തൃശൂർ: തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് പ്രളയാതിജീവനത്തിനു നാടാകെ ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ വിദ്യാർഥി കോർണറിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ബാധിച്ച ആയിരകണക്കിനു പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. നൂറിലധികംപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിജീവനത്തിനും പുനരധിവാസത്തിനും നാട് ഒന്നിക്കേണ്ട സമയമാണിത്. ദുരിതാശ്വാസത്തിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് സർക്കാർ നടത്തുന്നത്. കൈത്താങ്ങാകാൻ ജാതി -മത ചിന്തകൾക്കതീതമായി നമ്മുക്ക് സാധിക്കണം. എന്നാൽ ഈ ദുരന്തസമയത്തും ജനവിരുദ്ധവും ഹീനവുമായ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവ വഴി ചിലർ അഴിച്ചുവിടുന്നത്. മലയാളികളുടെ ഐക്യബോധത്തെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ ദേശീയപതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി…
Read MoreTag: mazha thrissur
പീച്ചി ഡാമിലേക്ക് നീരൊഴുക്ക് കൂടി; രണ്ട് ഷട്ടറുകൾ തുറന്നു; ഡാം തുറക്കുന്നത് കാണാനായി നിരവധിയാളുകൾ
തൃശൂർ: പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം തുറന്നുവിട്ടു. ഡാമിലേക്കു നീരൊഴുക്കു കൂടിയ സാഹചര്യത്തിലാണിത്. പീച്ചിയിലെത്തിയ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ഡാം തുറക്കാൻ തീരുമാനമായത്. യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് ഉദയപ്രകാശ്, മേയർ അജിത വിജയൻ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ഡാം തുറക്കുന്നത് കാണാനായി നിരവധി പേരാണ് പീച്ചി ഡാം പരിസരത്തെത്തിയത്. ജലമൊഴുക്ക് ആഘോഷിച്ച് ആളുകൾ അപകടത്തിലാകുന്നത് തടയുന്നതിന്റെ ഭാഗമായി ഡാം കനാൽ പരിസരത്തെ മീൻപിടുത്തം കർശനമായി വിൽക്കാനും യോഗം പോലീസിന് നിേർദശം നൽകി.
Read Moreആനത്തലയോളം സഹായങ്ങളുമായി രാമരഥം പുറപ്പെട്ടു; ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകവൃന്ദം വയനാടൻ മണ്ണിലേക്ക്
തൃശൂർ: പൂരപ്പറന്പിൽ ആർപ്പുവിളിക്കാൻ മാത്രമല്ല ദുരിതബാധിതരെ സഹായിക്കാനും തങ്ങൾ മുന്നിലാണെന്നു തെളിയിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാർ വയനാട്ടിലേക്കു തിരിച്ചു. പ്രകൃതിയുടെ താണ്ഡവത്തിന് ഇരയായവർക്കു ഒരു കൈത്താങ്ങായി “ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകവൃന്ദം വയനാടൻ മണ്ണിലേക്ക്’ എന്ന ആഹ്വാനത്തോടെയാണ് രാമന്റെ ആരാധകർ ദുരിതബാധിതർക്കായി സാധനസാമഗ്രികൾ ശേഖരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ നല്ല രീതിയിൽ സാധനസാമഗ്രികൾ ശേഖരിക്കാൻ ഇവർക്കായി. തുടർന്ന് ഇന്നലെ രാവിലെ വയനാട്ടിലേക്കു തിരിച്ചു. അരി, പഞ്ചസാര തുടങ്ങിയ പലചരക്കു സാധനങ്ങളും ബ്ലീച്ചിംഗ് പൗഡർ, നാപ്കിനുകൾ, സോപ്പ്, ക്ലീനിംഗ് ലോഷൻ, ഡെറ്റോൾ, വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പ്, മെഴുകുതിരി, വാഴക്കുല തുടങ്ങിയവയെല്ലാം സമാഹരിക്കാൻ സാധിച്ചു. തെച്ചിക്കോട്ടുകാവ് ദേവസ്വം കോളജിലാണ് സാധനസാമഗ്രികൾ സംഭരിച്ചത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവപ്പറന്പുകളിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന രാമരഥം എന്നറിയപ്പെടുന്ന ലോറിയാണ് വയനാട്ടിലേക്കു സാധനങ്ങളുമായി പോയത്.
Read Moreഡാമുകളിൽ നീരൊഴുക്ക് കൂടി; പീച്ചി ഡാമിൽ ജലനിരപ്പ് 77.45 മീറ്ററിലെത്തി; തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത
തൃശൂർ: കനത്ത മഴയെ തുടർന്ന് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇതോടെ ജില്ലയിലെ ഡാമുകളിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും എത്തിക്കഴിഞ്ഞു. നീരൊഴുക്കിന്റെ ശക്തിയുള്ളതിനാൽ ഡാമുകൾ അതിവേഗമാണ് നിറഞ്ഞുകൊണ്ടിരിക്കുന്നത്. തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതയുണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പീച്ചി ഡാമിലെ ജലനിരപ്പ് ഇന്നുച്ചയോടെ 77.45 മീറ്ററിലെത്തി. വൈകീട്ടോടെ ജലനിരപ്പ് കൂടും. 78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പു നൽകും. 78.60 മീറ്ററിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പു നൽകും. 79.25 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. സംഭരണശേഷിയുടെ 74 ശതമാനത്തോളം വെള്ളം നിറഞ്ഞു കഴിഞ്ഞു. പീച്ചിയിൽ 86.4 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇപ്പോഴും മഴ തുടരുകയാണ്. വാഴാനി ഡാമിൽ 77.10 ശതമാനം വെള്ളമാണ് നിറഞ്ഞിരിക്കുന്നത്. ചിമ്മിനി ഡാമിൽ 60.53 ശതമാനം വെള്ളമെത്തിയിട്ടുണ്ട്. ഡാമുകൾ നിറയുന്നതോടെ വെള്ളം തടഞ്ഞു നിർത്തി ഒറ്റയടിക്ക് തുറന്നു വിടുന്നത് ഒഴിവാക്കിയാൽ കൂടുതൽ ദുരിതം ഒഴിവാക്കാനാകും. കഴിഞ്ഞ വർഷം ഒറ്റയടിക്ക്…
Read Moreനൗഷാദിനെ ഒരാഴ്ച യുഎഇയിലേക്ക് കൊണ്ടുപോകും; ഒരു ലക്ഷം രൂപ സമ്മാനമായി നൽകും; വാഗ്ദാനവുമായി പ്രവാസി മലയാളി
സ്വന്തം ലേഖകൻ തൃശൂർ: പ്രളയബാധിതർക്ക് തന്റെ വരുമാന മാർഗമായ മുഴുവൻ തുണികളും നൽകിയ പി.എം.നൗഷാദിനെ ഒരാഴ്ചത്തെ സന്ദർശനത്തിന് യു.എ.ഇയിലേക്ക് കൊണ്ടുപോകും. ഷാർജയിലെ സ്മാർട്ട് ട്രാവൽസ് എം.ഡി.അഫി അഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ നൽകിയ സന്ദേശത്തിൽ നൗഷാദിനെ ഗൾഫിലേക്ക് ഒരാഴ്ചത്തെ സന്ദർശനത്തിനായി കൊണ്ടുവരുന്ന കാര്യം അറിയിച്ചത്. നൗഷാദിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതമനുഭവിക്കുന്നവരുടെ സങ്കടം തീർക്കാൻ സ്വന്തം വരുമാനം വിട്ടുകൊടുത്ത നൗഷാദിന് സങ്കടം വരാൻ പാടില്ലെന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകുന്നതെന്നും അഫി അഹമ്മദ് വ്യക്തമാക്കി. കോടിക്കണക്കിന് രൂപ കയ്യിലുള്ളവർ പോലും സഹായം നൽകാതിരിക്കുന്പോൾ തനിക്കുള്ളതെല്ലാം കൊടുത്ത ്കോടിക്കണക്കിന് ആളുകളുടെ മനസിൽ നൗഷാദ് ഇടം നേടിയിരിക്കുകയാണെന്നും പ്രവാസികൾക്കും നൗഷാദിനെ അഭിനന്ദിക്കണമെന്നുണ്ടെന്നും ഒരാഴ്ചത്തെ സന്ദർശനത്തിന് നൗഷാദിനെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് അതുകൊണ്ടാണെന്നും അഫി അഹമ്മദ് പറഞ്ഞു. ലോകത്തിന് നല്ലൊരു സന്ദേശം പകർന്നു നൽകിയ നൗഷാദിന് പ്രവാസികളുടെ സ്നേഹം…
Read Moreവയലുകൾ നികത്തി: വില്വാമല ഗ്രാമത്തിൽ പ്രളയംവന്ന വഴി; ചീരക്കുഴിയിൽ പ്രളയത്തിൽ മുങ്ങിയ 20ഓളം വീടുകൾ നെൽപ്പാടങ്ങൾ നികത്തി നിർമിച്ചത്
തിരുവില്വാമല: നെൽവയലുകൾ നികത്തിയതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ചീരക്കുഴിയിൽ വില്വാമലഗ്രാമത്തെയും പരിസര പ്രദേശത്തെയും പ്രളയത്തിൽ മുക്കിയത്. തിരുവില്വാമല – തൃശൂർ സംസ്ഥാന പാതയോരത്ത് ചീരക്കുഴിയിൽ പ്രളയത്തിൽ മുങ്ങിയ 20ഓളം വീടുകൾ നെൽപ്പാടങ്ങൾ നികത്തി നിർമിച്ചതാണ്. അതുപോലെ പഴയന്നൂർ ബസ് സ്റ്റാൻഡ് പരിസരവും ടൗണും മുങ്ങാനുള്ള കാരണവും മറ്റൊന്നല്ല. സമീപത്തെ കലുങ്കുകളും വെള്ളച്ചാലുകളും അടച്ചാണ് നിർമാണങ്ങൾ നടത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. തിരുവില്വാമലയിൽ കുറുമങ്ങാട്ട്, കിണറ്റിൻകര, അപ്പേക്കാട്ട് പാടശേഖരങ്ങളിൽ കൃഷിനാശത്തിന്റെ കാരണങ്ങളിലെ പകവത്ത് റോഡിന്റെ അശാസ്ത്രീയ നിർമാണമാണ്. പകവത്ത് നീർത്തട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കുറുമങ്ങാട്ട് പാടശേഖരത്തിനു സമീപം തോട്ടുവരന്പിനെ സംരക്ഷിച്ചിരുന്ന കൈതക്കൂട്ടം പിഴുതുമാറ്റിയതാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ജെസിബി ഉപയോഗിച്ച് പിഴുതെടുത്ത കൈതക്കൂട്ടം തോട്ടിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇത് സാധാരണ ഒഴുക്കിനെ തടസപ്പെടുത്തി. തോട്ടുവരന്പുകൾ പൊട്ടാനും കതിരായ നെൽകൃഷി നശിക്കാനും ഇതു കാരണമായി.…
Read Moreതൃശൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 600 കുട്ടികൾ; ക്യാമ്പുകളിൽ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് ആറായിരത്തിലധികം കുട്ടികൾ. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 6219 കുട്ടികളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്. ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്.ദുരന്തങ്ങളുടെ ആഘാതം മറ്റുള്ളവരേക്കാൾ അധികം കുട്ടികളെ ബാധിക്കുമെന്നതിനാൽ 18 വയസിനു താഴെയുള്ള കുട്ടികൾക്ക് ക്യാന്പുകളിൽ പ്രത്യേക പരിഗണന നൽകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പതിനഞ്ച് നിർദ്ദേശങ്ങൾ അഥോറിറ്റി ദുരിതാശ്വാസ ക്യാന്പുകളിൽ കുട്ടികളുടെ സുരക്ഷയ്ക്കും മുൻഗണനയ്ക്കുമായി നൽകിയിട്ടുണ്ട്.ക്യാന്പ് രജിസ്റ്ററിൽ കുട്ടികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നതാണ് ഇതിൽ പ്രധാനം. ക്യാന്പുകളിൽ എത്ര കുട്ടികളുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനാണ് ഇത്.കുട്ടികളെ മാതാപിതാക്കൾക്കൊപ്പം ഒരേ ക്യാന്പിൽ തന്നെ താമസിപ്പിക്കണം. ദുരന്തത്തെ കുറിച്ചുള്ള ഓർമകൾ കുട്ടികളോട് വീണ്ടും വീണ്ടും ചോദിച്ച് ഭയപ്പെടുത്താതിരിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് മാനസിക സാമൂഹിക പരിചരണം നൽകാൻ ആരോഗ്യവകുപ്പിന്റെ സേവനം തേടാവുന്നതാണ്.മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ…
Read Moreവെള്ളത്തിൽ വീണ അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിയും ബന്ധും തോട്ടിൽ വീണ് മരിച്ചു; ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെവിദ്യാർഥിയാണ് മരിച്ച ആൻ റോസ്
ചേറ്റുപുഴ: തൃശൂർ – കാഞ്ഞാണി റോഡിലെ ചേറ്റുപുഴ പാലത്തിന്റെ സമീപത്തെ തോട്ടിൽ ഇന്നലെ മുങ്ങിമരിച്ച എൻജിനീയറിംഗ് കോളജ് വിദ്യാർഥിനിയുടെയും, പിതാവിന്റെ സഹോദരന്റെയും സംസ്കാരം ഇന്ന് നടക്കും. മനക്കൊടി കിഴക്കുംപുറത്തെ കണ്ണനായ്ക്കൽ ജോർജിന്റെ മകൻ സുരേഷ് (50), സഹോദരൻ വിൽസന്റെ മകൾ ആൻ റോസ്(22) എന്നിവരാണ് ഇന്നലെ വൈകിട്ട് മുങ്ങിമരിച്ചത്. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഇന്നലെ വൈകീട്ട് പാലത്തിനടുത്ത് എൻജിൻതറ പരിസരത്തു കുടുംബസമേതം മീൻപിടിത്തും കാണാൻ പോകുന്നതിനിടെയാണ് അപകടം. എൻജിൻ തറയിൽനിന്ന് വെള്ളം പുറത്തേക്ക് പോകുന്നിടത്ത് വഴുതി വിൽസന്റെ മകൻ എബിൻ തോട്ടിൽ വീഴുകയായിരുന്നു. എബിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് മറ്റുള്ളവർ തോട്ടിൽ വീഴുകയായിരുന്നു. തൃശൂരിൽനിന്ന് ഫയർഫോഴ്സെത്തി തോട്ടിൽ വീണവരെ കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെയും, ആൻറോസിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ കന്പ്യൂട്ടർ സയൻസ്…
Read Moreമഴ നിലയ്ക്കുന്നില്ല; നഗരത്തിൽ തിരക്കൊഴിയുന്നു; ബസുകൾ കുറവ്; കയ്പമംഗലത്ത് ജനപ്രതിനിധികൾ ക്യാന്പുകൾ സന്ദർശിച്ചു
സ്വന്തം ലേഖകൻ തൃശൂർ: ഇന്നുരാവിലെ ഏഴുമണിവരെ ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു തൃശൂരിൽ. എന്നാൽ അതു കഴിഞ്ഞ് അൽപസമയത്തിനകം മഴ ചാറിത്തുടങ്ങി. പിന്നെ മഴ പതിയെപ്പതിയെ ശക്തപ്പെട്ടു. അപ്പോഴേക്കും നഗരത്തിനു ചുറ്റുമുള്ള ഇടങ്ങളിലെല്ലാം കഴിഞ്ഞ പ്രളയത്തെ ഓർമിപ്പിക്കുമാറ് വെള്ളം നിറഞ്ഞുകഴിഞ്ഞിരുന്നു.പുഴയ്ക്കൽ പാടത്ത് വെള്ളം നിറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഭാഗത്താണ് വെള്ളക്കെട്ട് കൂടുതലായുള്ളത്. ഇരുചക്രവാഹനയാത്രക്കാരോട് സൂക്ഷിച്ചു പോകണമെന്ന് പരിസരവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. വലിയ വാഹനങ്ങൾ തടസമില്ലാതെ കടന്നുവന്നു.പാടം നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയിരുന്നു. ചൂണ്ടൽ ഭാഗത്തെത്തുന്പോഴേക്കും റോഡും പാടവുമെല്ലാം ഒരുപോലെയായിരുന്നു. മുന്നോട്ട് ബൈക്കിൽ അധികം പോകേണ്ടെന്ന് വഴിയിൽ നിന്നിരുന്നവരും രക്ഷാപ്രവർത്തകരും മുന്നറിയിപ്പ് തന്നു. വെള്ളത്തിന്റെ ഒഴുക്ക് പെട്ടന്ന് കൂടുമെന്നും ബൈക്കുകൾ തെന്നിപ്പോകാൻ ഇടയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. അതിനാൽ മുന്നോട്ടുപോകാനാതെ മടങ്ങി. തിരിച്ച് വിയ്യൂരിലെത്തുന്പോൾ പാലത്തിന് അധികം താഴെയല്ലാതെ വെള്ളം കുത്തിയൊലിച്ച് പോകുന്നത് കണ്ടു. മഴ കനത്താൽ കഴിഞ്ഞ തവണത്തെ പോലെ വിയ്യൂർ പാലം…
Read Moreഡാമുകൾ നിറയല്ലേ…വെള്ളം പെട്ടന്ന് ഉയരാത്തത് ആശ്വാസമാകുന്നു ; തൽക്കാലം ഡാം തുറക്കുമെന്ന ഭീതി വേണ്ടെന്ന് ഉദ്യോഗസ്ഥർ
തൃശൂർ: എല്ലാവർഷവും ഡാമുകൾ നിറയാൻ കാത്തിരുന്നവർ ഇപ്പോൾ പേടിയോടെയാണ് ഡാമുകളിലെ ജലനിരപ്പ് എത്രയായെന്ന് അന്വേഷിക്കുന്നത്. ഡാമുകൾ കൂടി നിറഞ്ഞാൽ വെള്ളം തുറന്നുവിടുന്നതോടെ മുങ്ങിചാകുന്ന സാഹചര്യത്തിലേക്ക് എത്തുമെന്ന ഭീതിയാണ് പലർക്കും. എന്നാൽ ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളൊക്കെ അത്രപെട്ടന്ന് നിറയില്ലെന്നത് ആശ്വാസം നൽകുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഡാമുകൾ നിറയുകയും മഴയോടൊപ്പം തുറന്നുവിടുകയും ചെയ്തതോടെയാണ് കാര്യങ്ങളെല്ലാം കൈവിട്ടത്. മഴവെള്ളവും ഡാമുകളിലെ വെള്ളവും കൂടിയെത്തിയതോടെ നിലയില്ലാകയത്തിലകപ്പെട്ട പോലെയായിരുന്നു ഒട്ടു മിക്ക പ്രദേശങ്ങളിലും. കൂടാതെ കൃഷി നാശവും വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവവും എല്ലാവർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മഴവെള്ളം മാത്രമായാൽ പരമാവധി കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പീച്ചി ഡാമിൽ മുൻ വർഷത്തെ വെള്ളവുമായി താരതമ്യം ചെയ്യുന്പോൾ പകുതി വെള്ളം പോലും എത്തിയിട്ടില്ല. മഴ കൂടിയതിനാൽ നീരൊഴുക്ക് കൂടുന്നുണ്ടെങ്കിലും ഡാമിന്റെ സംഭരണശേഷി വിസ്തൃതമായതിനാൽ ജലനിരപ്പ് അത്രപെട്ടന്ന്…
Read More