പൊള്ളാച്ചി: പലര്‍ക്കും പല ഹോബികളുമുണ്ടെങ്കിലും പീഡനം ഹോബിയാക്കുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ കൂടിവരികയാണ്. സൗന്ദര്യവും സ്റ്റൈലും ഉപയോഗിച്ച് നിരവധി പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ച യുവാവിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി കാര്യം സാധിക്കുന്നതും പണം തട്ടിയെടുക്കുന്നതും പതിവാക്കിയത് പൊള്ളാച്ചിക്കാരനായ യുവാവാണ് ഒടുവില്‍ പിടിയിലായത്. ഫോട്ടോയെടുത്ത് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും കണ്ണു തള്ളി. ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതു. ആരും പരാതി നല്‍കാത്തതു കൊണ്ടു മാത്രം ഇത്രയും കാലം കാസനോവയായി ഇയാള്‍ വിലസുകയായിരുന്നു. തന്നെ പീഡിപ്പിച്ചെന്ന് ഒരു വിദ്യാര്‍ഥിനി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. ഒടുവില്‍ മാക്കിനാംപട്ടിയില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റു…
Read More