‘ഡേറ്റ് റേപ്പ് ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് തൃശ്ശൂരില്‍ എക്സൈസിന്റെ പിടിയില്‍. വരന്തരപ്പിള്ളി വേലൂപാടം സ്വദേശി കൊമ്പത്തു വീട്ടില്‍ ഷെഫിയാണ് (23) രണ്ടു ഗ്രാം എംഡിഎംഎ (മെത്തലീന്‍ ഡയോക്സി മെത്താഫീറ്റമിന്‍) എന്ന മയക്കുമരുന്നുമായി പിടിയിലായത്. ബെംഗളൂരുവില്‍ പഠിക്കുന്ന ഷെഫി മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഷെഫിയുടെ ഒരു സുഹൃത്താണ് എക്സൈസിന് വിവരം കൈമാറിയതെന്നാണ് അറിയുന്നത്. ഈ സുഹൃത്തിന്റെ സഹായത്തോടെ ഷെഫിയുടെ വാട്സ്ആപ് വിവരങ്ങള്‍ ചോര്‍ത്തി. ഇതില്‍നിന്നും ഷെഫി തൃശൂരിലേക്ക് വരുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചു. മണ്ണൂത്തിയില്‍ പ്രതി എത്തിയപ്പോഴാണ് എക്സൈസ് നാടകീയമായി പിടികൂടി പരിശോധന നടത്തിയത്. ഗ്രാമിന് 5000 രൂപ നല്‍കിയാണ് ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും ഒരു ഗ്രാം 60ലധികം പേര്‍ക്ക് ഉപയോഗിക്കാമെന്നും ഒരാള്‍ക്ക് ഉപയോഗിക്കാന്‍ 500രൂപ വീതം ഈടാക്കാറുണ്ടെന്നും പ്രതി പറഞ്ഞു. ‘മാര്‍ളി അങ്കിള്‍’ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരന് ബെഞ്ചിമിന്‍…
Read MoreTag: MDMA
ആവശ്യക്കാരേറെ..! ഒരു തുള്ളിക്ക് 1500 രൂപ; മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലൈംഗിക ഉത്തേജനം; പ്രധാന വില്‍പ്പന ഷൂട്ടിംഗ് ലൊക്കേഷനുകളില്‍; സനീഷ് കച്ചവടം ഇങ്ങനെ…
ആലുവ: മാരകലഹരി പദാര്‍ഥങ്ങളുമായി കൊച്ചിയില്‍ പിടിയിലായ സനീഷ് മയക്കുമരുന്ന് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവ്. ചുരുങ്ങിയത് പത്തുകോടിയിലേറെ രൂപയുടെ മയക്കുമരുന്നുകള്‍ ഇയാള്‍ അടുത്ത കാലത്ത് വിറ്റഴിച്ചതായിട്ടാണ് എക്സൈസ് അധികൃതര്‍ നടത്തിയ പ്രാഥമീക തെളിവെടുപ്പില്‍ വ്യക്തമായത്. അഭിനേതാക്കളുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കും പല പ്രമുഖര്‍ക്കും മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നതും സനീഷാണെന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ വിലയിരുത്തല്‍. അടുത്തിടെ എട്ടു തവണ കൊച്ചിയില്‍ താന്‍ ചരക്കെത്തിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇയാളുമായി അടുത്തബന്ധമുള്ളവരെ കണ്ടെത്തി വിതരണ-വില്‍പ്പന ശൃംഖലയുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഗോവയാണ് ഇയാളുടെ പ്രധാന തട്ടകമെന്നും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. സനീഷിനെയും കൊണ്ട് ഗോവയില്‍ തെളിവെടുപ്പിന് പോകാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് യാതൊരെത്തും പിടിയുമില്ല. അത്യാധുനിക ആയുധങ്ങളുമായി…
Read More