പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഒന്നാംനിര ടീമിലേക്കു സൂപ്പർ താരം കൈലിയൻ എംബാപ്പെ തിരിച്ചെത്തി. 2023-24 സീസണിനു ശേഷം ടീമിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച എംബാപ്പെയെ ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ പിഎസ്ജി ടീമിൽ ഉൾപ്പെടുത്തിയില്ല. ലോറിയന്റിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിൽ പിഎസ്ജി ഗോൾരഹിത സമനില വഴങ്ങി. ഇതിനു പിന്നാലെയാണ് എംബാപ്പെയെ ഫസ്റ്റ് സ്ക്വാഡിലേക്കു തിരിച്ചെടുത്തത്. ഇതോടെ 2025വരെ പിഎസ്ജിയുമായി എംബാപ്പെ കരാർ ദീർഘിപ്പിക്കാൻ സാധ്യത തെളിഞ്ഞു. അങ്ങനെയെങ്കിൽ എംബാപ്പെയെ സ്വന്തമാക്കാമെന്ന സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ആഗ്രഹം സഫലമാകില്ല.
Read MoreTag: mbappe
ഫ്രാന്‍സില്‍ പതിനേഴുകാരനെ പോലീസ് വെടിവെച്ചു കൊന്നു ! വന്‍ പ്രതിഷേധം; കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടി തടഞ്ഞ് പതിനേഴു വയസു മാത്രം പ്രായമുള്ള ഡ്രൈവറെ വെടിവെച്ചു കൊന്ന് ട്രാഫിക് പോലീസ്. ഇതേത്തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അള്‍ജീരിയന്‍ വംശജനായ നയേല്‍ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുക കൂടിചെയ്തതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, നടന് ഒമര്‍ സൈ തുടങ്ങി ഒട്ടേറെപ്പേര്‍ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചരാത്രി നാല്‍പ്പതോളം കാറുകള്‍ കത്തിച്ചു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്തെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്മനിന് പറഞ്ഞു. പ്രദേശികസമയം ചൊവ്വാഴ്ച പകല്‍ എട്ടരയ്ക്കാണ് രണ്ട് ട്രാഫിക് പോലീസുകാര്‍ വണ്ടിതടഞ്ഞ് നയേലിനെ വെടിവെച്ചുകൊന്നത്. നയേല്‍ തനിക്കുനേരെ കാറോടിച്ചു കയറ്റാന്‍ നോക്കിയതിനാലാണ് വെടിവെച്ചതെന്നാണ് പോലീസുകാരന് പറഞ്ഞത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ…
Read More