ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണവര്‍. മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദി ടെലിവിഷന്‍ സീരയലുകളിലൂടെ ആണ് സുര്‍വീണ്‍ അഭിനയ രംഗത്തെ എത്തുന്നത്. ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് സുര്‍വീണ്‍ പറയുന്നു. മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുര്‍വീണ്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന്…
Read MoreTag: me too
ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുകയാണ് ! ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ടു വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്…
എംടി-ഹരിഹരന് ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഒരു നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായികകൂടിയാണ് മംമ്ത. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഒപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ വ്യക്തമായ നിലപാടുള്ള താരം കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ ലൈംഗിക പീഡന കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറയുകയാണി നടി. താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുക ആണെന്നും മംമ്ത പറയുന്നു. യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടത് ആണെന്നാണ് തന്റെ അഭിപ്രായമെന്നും മംമ്ത വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനലിനോട് ആയിരുന്നു മംമ്തയുടെ തുറന്നു പറച്ചില്.…
Read Moreഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ ! താന്‍ അത്രയ്ക്ക് തരം താഴ്ന്നവനല്ലെന്ന് വിനായകന്…
മീടുവുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച് നടന് വിനായകന്. അടിത്തട്ട് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു നടന്. വളരെ ക്ഷുഭിതനായാണ് വാര്‍ത്താസമ്മേളനത്തില്‍ വിനായകന് സംസാരിച്ചത്. ശാരീരിക പീഡനങ്ങളെ മീടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന് ചോദിച്ചു. താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന് പറഞ്ഞു. ”ഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന് അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.”വിനായകന് പറയുന്നു… ‘ഒരുത്തി’ എന്ന സിനിമയുടെ…
Read Moreശ്രീകാന്ത് വെട്ടിയാര്‍ വീണ്ടും വെട്ടില്‍ ! യൂട്യൂബര്‍ക്കെതിരേ വീണ്ടും മീടു ആരോപണം; ശ്രീകാന്ത് ‘പോളിഗാമിസ്റ്റ്’ എന്ന് യുവതി…
യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിേേരാ വീണ്ടും മീടു ആരോപണം. (വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്) Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പരിചയപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ തന്നോട് പ്രണയമാണെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. തന്നോട് പണം വാങ്ങിയിട്ട് അത് ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മറ്റു സ്ത്രീകള്‍ക്കു വേണ്ടി ചിലവഴിച്ചെന്നും യുവതി പറയുന്നു. യുവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… This post is from a different person who approached us – WASH. ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് . പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന്…
Read Moreമീടുവിന് ഇരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട് ! സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ ഇരയ്ക്കൊപ്പമാവണം നമ്മള് നില്‍ക്കേണ്ടത്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ആരംഭിച്ച മീടു ക്യാമ്പയ്ന് രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ‘മീ ടൂ’ എന്ന വാചകം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് 2006 ല്‍ മൈസ്പേസില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബര്‍ക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ബോളിവുഡ് നടി തനുശ്രീ ദത്ത നടന് നാനാ പടേക്കര്‍ക്കെതിരെ 2018 ല്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയില്‍ മീടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാപഡേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം. പിന്നീട് കണ്ടത് ഇന്ത്യന്‍ സിനിമ രംഗത്തെ പല വമ്പന്മാരുടെയും മുഖംമൂടികള്‍ വലിച്ചു കീറപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മീടൂ ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും…
Read Moreമീടുവിനു ബദലായി മെന്ടു ! ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ പിന്നീട് പീഡനമായി മാറുന്നത് ചൂണ്ടിക്കാട്ടി പ്രചരണം; മെന്ടു പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ഇങ്ങനെ…
മീടു ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ഇന്ത്യന്‍ സിനിമാലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. നിരവധി പൊയ്മുഖങ്ങളാണ് മീടു ക്യാമ്പെയ്നിലൂടെ അഴിഞ്ഞു വീണത്. എന്നാല്‍ ഇതിനു ബദലായി പുരുഷന്മാര്ക്കു വേണ്ടി ആരംഭിച്ച മെന്ടു എന്ന ക്യാമ്പയ്നാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 2017ല്‍ ഹോളിവുഡില്‍നിന്നു തുടങ്ങിയ മീടൂ തരംഗം ലോകവ്യാപകമായി നിരവധി ആളുകളെ ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി ആയിരുന്ന എം.ജെ.അക്ബറിനു രാജിവയ്ക്കേണ്ടി വന്നത് ഉദാഹരണം. ക്യാംപെയ്ന് മലയാള സിനിമയിലും ഏറെ ഒച്ചപ്പാടുകളുണ്ടാക്കി, തുറന്നുപറച്ചിലൂടെ പുരുഷനെയും കെണിയിലാക്കാവുന്ന നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നു. പ്രശസ്ത ടിവി താരം കരണ്‍ ഒബ്റോയിയെ പീഡനകേസില്‍ അറസ്റ്റു ചെയ്തതിനെതിരെ കഴിഞ്ഞദിവസം നിരവധി പേര് രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു സഹോദരി അടക്കമുള്ളവര്‍ ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണു ഹിന്ദി ടെലിവിഷന്‍ മേഖലയിലേക്കും പ്രചരിച്ചു തുടങ്ങിയ മെന്‍ടൂ പ്രസ്ഥാനം. പുരുഷനും തുല്യലിംഗനീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷനല്‍ കമ്മിഷന് ഫോര്‍ വിമെന്‍ (എന്‍സിഡബ്ല്യു) എന്നതുപോലെ നാഷനല്‍ കമ്മിഷന്…
Read Moreഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടംവഴി ഓടുന്ന പുരുഷന്മാരെ ഇവിടുള്ളൂ ! പരസ്പര സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് നടന് ബൈജു
മീടുവില്‍ പലരും പല അഭിപ്രായ പ്രകടനങ്ങളും നടത്തിയെങ്കിലും നടന് ബൈജുവിന്റെ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു കൊണ്ടു തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്നീഷ്യന്‍സിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്നാണ് ബൈജു പറയുന്നത്. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണെന്നും ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ലന്നും തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടാട്ടാണെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ പിന്നെ നായകന്മാര് ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകതയെന്നും നായകന്മാര്ക്ക് ഇഷ്ടമുള്ള നടിമാരും ടെക്നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു പറഞ്ഞു. മീ ടൂ ക്യാമ്പയിനോടുള്ള വിയോജിപ്പും അദ്ദേഹം തുറന്നു പറഞ്ഞു. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോടു യോജിപ്പില്ല. ഇപ്പോള്‍…
Read Moreസിനിമാജീവിതത്തിനിടെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് ! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; മീടു വിഷയത്തില്‍ വ്യത്യസ്ഥ അഭിപ്രായവുമായി വിശാല്‍
ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കി മീടു ക്യാമ്പയ്ന് ഇനിയും അവസാനിച്ചിട്ടില്ല. പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് പല മാന്യന്മാരുടെയും മുഖംമൂടി കീറിയെറിഞ്ഞത്. എന്നാല്‍ ഈ ക്യാമ്പെയ്ന് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് നടന് വിശാല്‍ പറയുന്നത്. തമിഴ് സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശാലിന്റെ പ്രതികരണം. ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. മീടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം…
Read Moreനാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…
നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന് ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്നിന്റെ പശ്ചാത്തലത്തില്‍…
Read Moreഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കാണ് ! ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐയ്ക്ക് വലിയ പിഴവു പറ്റി; സൗരവ് ഗാംഗുലിയുടെ തുറന്നു പറച്ചില് ചര്‍ച്ചയാകുന്നു…
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന്റെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാംഗുലിയുടെ ഈ പ്രസ്താവന. ഈ ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വന്‍വീഴ്ചയാണ് വരുത്തിയതെന്നും ബോര്‍ഡിന്റെ പ്രതിച്ഛായ മോശമാകുമോയെന്ന് താന്‍ ആശങ്കാകുലനാണെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ…
Read More