സി. അനിൽകുമാർ പാലക്കാട്: കനത്തമഴയിലെ പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ് പാലക്കാടൻ മലയോരമേഖലകൾ. നഷ്ടങ്ങളുടെ കണക്കെടുത്താൽ കോടികൾവരും. അതും പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. ഒലിച്ചുപോയും മണ്ണുമൂടിയും കൃഷിയിടങ്ങൾ, തകർന്ന വീടുകൾ, വിണ്ടുകീറിയും മണ്ണും കല്ലുമടിഞ്ഞ റോഡുകൾ, പൊട്ടിപോയ പാലങ്ങൾ, കരകവിഞ്ഞൊഴുകി വെള്ളംകയറിയ വീടുകൾ, ഒറ്റപ്പെട്ട തുരുത്തുകൾ, വൈദ്യുതി തൂണുകൾ ഒടിഞ്ഞും കന്പികൾക്കുമുകളിൽ മരങ്ങൾപൊട്ടിവീണും അന്ധകാരത്തിലായ മേഖലകൾ, പ്രളയത്തിൽ തകർന്ന ഗോത്രജീവിതങ്ങൾ, എല്ലാമുപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ നഷ്ട സ്വപ്നങ്ങളുമായി കഴിയുന്നവർ, ആശ്വാസവും സേവനസന്നദ്ധപ്രവർത്തനങ്ങളുമായി ഇടയ്ക്കിടെ എത്തുന്നവർ. പാടെ നിലച്ചുപോയ ഗതാഗതം, ഭീതികളുടെ മുനന്പുകൾതാണ്ടി ചിലയിടങ്ങളിൽ ഇടയ്ക്കിടെ കടന്നെത്തുന്ന കെ എസ് ആർ ടി സി ബസുകൾ. തകർന്ന പാലക്കാട് ജില്ലയിലെ പ്രളയചിത്രത്തെ വളരെ ചുരുക്കി ഇങ്ങനെമാത്രം വിശേഷിപ്പിക്കാം.കഴിഞ്ഞ ആഴ്ചയാണ് ദുരിതം പേമാരിയായും ഉരുൾപൊട്ടലായും മണ്ണിലേക്കിറങ്ങിയത്. ഉരുൾപൊട്ടലിൽ വിറച്ച് മലയോരമേഖലകളിലാണ് കൂടുതൽ നാശനഷ്ടം.ഒരായുസുകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നടിഞ്ഞു. മണ്ണാർക്കാട് താലൂക്കിലാണ് കൂടുതലും. പാലക്കയം വട്ടപ്പാറ,…
Read MoreTag: mazha palakkad
ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴ മേഖലയിൽ ഒന്നേകാൽ കോടിയുടെ നാശനഷ്ടം
കാഞ്ഞിരപ്പുഴ: ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴയിൽ ഒന്നേകാൽകോടിയുടെ നാശനഷ്ടം. മഴക്കെടുതിയിൽ 125 ഏക്കർകൃഷി നശിച്ചു. ഉരുൾപൊട്ടലുണ്ടായ ഇരുന്പകച്ചോല, ചെള്ളിത്തോട് എന്നിവിടങ്ങളിൽ 51 ഏക്കർ കൃഷി ഒലിച്ചുപോയി. പൂഞ്ചോല, വെറ്റിലച്ചോല, പാന്പൻതോട്, കല്ലാംകുഴി എന്നിവിടങ്ങളിലായി 74 ഏക്കർ കൃഷിഭൂമിയിലെ റബർ, കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. ഒരായുസിലെ സന്പാദ്യം മുഴുവൻ കാലവർഷം കൊണ്ടുപോയ പാലക്കയം, കാഞ്ഞിരപ്പുഴ മേഖലകളിലായി രണ്ടായിരത്തോളം കർഷകരുടെ കൃഷി നശിച്ചു. മിക്കവരും പൊറ്റശേരി കൃഷിഭവനിൽ സഹായത്തിനായി അപേക്ഷ നല്കി. ഇവ ജില്ലാ കൃഷി ഓഫീസിലേക്ക് അയയ്ക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. കെടുതിയെ തുടർന്നു റവന്യൂവകുപ്പ് ഇവരിൽനിന്നുള്ള നികുതിയും സ്വീകരിക്കുന്നില്ലത്രേ. സ്ഥലത്തിന്റെ നികുതി സ്വീകരിക്കാത്തതുമൂലം കർഷകർക്ക് ധനസഹായം ലഭിക്കുമോയെന്നും ഭീതിയുമുണ്ട്. കൃഷിനാശം നേരിട്ട മുഴുവൻപേർക്കും ധനസഹായം നല്കുന്നതിനു നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് താലൂക്കിലെ തെങ്കര, പാലവളവ്, മേലാമുറി, കോൽപ്പാടം, പള്ളിക്കുറുപ്പ് എന്നിവിടങ്ങളിലും വ്യാപകതോതിൽ കൃഷിനാശം നേരിട്ടു.…
Read Moreപ്രശ്നങ്ങൾ തീർന്ന് എത്രയും വേഗം വീടുകളിലേക്ക് തിരിച്ചു പോകാൻ സാധിക്കട്ടെ; രമ്യ ഹരിദാസ് എംപി ചൊവ്വന്നൂരിലെ ക്യാന്പിൽ
കുന്നംകളം: ചൊവ്വന്നൂർ പഞ്ചായത്തിനു കീഴിൽ സെൻറ് മേരീസ് ഹൈസ്കൂൾ, അടുപ്പുട്ടി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പിൽ രമ്യ ഹരിദാസ് എംപി എത്തി. . ചൊവ്വന്നൂർ പഞ്ചായത്തിലെ പന്തല്ലൂർ ഭാഗങ്ങൾ, കാക്കപുലി, എളാട്ടുകുളം തുടങ്ങിയ വിവിധ ഭാഗങ്ങളിലെ ആളുകളാണ് ഇവിടെ ക്യാന്പിലുള്ളത്. ചൊവ്വന്നൂർ അയിനികുളങ്ങര പ്രദേശത്തെ വെള്ളം കയറിയ വീടുകളിലെ ആളുകളാണ് അടുപ്പൂട്ടി സ്കൂൾ ക്യാന്പിലുള്ളത് . പതിനഞ്ചോളം കുടുംബങ്ങൾ ക്യാന്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെയെല്ലാം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാന്പിലേക്ക് മാറ്റിയത്. ക്യാന്പിൽ എത്തിയ രമ്യ ഹരിദാസ് ഇവിടെയുള്ള ആളുകളുമായി ഏറെ നേരം സമയം ചെലവഴിച്ചു. ക്യാന്പിൽ കഴിയുന്ന വീട്ടമ്മമാരോട് എംപി എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. പ്രളയ തീവ്രത ഏറെയാണെന്നും പ്രശ്നങ്ങൾ തീർന്ന് എത്രയും വേഗം വീടുകളിലേക്ക് തിരിച്ചു പോകാൻ സാധിക്കട്ടെ എന്നും എംപി ക്യാന്പിലുള്ളവരെ ആശ്വസിപ്പിച്ചു. പൊതുവേ മഴകുറഞ്ഞ് വന്നിട്ടുണ്ടെന്നും ക്യാന്പിലുള്ളവർക്ക് എല്ലാ…
Read Moreപൂഞ്ചോലയിൽ തകർന്ന സ്വപ്നങ്ങളുമായി കർഷക; ഉരുൾ പൊട്ടലിൽ ഒലിച്ചു പോയത് ഏക്കർകണക്കിന് കൃഷി സ്ഥലങ്ങൾ
പൂഞ്ചോല: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കർഷകരുടെ ഏക്കർകണക്കിന് കൃഷിസ്ഥലമാണ് നശിച്ചത്. ഒരു ആയുസിന്റെ അദ്ധാനഫലമാണ് ഒരു നിമിഷം കൊണ്ടു ഇല്ലാതായതെന്ന് വിശ്വസിക്കാൻ ഇനിയും കർഷകർക്കായിട്ടില്ല. ഭാഗ്യവശാലാണ് പലരും അത്ഭുതകരമായി രക്ഷപ്പെട്ടത്. കാഞ്ഞിരപ്പുഴ പഞ്ചയാത്തി പൂഞ്ചോല, പാന്പന്തോട് സ്ഥലങ്ങളിലെല്ലാം തിട്ടപ്പെടുത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ആറു ദിവസമായി ഇവിടെ വൈദ്യുതിയില്ല. വൈദ്യുത പോസ്റ്റുകൾ മറിഞ്ഞു കിടക്കുകയാണ്. വഴികളും താറുമാറായി, പാലങ്ങളും ഇല്ലാത്തതായി. ഇതോടെ യാത്രാസൗകര്യംതന്നെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്. വസ്സ്യ താന്നിക്കപ്പാറയുടെ അഞ്ച് ഏക്കർ സ്ഥലത്തിന്റെ മധ്യഭാഗം പാന്പൻതോട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. ഇതിൽ മൂന്നരഏക്കർ സ്ഥലത്തെ കൃഷിതന്നെ നാശമായി. ഇവിടെ താമസിക്കുന്ന ആദിവാസികളെല്ലാം അടുത്തുള്ള ഗവ.എൽപി സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
Read Moreകരകയറാനാവാതെ അട്ടപ്പാടി; മുക്കാലിയിൽ പൊതു കിണർ പത്തടി താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങി
അഗളി :ശക്തമായ മഴയേ തുടർന്ന് അട്ടപ്പാടി മുക്കാലിയിൽ പൊതു കിണർ ഇടിഞ്ഞു താഴ്ന്നു. മുക്കാലി പുത്തൻപറന്പിൽ കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ ഇരുപത്തിയഞ്ച് കോൽ താഴ്ചയുള്ളതും നാൽപ്പത്തിയഞ്ച് റിംഗ്് ഇറക്കിയതുമായ കിണറാണ് ഇടിഞ്ഞു ഇറങ്ങിയത് . കിണറിന്റെ റിങ്ങുകൾ ഏതാണ്ട് പത്തുകോൽ താഴ്ചയിലേക്ക് ഇറങ്ങിയ നിലയിലാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടാതായി പറയുന്നു. പ്രദേശത്തെ കുടിവെള്ളവും നിലച്ചിരിക്കുകയാണിപ്പോൾ. മുൻ വർഷങ്ങളിൽ കനത്ത മഴയേ തുടർന്ന് കൽക്കണ്ടി കക്കുപ്പടി പ്രദേശങ്ങളിലും കിണറുകൾ ഇടിഞ്ഞു താഴന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
Read Moreപാലക്കാട്ട് മഴയ്ക്ക് നേരിയ ശമനം; ജില്ലയിൽ 69 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു; ഒറ്റപ്പെട്ട് അട്ടപ്പാടി
പാലക്കാട്: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ശക്തി കുറഞ്ഞെങ്കിലും മഴ വിട്ടുമാറിയിട്ടില്ല. വെള്ളം കയറിയ ഭാഗങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വീടൊഴിഞ്ഞുപോയ താമസക്കാർക്ക് തിരിച്ചെത്താനുള്ള സ്ഥിതി ആയിട്ടില്ല. മലയോരമേഖലകളിലെല്ലാം ആശങ്ക നിലനില്ക്കുകയാണ്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. പലയിടത്തും മണ്ണിടിഞ്ഞ് അപകടകരമായ നിലയിൽ തുടരുകയാണ്. വെള്ളപ്പാച്ചിലും ശക്തമാണ്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പലയിടങ്ങളിലും ഗതാഗതതടസമുണ്ട്. അതിനാൽ ബസുകൾ കുറഞ്ഞ തോതിലാണ് സർവീസ് നടത്തുന്നത്. ട്രെയിൻ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മലന്പുഴ ഡാം നിലവിൽ തുറക്കാനുള്ള അവസ്ഥയില്ല. 110 മീറ്ററാണ് ഇന്നു രാവിലത്തെ ജലനിരപ്പ്. 112 മീറ്ററായാലേ തുറക്കൂ. അതിനാൽ ഭീതിപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിലെ മറ്റു ഡാമുകളെല്ലാം നിറഞ്ഞിട്ടുണ്ട്. ജില്ലയിൽ 69 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 4842 പേരാണ് ഈ ക്യാന്പുകളിലുള്ളത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും…
Read Moreശക്തമായ മഴ തുടരുന്നു; കുന്തിപ്പുഴ കരകവിഞ്ഞൊഴുകുന്നു; പയ്യനടത്ത് വീട് ഒറ്റപ്പെട്ടു
മണ്ണാർക്കാട്: ശക്തമായ മഴയെ തുടർന്ന് മണ്ണാർക്കാട്ടെ പ്രധാന പുഴയായ കുന്തിപ്പുഴ കരകവിഞ്ഞു. ഇന്നലെ രാവിലെ മുതലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ കുന്തിപ്പുഴയിൽ ഉണ്ടായത്. നെല്ലിപ്പുഴയിലും ശക്തമായി വെള്ളം കയറിയിട്ടുണ്ട് . കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം തരിശ് ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുകയാണ്. എട്ട് കുടുംബങ്ങൾ ഇവിടെ ഒറ്റപ്പെട്ടു. ഒരു വീട് പൂർണ്ണമായും ഒറ്റപ്പെട്ടു. പയ്യനെടം വെള്ളപ്പാടം തരിശ് ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുന്നത്. ബുധനാഴ്ച്ച പുലർച്ചെ മുതലുണ്ടായ ശക്തമായ മഴയിലാണ് വെള്ളം കരകവിഞ്ഞൊഴുകിയത്. കുന്തി പുഴയുടെ സംരക്ഷണ ഭിത്തി തകർന്നാണ് വെള്ളം സ്വകാര്യ ഭൂമിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ തരിശ് തത്തേങ്ങലം ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമികൾ ഇടിഞ്ഞ് പോയിരുന്നു. സമീപത്തെ വീടുകൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഈ ഭാഗത്ത് സുരക്ഷ ഭിത്തി നിർമ്മിക്കണമെന്ന് അന്ന് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. ഒരു വർഷം പൂർത്തിയായിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതാണ് ഇപ്പോൾ കൂടുതൽ ഭീഷണിയായിട്ടുള്ളത്. പുഴയിൽ…
Read Moreമംഗലംഡാം: ആദ്യ മുന്നറിയിപ്പ് നല്കി; പുഴയോരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ
മംഗലംഡാം: മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു; മംഗലം പുഴയോരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്തും മലയോരങ്ങളിലും വനത്തിലും ശക്തമായ മഴ തുടരുന്നുണ്ട്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് നിറഞ്ഞു് ഒഴുകുന്ന സ്ഥിതിയാണ്. ഓടം തോട്, ചൂരുപ്പാറ ഭാഗത്തു നിന്നും നല്ല നീരൊഴുക്കുണ്ട്. ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കഴിഞ്ഞ വർഷം ജൂണ് 14ന് വെള്ളം നിറഞ്ഞു ഡാം തുറന്നിരുന്നു.
Read Moreജില്ലയിൽ കനത്ത മഴ തുടരുന്നു: മുടപ്പല്ലൂർ -മംഗലംഡാം റോഡിൽ മരങ്ങൾ വീണ് വാഹന ഗതാഗതം തടസപ്പെട്ടു
പാലക്കാട്: ജില്ലയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴ പരക്കെ നാശം വിതച്ചു. ഇന്നലെ വീശിയടിച്ച കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്ക് മരം വീണതിനാൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. വൈദ്യുതി വിതരണവും തടസപ്പെട്ടു.പുതുപ്പരിയാരം തോട്ടുപാലത്തിന് സമീപം രണ്ടിടത്ത് മരം റോഡിലേക്ക് പൊട്ടി വീണു. ഒരിടത്ത് കാറിന് മുകളിലേക്ക് മരം വീണെങ്കിലും ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായില്ല. സിവിൽ സ്റ്റേഷന് സമീപവും യാക്കരയിലും കനത്ത കാറ്റിൽ മരം റോഡിലേക്ക് കടപുഴകി വീണു. ജില്ലയിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പെയ്യുന്ന മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. യാക്കര, പുതുപ്പരിയാരം, കോളജ് റോഡ് എന്നിവിടങ്ങളിൽ വൈദ്യുതലൈൻ പൊട്ടി വീണു. കോട്ടമൈതാനത്ത് ജില്ലാ ആശുപത്രിക്കു സമീപം നടപ്പാതയിൽ വലിയ ഫ്ളെക്സ് ബോർഡ് വീണത് കാൽനടയാത്രക്കാർക്ക് ദുരിതമായി. മിക്കയിടത്തും റോഡിൽ വെള്ളം കയറിയത് വാഹന-കാൽനടയാത്ര ദുരിതമാക്കി.…
Read More