എംകോം വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പെരുമ്പുളിക്കല്‍ പത്മാലയത്തില്‍ രാധാകൃഷ്ണന് നായരുടെ മകള്‍ ലക്ഷ്മി ആര്.നായരെയാണ് (22) ഇന്നലെ രാവിലെ 6.30ന് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അടൂരില്‍ സ്വകാര്യ കോളജില്‍ എംകോം വിദ്യാര്‍ഥിനിയായിരുന്നു. സംസ്കാരം ഇന്ന് 11ന്. മാതാവ് ജയകുമാരി. സഹോദരന് രജു ആര്.നായര്‍.
Read More