തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇന്നു പുലർച്ചെ രണ്ടരയോടെ വീശിയ അതിശക്തമായ കാറ്റിൽ തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും വൻമരങ്ങളടക്കം കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പുതൂർക്കര, പുല്ലഴി, അയ്യന്തോൾ, പൂങ്കുന്നം എന്നിവിടങ്ങളിൽ മരങ്ങൾ വീണു. ചെറുതും വലുതുമായ മരങ്ങൾ വീടുകളുടെ മുകളിലേക്കും റോഡുകളിലേക്കും വൈദ്യുതി പോസ്റ്റിനു മുകളിലേക്കുമാണ് മറിഞ്ഞു വീണത്. നാശനഷ്ടങ്ങളുണ്ടെങ്കിലും ആളപായങ്ങളില്ല. പൂങ്കുന്നം എ.കെ.ജി.നഗറിൽ വീടിനു മേൽക്കൂരയിലെ ഷീറ്റ് പറന്ന് നൂറ്റന്പതോളം മീറ്ററോളം മാറി മറ്റൊരു വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിനു മുകളിൽ ചെന്നുവീണ ടാങ്ക് തകർന്നു. മറ്റൊരു വീടിന്റെ ഓടുകൾ പറന്നുപോയി. വീടിനകത്ത് കിടന്നുറങ്ങിയവർ പുറത്തേക്ക് ഇറങ്ങിയോടി. പുതൂർക്കരയിൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണ് മതിൽ തകർന്നു. പുതൂർക്കര ദേശീയ വായനശാലയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. അയ്യന്തോൾ-പൂങ്കുന്നം മേഖലയിൽ…
Read More