പ്രവേശന യോഗ്യത നേടാത്ത പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. നാലു ദിവസമാണ് പെണ്‍കുട്ടി ക്ലാസിലിരുന്നത്. നവംബര്‍ 29നാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇവരോടൊപ്പമാണ് പെണ്‍കുട്ടി കയറിക്കൂടിയത്. പ്രവേശന പരീക്ഷ യോഗ്യത പോലുമില്ലാത്ത പെണ്‍കുട്ടി ദിവസങ്ങളോളം ക്ലാസിലിരുന്നിട്ടും അധികൃതര്‍ അറിഞ്ഞില്ല. അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അതേസമയം പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പ്ലസ്ടു വിദ്യര്‍ഥിനിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreTag: MBBS
61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് മുന്‍ അധ്യാപകന് ! ഒടുവില്‍ മകന്റെ ഉപദേശത്തില്‍ സീറ്റ് ഉപേക്ഷിച്ചു…
ചിലര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രായമേറിയാലും ചെയ്യാന്‍ അവര്‍ക്ക് മുമ്പില്‍ പ്രായമൊരു പ്രശ്നമാകില്ല. പുതുതലമുറയ്ക്ക് അവസരം നല്കാന് മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച് എംബിബിഎസ് സീറ്റു വിട്ടുകൊടുത്ത മുന്‍ അധ്യാപകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് (61) മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്. ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ശിവപ്രകാശം മടങ്ങി. സര്‍ക്കാര്‍ സ്കൂളില്‍നിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം…
Read Moreവീടു കത്തിച്ചിട്ടും പതറാതെ പിടിച്ചു നിന്ന അസ്ക്കറിന് ഒടുവില്‍ പ്രണയസാഫല്യം ! എംബിബിഎസ് വിദ്യാര്‍ഥിനിയും മത്സ്യവില്പ്പനക്കാരനും തമ്മിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് നൂറുകണക്കിന് ആളുകള്‍…
കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ അതിരകത്തെ മുഹമ്മദ് അസ്ക്കറിന്റെയും കക്കാട് സ്വദേശിനി ഷഹലയ്ക്കും ഒടുവില്‍ പ്രണയ സാഫല്യം. കക്കാട് ജുമാഅത്ത് പള്ളിയില്‍ വെച്ച് ഇവരുടെ നിക്കാഹ് നൂറുക്കണക്കിന് സുഹൃത്തുക്കളുടേയും അസ്ക്കറിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. പ്രണയത്തിന്റെ പേരില്‍ വീടും വാഹനവും അഗ്നിക്കിരയാക്കപ്പെട്ട സംഭവത്തില്‍ ഒടുവിലാണ് അസ്ക്കറിന് ഷഹലയെ സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇന്നലെ വൈകിട്ടോടെ കോടതി വഴിയാണ് അസ്ക്കറിനൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായത്. വീരാജ് പേട്ടയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ ഷഹലയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഷഹലയുടെ ബന്ധുക്കള്‍ അസ്ക്കറിന്റെ വീടിന് തീവയ്ക്കുകയും തീവെക്കപ്പെടുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. യുവതിയുമായുള്ള പ്രണയത്തിന് എതിരു നില്ക്കുന്ന ബന്ധുക്കളാണ് ഇതിന് പിറകിലെന്ന് അസ്ക്കര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടിയെങ്കിലും തിരിച്ചു വന്നാല്‍ വിവാഹം നടത്തിത്തരാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read Moreഎംബിബിഎസ് വിദ്യാര്‍ഥിനിയെ പ്രണയിച്ച മത്സ്യത്തൊഴിലാളി യുവാവിന്റെ വീടിനു തീയിട്ടു ! വീട്ടുകാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു; കണ്ണൂരില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
കണ്ണൂര്‍: എംബിബിഎസ് വിദ്യാര്‍ഥിനിയെ പ്രേമിച്ച മത്സ്യത്തൊഴിലാളിയായ യുവാവിന്റെ വീടിനു യുവതിയുടെ ബന്ധുക്കള്‍ തീയിട്ടെന്നു പരാതി. അതിരകം പള്ളിപ്രം കൊളെക്കര തായത്ത് പി.പി.അക്ബറലിയുടെ വീടാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചത്. അക്ബറലിയുടെ മകന് മത്സ്യത്തൊഴിലാളിയായ ബി.കെ.മുഹമ്മദ് അസ്കറലി (27)യും എംബിബിഎസ് വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറ!ഞ്ഞു. ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ജനലുകളും കതകുകളും പാടേ നശിച്ചിരുന്നു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും പൂര്‍ണമായി നശിച്ചു. വീട്ടുകാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ജനല്‍ ഗ്ലാസ് തകര്‍ത്തു മുറിക്കുള്ളിലേക്കു പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്. പ്രണയത്തില്‍ നിന്നു പിന്മാറണമെന്നു യുവതിയുടെ ബന്ധുക്കള്‍ അസ്കറലിയോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ യുവതിയുടെ സഹോദരനും സംഘവും മകനെ മര്‍ദിച്ചതായി അസ്കറലിയുടെ ഉമ്മ ബി.കെ.സാബിറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരുക്കേറ്റ…
Read More