കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശാനുസരണം എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ നിന്ന് എംഡിഎംഎ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന വേയിംഗ് മെഷീൻ, ചെറിയ പോളിത്തീൻ കവറുകൾ എന്നിവ പിടികൂടി. മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിലെ മുഹമ്മദ് റിസ്വാന്റെ (26) വീട്ടിൽനിന്നാണ് എടക്കാട് എസ്ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലുഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ഉപയോഗിച്ചിരുന്ന വേയിംഗ് മെഷീൻ, 18 ചെറിയ പോളിത്തീൻ കവറുകൾ എന്നിവയടക്കം പോലീസ് പിടികൂടിയത്. എന്നാൽ പോലീസ് വരുന്നതറിഞ്ഞ് പ്രതി മുഹമ്മദ് റിസ്വാൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. എടക്കാട് പോലീസിൽ മാത്രം ഇയാൾക്കെതിരേ രണ്ടു മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
Read MoreTag: MDMA
എംഡിഎംഎയുമായി പിടിയിലായ മകനെക്കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ ! ഇതുകണ്ട് മകന് ചോദിച്ചത് ഈ ഒരൊറ്റക്കാര്യം
എംഡിഎംഎയുമായി പിടിയിലായ മകനെ കണ്ട് വേദനയോടെ പൊട്ടിക്കരഞ്ഞ് അമ്മ. കഴിഞ്ഞ ദിവസം 23 ഗ്രാം എംഡിഎംഎയുമായി കുണ്ടറയില്‍ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരികടത്ത് കേസുകളിലെ പ്രതിയായ പെരുമ്പുഴ പെരിഞ്ഞേലില്‍ ജയന്തി കോളനിയില്‍ മധു ഭവനില്‍ വര്‍ഗീസ് നെല്‍സണ്‍ (23, ജാങ്കോ), വെള്ളിമണ്‍ വെസ്റ്റ് അശ്വിന് നിവാസില്‍ അശ്വിന്‍കുമാര്‍ (23) എന്നിവരാണ് പിടിയിലായത്. ഇതിലൊരാളുടെ അമ്മയാണ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞത്. അമ്മയുടെ കരച്ചില് കണ്ടതും നിങ്ങളെന്തിനാണ് കരയുന്നതെന്നാണ് യുവാവ് ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ യാതൊരു പേടിയുമില്ലാതെ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ പെരുമ്പുഴ റേഡിയോ മുക്ക് ജംഗ്ഷന് സമീപം മുല്ലശേരിക്കാവിന് അടുത്തുള്ള രഹസ്യസങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എറണാകുളത്ത് നിന്നാണ് എത്തിച്ചത്. വര്‍ഗീസ് നെല്‍സണ്‍ ആറ് എന്‍.ഡി.പി.എസ് കേസുകളിലും…
Read Moreഎംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം താരമായ യുവതി ഹണിട്രാപ്പ് കേസിലും പ്രതി ! നിശാപാര്‍ട്ടികളില്‍ സജീവം…
പാലക്കാട്ട് എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്നുമായി വന്നത് കൊച്ചിയിലേക്കെന്ന് പോലീസ്. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു. തൃശ്ശൂര്‍ സ്വദേശികളായ ഷമീന, മുഹമ്മദ് റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എംഡിഎംഎയുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്സ് ഉള്ള ഷമീന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണറപ്പാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു. പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്പോയത്. അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവര്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്നും പോലീസ്…
Read Moreഎംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയില്‍ ! ലഹരിക്കടത്തിന് വന്‍തുക പ്രതിഫലം…
എംഡിഎംഎയുമായി യുവ നടന് ഉള്‍പ്പെടെ രണ്ടുപേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍. ട്രെയിനില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വെറുതെ ഒരു രസത്തിന് ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറുകയായിരുന്നു. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. ഒരു യാത്രയ്ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ. ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി…
Read More‘സകലകലാവല്ലഭ’യായ സഹസംവിധായികയ്ക്കു വേണ്ടി പ്രിയ കുടുംബത്തെ ഉപേക്ഷിച്ചു ! സുരഭിയുടെ പ്രൊഫൈല്‍ കണ്ട് അമ്പരന്ന് പോലീസ്…
എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭി ആള് ജഗജില്ലി. ഇവരുടെ പ്രൊഫൈല്‍ പോലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ സുരഭി ഒരു വര്‍ഷത്തിലേറെ ദുബായില്‍ ഫിറ്റ്നസ് ട്രെയിനറായിരുന്നു. രണ്ട് പ്രമുഖ ചാനലുകളില്‍ സീരിയല്‍ അസി.ഡയറക്ടറായും ജോലിചെയ്തു. പ്രമുഖ സീരിയല്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സുരഭി തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ് യുവതി. താന്‍ ഫാഷന്‍ ഡിസൈനറാണെന്നും സുരഭി പോലീസിനോടു പറഞ്ഞു. രണ്ടരലക്ഷം രൂപ വിലയുള്ള സ്പോര്‍ട്സ് ബൈക്കിലായിരുന്നു സുരഭിയുടെ സഞ്ചാരം. ഈ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണു സമൂഹമാധ്യമ പേജുകളില്‍ നിറയെ. ബൈക്കില്‍ കൈവിട്ടു സഞ്ചരിക്കുന്നതും അഭ്യാസങ്ങള്‍ നടത്തുന്നതുമെല്ലാം പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പല മേഖലകളില്‍ മികവുണ്ടെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടുപോയെന്നാണു പോലീസിനു ലഭിക്കുന്ന സൂചനകള്‍. ഇന്നലെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച…
Read Moreകരിങ്കല്‍ ലോറിയില്‍ 25 ലക്ഷത്തിന്റെ മയക്കുമരുന്ന് ! എംഡിഎംഎ എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്…
കൊച്ചി: കളമശേരിയില്‍ കരിങ്കല്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തിന്റെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീഖ്(29), പുന്നപ്ര സ്വദേശി ആഷിഖ്(32) എന്നിവരാണ് കളമശേരി പോലീസിന്റെയും യോദ്ധാവ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 286 ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുമെന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസ് പറഞ്ഞു. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്. ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തടിപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ബംഗളൂരുവില്‍നിന്ന് പൊള്ളാച്ചിയിലെത്തിച്ച മയക്കുമരുന്ന് ആലപ്പുഴയിലേക്ക് കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറിയില്‍ കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വാഹനം ആലപ്പുഴ സ്വദേശിയുടേതാണ്. പിടിയിലായ രണ്ടുപേരും വാഹനത്തിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreലഹരിക്കേസില്‍ യുവാക്കള്‍ ജയിലില്‍ കിടന്നത് മൂന്നുമാസം ! ഒരാളെ ഭാര്യ ഉപേക്ഷിച്ചു; ഫലം വന്നപ്പോള്‍ സംഗതി എംഡിഎംഎ അല്ല
മേലാറ്റൂരില്‍ എംഡിഎംഎയുമായി നാലു യുവാക്കളെ പിടികൂടിയ വന്‍ ട്വിസ്റ്റ്. പ്രസ്തുത കേസില്‍ യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്നതിനു ശേഷം കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ലാബുകളിലും ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പോലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്. പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം…
Read Moreവീട്ടമ്മയെ പ്രണയച്ചതിയില്‍പ്പെടുത്തി പീഡിപ്പിച്ചു ! ശേഷം മയക്കുമരുന്ന് നല്കി സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചു;മൂന്നുപേര്‍ പിടിയില്‍…
ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പ്രണയച്ചതിയില്ക്കുരുക്കുകയും പിന്നീട് മയക്കുമരുന്ന് നല്കി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. മുഹ്സിന്(28), ആഷിക്(25), ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ മുഹ്സിന് ഫേസ്ബുക്ക് വഴി പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് നല്കി ഇയാള്വീട്ടമ്മയെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു. ആറുമാസം മുമ്പാണ് പ്രതി മുഹ്സിന് ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് ഇയാള്‍ വീട്ടമ്മയെ ലഹരി മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. വീട്ടമ്മ ലഹരിക്കടിമയായതോടെ മുഹ്സിന് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ എത്തി. ഇതോടെയാണ് മുഹ്സിന് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് സുഹൃത്തുക്കളായ ആഷിക്കിനും ആസിഫിനും റിഷാദിനും ഇയാള്‍ യുവതിയെ കാഴ്ചവെച്ചു. സഹികെട്ടതോടെയാണ് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ…
Read Moreസംസ്ഥാനത്തേക്ക് വന്‍തോതില്‍ എംഡിഎംഎ കടത്തിയത് പലസ്തീന്,സുഡാന് സ്വദേശികള്‍ ! ‘കെന്‍’ എന്ന ഇവരുടെ നേതാവിനെ കുടുക്കിയത് അതിസാഹസികമായി…
വന്‍തോതില്‍ കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂര്‍ പോലീസ്. അന്വേഷണം കാരിയര്‍മാരില്‍ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് വന്‍സംഘത്തിന്റെ തലവനുള്പ്പെടെയുള്ളവര് പിടിയിലായത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന് സ്വദേശി ഹസന് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എംഡിഎംഎ അടക്കം പിടികൂടി. എന്നാല്‍ ഇവരുടെയെല്ലാം തലവന്‍ കെന്‍ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പോലീസ് അയാള്‍ക്കായി വലവിരിച്ചു. കെന്‍ എന്ന പേരല്ലാതെ ഇയാളെക്കുറിച്ച് മറ്റൊരു വിവരവും പൊലീസിന് ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെത്തി…
Read Moreകണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട ! രണ്ട് കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു
കണ്ണൂര്‍: ബംഗളൂരു കണ്ണൂര്‍ യശ്വന്ത്പുര്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും രണ്ട് കോടി രൂപയുടെ മാരകമയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. ഇന്ന് രാവിലെ ഒന്‍പതോടെ ട്രെയിനുകളില്‍ ആര്‍പിഎഫിന്റെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ജനറല്‍ കംപാര്‍ട്ട്മെന്റിന്റെ ആദ്യത്തെ കോച്ചിന്റെ ബര്‍ത്തിനു മുകളിലെ ബാഗില്‍ നിന്ന് ഏഴ് പായ്ക്കറ്റുകളിലായി 680 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കംപാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്നവരെ ആര്‍പിഎഫും എക്സൈസും ചോദ്യം ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പരിശോധന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രതി രക്ഷപെട്ടതാവാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബംഗളൂരുവില്‍ നിന്ന് കണ്ണൂരില്‍ വില്പനക്കെത്തിച്ച മയക്കുമരുന്നാണിതെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസില്‍ നിന്നും 600 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ പിടിച്ചെടുത്ത ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ്…
Read More