലപ്പുറത്ത് നടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങിപ്പോയിരുന്നു. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. ഏകദേശം 500 എംക്യൂബ് തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീരഭാഗങ്ങളില്‍ അടിയാനിടയുള്ള സാഹചര്യമുണ്ട്. നിലമ്പൂര്‍ മേഖലയിലുണ്ടായ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം അരുവാക്കോട് കേന്ദ്ര വനം ഡിപ്പോയുടെ സമീപത്ത് കൂടി ഒഴുകുന്ന…
Read Moreനമ്മൾ ഒന്നാണ്..! ആവശ്യം അറിയിച്ചപ്പോൾ മറ്റൊന്നിന്നേക്കുറിച്ചും ചിന്തിച്ചില്ല; കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമാർട്ടത്തിന് സൗകര്യമൊരുക്കി പോത്തുങ്കൽ മഹല്ല് കമ്മറ്റി
എടക്കര: കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യം ഒരുക്കി പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റി. പ്രദേശത്ത് ഉരുൾപൊട്ടലിൽ 30 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ അധികൃതർ പറ്റിയ ഇടം അന്വേഷിക്കുന്നതിനിടയിലാണു മോസ്ക് ഭാരവാഹികളുമായി സംസാരിച്ചത്. ആവശ്യം കേട്ടയുടനെതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിയിൽ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. സ്ത്രീകൾ നമസ്കരിക്കാൻ ഉപയോഗിക്കുന്ന ഭാഗവും അതിനോട് ചേർന്ന് അംഗശുദ്ധി വരുത്തുന്ന ഇടവും വിട്ടുനൽകി. മോസ്കിനു കീഴിലെ മദ്രസയിൽനിന്നുള്ള ബെഞ്ചും ഡെസ്കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന മേശയുമെല്ലാം നൽകി. അഞ്ച് പോസ്റ്റ്മോർട്ടം മേശകളാണ് മദ്രസയുടെ ഡെസ്കുകൾ ചേർത്തുവച്ച് തയാറാക്കിയിരിക്കുന്നത്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ 23 എണ്ണത്തിന്റെ പോസ്റ്റ്മോർട്ടം ഇവിടെവച്ചാണു നടത്തിയത്. തിരിച്ചറിയാത്ത നാല് മൃതദേഹങ്ങൾ നിലന്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
Read Moreപുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് ഏഴു പേരെക്കൂടി
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് മലയിൽ വ്യാഴാഴ്ച ഉരുൾപൊട്ടിയതിനെത്തുടർന്നു മണ്ണിനടിയിലായ പുത്തുമലയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹാരിസണ്‍സ് തേയിലത്തോട്ടം തൊഴിലാളി ശെൽവന്റെ ഭാര്യ റാണിയുടെ(57) മൃതദേഹമാണ് ഇന്നലെ രാവിലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ എസ്റ്റേറ്റുപാടി പരിസരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. 10-12 അടി ഉയരത്തിൽ കല്ലും മണ്ണം മരക്കഷണങ്ങളും അടിഞ്ഞ പുത്തുമലയിൽനിന്നു ഇന്നലെ വരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒൗദ്യോഗിക കണക്കനുസരിച്ചു ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. കണ്ണൂർ ടെറിറ്റോറിയൽ ആർമിയുടെയും കേന്ദ്ര ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് പുത്തുമലയിൽ തെരച്ചിൽ. പോലീസ്, വനം സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഉരുൾപൊട്ടലിൽ മരിച്ച പുത്തുമല സ്വദേശികളായ കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ്(മൂന്നര),എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറന്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ്(42), കക്കോത്തുപറന്വിൽ ജുനൈദ്(20), പുത്തുമല…
Read Moreവയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ; പ്രദേശവാസികളെ മാറ്റി പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി
വയനാട്: കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യർ മലയിൽ ഉരുൾപൊട്ടുന്നത്. പ്രദേശവാസികളെ മുഴുവൻ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചതിനാൽ ദുരന്തം ഒഴിവായി. അതേസമയം ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും രക്ഷാപ്രവർത്തനം തുടരും. കവളപ്പാറയിൽ ഇനി 50 പേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയിൽ ഏഴുപേരെയും കണ്ടെത്താനുണ്ട്.
Read Moreദുരന്തമേഖലകൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി;ദുരതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും
മലപ്പുറം/വയനാട്: കനത്തമഴയിൽ നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദർശിക്കുന്നതിന് വയനാട് എംപി രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തി. പോത്തുകല്ലിലാണ് രാഹുൽ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന അദ്ദേഹം ദുരന്തം സംഭവിച്ചയിടങ്ങളിലും എത്തുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ രാഹിലിനൊപ്പമുണ്ട്. പോത്തുകല്ലിലും കവളപ്പാറയിലും എത്തിയ ശേഷം രാഹുൽ കളക്ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം.
Read Moreവയനാട്ടിൽ കനത്ത മഴ തുടരുന്നു: ബാണാസുര ഡാമിന്റെ ഷട്ടർ ഇന്നു തുറന്നേക്കും; പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകി
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ എട്ടിനു 24 മണിക്കൂറിൽ ശരാശരി 240 മില്ലീമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കാരാപ്പുഴ അണയിൽ 759.4-ഉം ബാണാസുര അണയിൽ 771.6-ഉം എംഎസ്എൽ ആണ് ജലനിരപ്പ്. കാരാപ്പുഴയുടെ അണയുടെ മൂന്നു ഷട്ടറുകൾ ഇന്നലെ മൂന്നു വീതം സെന്റീമീറ്റർ ഉയർത്തി. ബാണാസുര അണയുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും. അധികൃതർ പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലിയിൽ വിവിധ ഭാഗങ്ങളിലായി 167 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. 5678 കുടുംബങ്ങളിലെ 21,211 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. മഴയിൽ ജില്ലയിൽ കനത്ത തോതിൽ കൃഷിനാശം ഉണ്ടായി. 2,000 ഹെക്ടറിൽ നെൽകൃഷിയും 350 ഹെക്ടറിൽ വാഴകൃഷിയും നശിച്ചതായാണ് ഏകദേശ കണക്ക്. പടിഞ്ഞാറത്തറ നരിപ്പാറയിൽ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. കാപ്പിക്കളത്തു മണ്ണിടിഞ്ഞു. വൈത്തിരി തളിപ്പുഴയിൽ കെട്ടിടം ഇടിഞ്ഞു. തൊണ്ടർനാട് വില്ലേജിലെ മണിച്ചുവടിൽ മണ്ണിടിച്ചിൽ…
Read Moreവെള്ളപ്പൊക്കം; പൊതുഗതാഗതം താറുമാറായി; വയനാട് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു
കോഴിക്കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൊതുഗതാഗത സംവിധാനവും താറുമാറായി. കോഴിക്കോട് നിന്നും വയനാട്, പാലക്കാട് ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ടു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ ഇന്നും പാതി വഴിയില്‍ തടസപ്പെട്ടെന്ന് കെഎസ്ആര്‍ടിസി ഉത്തരമേഖലാ എംഡി സി.വി.രാജേന്ദ്രന് “രാഷ്ട്രീദീപിക’യോടു പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ തന്നെ വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലിടത്തും പോലീസ് ബസുകള്‍ തടഞ്ഞിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു. മലപ്പുറം വരെ മാത്രമാണ് സര്‍വീസ് നടത്താനാവുന്നൂള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ , തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മുക്കം,സ്വകാര്യ ബസുകളില്‍ എഴുപത് ശതമാനത്തിലധികവും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഇതോടെ പൊതുഗതാഗത സംവിധാനം താറുമാറായി. വയനാട്, തൃശൂര്‍, പാലക്കാട്, നിലമ്പൂര്‍, മുക്കം, തിരുവമ്പാടി, മുക്കം, ഈങ്ങാപ്പുഴ, പടനിലം, മാവൂര്‍, പാലാഴി…
Read Moreകോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഇതേതുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാവാനുള്ള സാഖ്യത കണക്കിലെടുത്ത് മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്കി. കേരള തീരത്ത് പടിഞ്ഞാറ് /തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയിപ്പ്. 10 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍…
Read More