വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ചണ്ഡിഗഢ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാപക പ്രതിഷേധം. അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തത്. അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്താണ് ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചതെന്ന കാരണം വ്യക്തമല്ല. കുട്ടികളോട് സംയമനം പാലിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായും അന്വേഷണം വ്യാപകമാക്കിയാതായി പോലീസ് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പെലീസ് അറിയിച്ചു.…
Read MoreTag: mba
മൈസൂരുവിലെ നിര്‍ഭയ മോഡല്‍ ക്രൂരതയ്ക്കു പിന്നില്‍ പഴക്കച്ചവടക്കാര്‍ ! മലയാളി വിദ്യാര്‍ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തല്‍; നിര്‍ഭയക്കേസിലെ പ്രതികളിലൊരാളും പഴക്കച്ചവടക്കാരന്…
മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര് ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍ തുടരന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു. അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം…
Read Moreകുടുംബം പുലര്‍ത്താന്‍ ചെയ്തത് വിവിധ ജോലികള്‍! 500 രൂപ വരുമാനത്തില്‍ നിന്നും 55 ലക്ഷത്തിന്റെ ജോലി നേടിയ ദേവേന്ദ്ര ദാവെ എന്ന യുവാവിന്റെ സ്വപ്നസമാനമായ കഥ
ദേവേന്ദ്ര ദാവെ ഒരു അ്ദ്ഭുതമാണ്. ഒരിക്കല്‍ 500 രുപ മാത്രം മാസശമ്പളമുണ്ടായിരുന്ന ദേവേന്ദ്രയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 55 ലക്ഷത്തിന്റെ ജോലി ഓഫറാണ്. പ്രാരാബ്ധങ്ങളോടു പടവെട്ടി വിജയിച്ച ചരിത്രമാണ് ഈ 27കാരന് പറയാനുള്ളത്. പോളിയോ ബാധിതനായ അച്ഛന് കിടപ്പിലായതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം മുഴുവന്‍ ദേവേന്ദ്രയ്ക്കു ചുമലിലേറ്റേണ്ടി വന്നു. പത്താംക്ലാസിലെത്തിയപ്പോള്‍ ദേവേന്ദ്രയ്ക്കു ഒരു കാര്യം മനസിലായി. ഇനി കാശില്ലാതെ മുന്നോട്ടു പോകുക അത്ര എളുപ്പമല്ലെന്ന്. കോളജിലെ ഉന്നത പഠനം സ്വപ്നം കണ്ട ആ ബാലന് അവന് മാത്രമായിരുന്നു അന്ന് തുണ. വിജയിക്കണമെന്നുറച്ചിറങ്ങിയ ദേവേന്ദ്ര ഒരു കൊറിയര്‍ കമ്പനിയില്‍ കൊറിയര്‍ ബോയിയായി, പിന്നീട് വെയ്റ്റര്‍, ചെസ് കോച്ച് അ്ങ്ങനെ പല പല ജോലികള്‍. കുടുംബത്തിന്റെ ഭാരമേറ്റെടുത്ത് ജോലി ചെയ്തതു മൂലം ദേവേന്ദ്രയ്ക്ക് അഞ്ചു വര്‍ഷം പഠിക്കാനായില്ല. പിന്നീടാണ് കോളജില്‍ ചേര്‍ന്നത്. ചെസില്‍ അതീവ തത്പരനായിരുന്ന ദേവേന്ദ്ര തുടക്കത്തില്‍ പലപ്പോഴും…
Read More