അധോലോകം എന്ന പേരില്‍ വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പനശാലയില് നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥ്, എസ്. ഐ വിനീഷ് വി. എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ്. ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടികൂടുന്നത്. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈല്‍ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read MoreTag: MDMA
കഞ്ചാവും എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍ ! പ്രതികളെ കുടുക്കിയത് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍…
മലപ്പുറം,കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘം പിടിയില്‍. ദമ്പതികളടക്കം മൂന്നുപേരെയാണ് എക്സൈസ് പിടികൂടിയത്. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന് കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്(56), ഇയാളുടെ ഭാര്യ സീനത്ത് (50) എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്. ഉബൈദുല്ലയുടെ ബൈക്കില്‍ നിന്ന് എംഡിഎംഎയും അബ്ദുര്‍ റഹ്മാന്റെ വീട്ടില്‍നിന്ന് കഞ്ചാവുമാണ് പിടിച്ചെടുത്തത്. അബ്ദുര്‍റഹ്മാന്റെ വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
Read Moreഓടിക്കൊണ്ടിരുന്ന ‘അഖിലമോളെ’ തടഞ്ഞ് പരിശോധന ! ഡ്രൈവറുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത് 13 പൊതി എംഡിഎംഎ
കൊടുങ്ങല്ലൂരില്‍ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറുടെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടി. മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈന്‍ (24)നെയാണ് ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഷൈനിന്റെ പക്കല്‍ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അഖില മോള് എന്ന ബസിലെ ഡ്രൈവറാണ് ഷൈന്‍. ഇന്ന് ഉച്ചക്ക് പറവൂരിലേക്ക് യാത്രക്കാരുമായി പോകുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കെ നടയില്‍ വെച്ച് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറുടെ പക്കല്‍ നിന്നും ഒരു പൊതി എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പന്ത്രണ്ട് പൊതികള്‍ കൂടി കണ്ടെടുത്തത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത് ഇത്…
Read Moreപ്ലസ്ടുക്കാരിയും കാമുകനും ഒളിച്ചോടി ! ഒരാഴ്ചത്തെ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പോലീസ് പിടികൂടിയത് മാരക മയക്കുമരുന്ന്…
ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടി പോലീസ്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്ന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ കമിതാക്കാളെയാണ് മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍ നിന്ന് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.…
Read Moreആക്രിക്കടയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് എംഡിഎംഎയും കഞ്ചാവും ! ഇതിനൊപ്പം കണ്ടെടുത്ത ‘മറ്റു ചില സാധനങ്ങള്‍’ കണ്ട് പോലീസുകാര്‍ ഞെട്ടി…
കുട്ടമശേരിയിലെ ആക്രിക്കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14 ഗ്രാം എംഡിഎംഎ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് അളക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയുന്നതിനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കഴിഞ്ഞ ദിവസം ഇയാളെയും ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്, കാഞ്ഞിരക്കാട് തരകുപീടികയില്‍ അജ്മല്‍ അലി എന്നിവരെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്ത് കാര്‍ തടഞ്ഞ് കാലടി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ആക്രക്കടയുടെ മറവില്‍ ലഹരി വില്‍പ്പനയാണ് നടത്തിയിരുന്നത്. യുവാക്കള്‍ക്കായിരുന്നു വില്‍പ്പന. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, ഐ.പി.എസ്. ട്രയ്നി അരുണ്‍ കെ…
Read Moreമയക്കുമരുന്നു കേസില്‍ പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകനും ഭാര്യയും ! സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…
കണ്ണൂരില്‍ എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ മറ്റൊരു ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്‍സാരി (33),ഭാര്യ ഷബ്നയെന്ന ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസില്‍ മൂരിക്കാട് വീട്ടില്‍ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിസാമില്‍ നിന്നും മയക്കുമരുന്ന്’ ചില്ലറയായി വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു ദമ്പതികള്‍. അന്‍സാരി എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് നല്കുന്ന വിവരം. 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തില്‍ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ണൂര്‍ എ.സി.പി പി.പി. സദാനന്ദന് പറഞ്ഞു. നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മരക്കാര്‍ കണ്ടി സ്വദേശിയായ അന്‍സാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ…
Read Moreവ്ളോഗറിന്റെ മരണത്തില്‍ ദുരൂഹത ! കാറിലെത്തിയത് യുവാക്കളില്‍ നിന്ന് കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎ;അസമയത്ത് പലരും വന്നുപോയിരുന്നതായി സമീപവാസികള്‍…
കൊച്ചി പോണേക്കരയിലെ ഫ്ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹയെ(27) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് തിരയുകയാണ്. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയതെന്നാണു വിവരം. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു. ഇതാണ് യുവതിയെ ജീവന് ഒടുക്കുന്നതിലേക്ക് നയിച്ചതെന്ന സംശയമാണ് ചില സുഹൃത്തുക്കള്‍ പ്രകടിപ്പിക്കുന്നത്. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പോലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന…
Read Moreനിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര് ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.
Read Moreലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…
തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം…
Read Moreമയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…
കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…
Read More