തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരേ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനിടെ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും ആദ്യഘട്ട യോഗം. ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നാണ് ലക്ഷദ്വീപിലെ ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്.
Read MoreTag: MB rajesh
സ്പീക്കര്‍ സ്ഥാനത്തിരുന്ന് അന്തസും ഔചിത്യവും പാലിക്കും; സതീശന് മറുപടി നൽകി എം.ബി രാജേഷ്
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് സ്പീക്കര്‍ പറഞ്ഞത് വേദനയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എം.ബി. രാജേഷ്. സ്പീക്കര്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചതെന്നും, പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് സൂചിപ്പിച്ചതെന്നും എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട അന്തസും ഔചിത്യവും പാലിച്ചു കൊണ്ടായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ എന്നും രാജേഷ് കൂട്ടിച്ചേർത്തു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനപ്പിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞത്. സ്പീക്കർ സഭയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയം പറയരുതെന്നാണ് കീഴ്വഴക്കം. സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും. സ്പീക്കർ സ്ഥാനത്തിരുന്നിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Moreഎന്നാലും എന്റെ രാജേഷേ…പിന്‍വാതില്‍ നിയമനം നടക്കുന്നില്ലെന്നു പറയുന്നത് പച്ചക്കള്ളം ! ഈ സര്‍ക്കാരിന്റെ കാലത്തെ പല വഴിവിട്ട നിയമനങ്ങളും നേരിട്ടറിയാമെന്ന് ഹരീഷ് വാസുദേവന്‍…
ഒഴിവുകള്‍ അപ്പപ്പോള്‍ പിഎസ്സിയ്ക്കു റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്ന് പറഞ്ഞ സിപിഎം നേതാവ് എംബി രാജേഷിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി അഭിഭാഷകന് ഹരീഷ് വാസുദേവന്‍. കെ.എ.ടി (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍) യില്‍ നിരവധി കേസുകളാണ് നിയമനം റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പരാതിയായി വരുന്നതും, കോടതി ഇടപെടുന്നതും. പിന്‍വാതില്‍ നിയമനം നടക്കുന്നില്ല എന്നതും നുണയാണ്. ഈ സര്‍ക്കാര്‍ വന്നശേഷം നടന്ന വഴിവിട്ട നിയമനങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്… PSC നിയമനങ്ങളെപ്പറ്റി വസ്തുതകള്‍ വെച്ച് MB രാജേഷിന്റെ ഒരു വീഡിയോ കണ്ടു. മറ്റു സംസ്ഥാനങ്ങളിലെ PSC കളെയും UDF ന്റെ കാലത്തെ നിയമനങ്ങളെയും താരതമ്യപ്പെടുത്തിയതും എനിക്ക് പുതിയ വിവരങ്ങളാണ്. നിയമസഭയിലെ കണക്കുകളാണ് MB രാജേഷിന്റെ വീഡിയോയില്‍ അടിസ്ഥാനം. സര്‍ക്കാരില്‍ ഒഴിവ് വരുന്ന നിയമനങ്ങള്‍ PSC ക്ക് അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് അതില്‍ പറയുന്നത് പക്ഷെ…
Read More