ഒരു കാലത്ത് മലയാള സിനിമയുടെ ആവേശമായിരുന്ന നായികമാരായിരുന്നു സംയുക്ത വര്‍മ്മയും കാവ്യ മാധവനും ഗീതു മോഹന്‍ദാസും. ഇപ്പോഴും ഇവര്‍ക്ക് നിരവധി ആരാധകരാണുള്ളത്. വിവാഹശേഷം മൂവരും അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. അതേസമയം സംവിധായകയായി ഗീതു മോഹന്‍ദാസ് ചലച്ചിത്രരംഗത്ത് സജീവമാണ്. നടന് ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തോടെ സംയുക്ത വര്‍മ്മ അഭിനയ ജീവിതത്തിന് വിരാമം ഇട്ടിരുന്നു. കുടുംബ ജീവിതവും യോഗയും ഒക്കെയായി തിരക്കിലാണ് സംയുക്ത. എന്നാല്‍ കാവ്യ മാധവന് ആകട്ടെ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് മാറിനില്‍ക്കുകയാണ്. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡിയായിരുന്ന റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ നേരത്തെ പുറത്തിറങ്ങിയ തെങ്കാശിപട്ടണം എന്ന ചിത്രത്തില്‍ ഇവര്‍ മൂന്നു പേരും ഒന്നിച്ച് അഭിനയിക്കുകയും സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ തെങ്കാശിപ്പട്ടണത്തെ കുറിച്ചുള്ള ഒരു രസകരമായ സംഭവം സംവിധായകന് മെക്കാര്‍ട്ടിന്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ്…
Read More