തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ കളക്ടറെ കുറ്റപ്പെടുത്തി മേയര്‍ കെ. ശ്രീകുമാര്‍. ജില്ലാ ഭരണകൂടം അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പെയ്തതിനാലാണ് മുന്നറിയിപ്പു നല്‍കാതെ ഡാം തുറന്നതെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന വിശദീകരണം. മഴ പെയ്തപ്പോള്‍ തന്നെ ദുരന്തനിവാരണ അഥോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയച്ച ശേഷമാണ് ഡാമിലെ അഞ്ച് ഷട്ടറുകള്‍ തുറന്നതെന്ന് ജല അഥോറിറ്റി വ്യക്തമാക്കി.
Read MoreTag: mazha trivandrum
എല്ലാം ശരിയാകും..! പ്രളയം; അർഹരായവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും; അടിയന്തിര സഹായമായ 10,000 രൂപ സെപ്റ്റംബർ ഏഴിനകം
തിരുവനന്തപുരം: പ്രളയബാധിത കുടുംബങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപയുടെ വിതരണം സെപ്റ്റംബർ ഏഴിനു മുൻപു പൂർത്തിയാക്കാൻ മന്ത്രിസഭാ നിർദേശം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രളയ ദുരിതാശ്വാസ അപേക്ഷകളിൽ വേഗത്തിൽ അന്തിമ തീരുമാനം എടുക്കണം. അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടിക ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. ഇവർക്ക് ഏഴിനകം 10,000 രൂപ നൽകും. ഏതെങ്കിലും കുടുംബങ്ങളെ വിട്ടുപോയിട്ടുണ്ടെങ്കിൽ പരാതി നൽകാൻ അവസരമുണ്ട്. ഇവരുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും. പ്രളയം ബാധിക്കാത്ത മേഖലയിലുള്ള ചിലർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുകയും പ്രളയം ബാധിച്ച ചില കുടുംബങ്ങൾ ക്യാമ്പുകളിൽ പോകാതെ ബന്ധുഗൃഹങ്ങളിലേക്കു പോകുകയും ചെയ്ത സാഹചര്യവുമുണ്ട്. ക്യാമ്പിൽ എത്തിയവർക്കൊപ്പം ബന്ധുവീടുകളിൽ പോയവർക്കും അടിയന്തര ധനസഹായം നൽകും. പ്രളയ ബാധിതരാണെന്നു ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തുന്നവർക്കു മാത്രമേ അർഹത ഉണ്ടാകൂ. സംശയമുള്ളവരുടെ കാര്യത്തിൽ അതതു തദ്ദേശ സ്ഥാപന…
Read Moreകാർമേഘം വിട്ട് സൂര്യൻ പുറത്തേക്ക്; ഒരാഴ്ചത്തേക്ക് മഴയുണ്ടാകില്ല; ഒരു ജില്ലകളിലും മുന്നറിപ്പുകളില്ല; കടൽ ശാന്തമായതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നും ചിലപ്പോൾ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചത്തേതിന് സമാനമായി ഇന്നും സംസ്ഥാനത്താകെ മാനംതെളിഞ്ഞു നിൽക്കുകയാണ്. ഒരു ജില്ലകളിലും ഇന്ന് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ മാനത്ത് നിന്നും മേഘാവരണം പൂർണമായും നീങ്ങി വരികയാണ്. മഴ മാറിയതോടെ കടലും ശാന്തമായി. മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മുന്നറിയിപ്പുകളെല്ലാം അധികൃതർ പിൻവലിച്ചു. ഇതോടെ തീരത്തെ വറുതിക്കും അറുതി വരും. ഇന്ന് വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയി തുടങ്ങുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ദമായിരുന്നതിനാൽ ഒരാഴ്ചയിൽ അധികമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. ഏഴാം തീയതി മുതൽ ഒരാഴ്ചയാണ് കേരളത്തിന് കനത്ത ദുരിതം വിതച്ച അതിശക്തമായ മഴ പെയ്തു തുടങ്ങിയത്. വടക്കൻ ജില്ലകളായ കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ,…
Read Moreഇത് ഞങ്ങളുടെ സമ്പാദ്യമാ സിസ്റ്ററേ..! സജ്നയും ജിതിനും കുടുക്ക പൊട്ടിച്ചു: പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍; അഭിമാനത്തോടെ പ്രിൻസിപ്പൽ പറഞ്ഞ വാക്കുകളിങ്ങനെ…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : സിസ്റ്ററേ, പ്രളയത്തില്‍ സങ്കടപ്പെടുന്ന ഒരുപാട് പേരില്ലേ… ഇത് ഞങ്ങളുടെ സന്പാദ്യമാ… ഞങ്ങളുടെ പക്കല്‍ ഇതേയുള്ളൂ സിസ്റ്ററേ… ലൂര്‍ദിപുരം സെന്റ് ഹെലന്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ എല്‍സമ്മ തോമസ് നാണയത്തുട്ടുകള്‍ അടങ്ങിയ ആ കിഴികള്‍ ഏറ്റുവാങ്ങുന്പോള്‍ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു. ഇരുവരെയും ചേര്‍ത്ത് പിടിച്ച് സിസ്റ്റര്‍ എല്‍സമ്മ പറഞ്ഞു “ഗോഡ് ബ്ലസ് യു ചില്‍ഡ്രന്‍…’ലൂര്‍ദിപുരം സെന്റ് ഹെലന്‍സ് സ്കൂളിലെ വിദ്യാര്‍ഥികളായ സജ്നയും ജിതിനുമാണ് നിഷ്കളങ്കമായ സ്നേഹത്തിന്റെയും അതിരുകളില്ലാത്ത നന്മയുടെയും ഉദാത്ത മാതൃകകളായത്. പ്രളയ ദുരിതാശ്വാസത്തിനായി തങ്ങളാൽ കഴിയുന്നത് നൽകി സഹായിക്കാൻ സ്കൂളിലെ പ്രഥമാധ്യാപിക സിസ്റ്റർ എൽസമ്മ തോമസ് കുട്ടികളെ അറിയിച്ചിരുന്നു. ചിലര്‍ അവശ്യ സാധന സാമഗ്രികള്‍ എത്തിച്ചു. മറ്റു ചില കുട്ടികള്‍ രക്ഷിതാക്കള്‍ നല്കിയ തുകകള്‍ സ്കൂളില്‍ ഏല്‍പ്പിച്ചു. സഹോദരങ്ങളായ സജ്നയും ജിതിനും ഇന്നലെ സ്കൂളില്‍ വന്നത് രണ്ടു കിഴികളുമായാണ്. ഒന്നാം ക്ലാസ്…
Read Moreഎല്ലാം ഉദ്യോഗസ്ഥർ നോക്കിക്കൊള്ളും..! പ്രളയ ബാധിതരെ കണ്ടെത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ വേണ്ടെന്ന് മന്ത്രി സഭ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്ത ബാധിതർക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്പോൾ പരാതി പരമാവധി കുറയ്ക്കാനുളള പ്രായോഗിക നടപടി വേണമെന്നു മന്ത്രിസഭാ യോഗത്തിൽ നിർദേശം. പ്രളയ ദുരന്തത്തിൽപെട്ട കുടുംബങ്ങളെ കണ്ടെത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വില്ലേജ് ഓഫീസ് അധികൃതരെ ഏൽപിക്കുന്നതാകും കൂടുതൽ പ്രായോഗികമെന്നു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പഞ്ചായത്ത് അംഗങ്ങൾ അടക്കം ചിലർ അനർഹരുടെ പട്ടിക സർക്കാരിലേക്കു നൽകിയപ്പോൾ ചില അർഹരായവരെങ്കിലും ഒഴിവാക്കപ്പെട്ടതു വിമർശനങ്ങൾക്കിടയാക്കിയ കാര്യം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതിനു പകരം എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ പട്ടിക വില്ലേജ് അധികൃതർക്കു കൈമാറുകയും ഇവർ പരിശോധന നടത്തി സർക്കാരിലേക്കു നൽകുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം വന്നു. തുടർന്നു വില്ലേജ് ഓഫീസർക്കൊപ്പം പഞ്ചായത്ത് സെക്രട്ടറി കൂടി…
Read Moreഎല്ലാം നിരീക്ഷിച്ച് സൈബർ വിഭാഗം; പ്രളയ സഹായത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്നവരെ പൊക്കാൻ പോലീസ്
കോട്ടയം: കഴിഞ്ഞ പ്രളയകാലത്ത് ലഭിച്ച പണം സർക്കാർ ധൂർത്തടിച്ചെന്നും ഇക്കുറി സഹായമൊന്നും നല്‍കേണ്ടെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ നിർദേശം. തിരുവനന്തപുരത്തുള്ള സൈബർ ഡോം പ്രത്യേക സെൽ രൂപീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ നിരീക്ഷണ വിധേയമാക്കി വരികയാണ്. വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയിലൂടെ ആരെങ്കിലും ഇത്തരത്തിൽ സർക്കാരിനെ വിമർശിച്ചാൽ അവർക്കെതിരേ കേസെടുക്കാനാണ് നിർദേശം. മറ്റാർക്കെങ്കിലും ഷെയർ ചെയ്താലും നടപടിയുണ്ടാവും. വാട്സ് ആപ്പിലൂടെ കള്ള പ്രചാരണം; രണ്ടുപേർക്കെതിരേ കേസെടുത്തു കോട്ടയം: പ്രളയ ദുരിതാശ്വാസ സഹായം തട്ടിയെടുക്കാൻ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നു കാണിച്ച് വാട്സ് ആപ്പിൽ പ്രചാരണം നടത്തിയ രണ്ടു പേർക്കെതിരേ കേസ്. കൊല്ലം സ്വദേശികളായ സുധീഷ് മോഹൻ, പി.കെ.രാജേന്ദ്രൻ എന്നിവർക്കെതിരേ കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ചീറ്റിംഗ്, ഐടി ആക്ട് എന്നിങ്ങനെ രണ്ടു വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.…
Read Moreസംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട്
കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിലുണ്ടായ മലപ്പുറം കവളപ്പാറയിൽ വീണ്ടും മഴ പെയ്യുന്നത് തെരച്ചിലിനെ ബാധിക്കുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴയാണ് പെയ്യുന്നത്. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
Read Moreജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായി അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായി അരുവിക്കര, നെയ്യാർ ഡാമുകളിൽ നിന്ന് ഇന്ന് കൂടുതൽ ജലം തുറന്നുവിടും. ഇതിനായി രാവിലെ ഒമ്പതോടെ അരുവിക്കര ഡാമിന്റെ ഷട്ടർ 50 സെന്റീമീറ്റർ തുറക്കും. ചൊവ്വാഴ്ച രാവിലെ പത്തോടെ നെയ്യാർ ഡാം ഷട്ടറുകളും ഒരിഞ്ച് വീതം തുറക്കുന്നുണ്ട്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ന്യൂനമർദം കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.
Read Moreമഴയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇതേതുടർന്നു അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാൽ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ,കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിൽ, 24 മണിക്കൂറിനുള്ളിൽ 204 മില്ലീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ വെള്ളം കയറുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവരും അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജരായിരിക്കണമെന്നും അധികൃതരുടെ അറിയിപ്പനുസരിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreസംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 78; മഴയുടെ ശക്തി കുറയുന്നു; 2,76,608 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 78 ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1,664 ദുരിതാശ്വാസ ക്യാന്പുകളിലായി 2,76,608 പേർ കഴിയുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായകമായിട്ടുണ്ട്. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും കൊണ്ടുവന്ന് മണ്ണിനടിയിലായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്. മഴ കുറഞ്ഞതോടെ പുഴകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ മരവിപ്പിൽ നിന്നും കുപ്രചരണങ്ങളിൽ നിന്നും മോചിതമായതോടെ ദുരിതാശ്വാസ ക്യാന്പിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള…
Read More