തീയറ്ററില്‍ നിന്നുള്ള സിനിമാ റിവ്യൂവിന് വിലക്കേര്‍പ്പെടുത്തി തീയറ്റര്‍ സംഘടനയായ ഫിയോക്. ഇന്നുചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തീയറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ ഒരൊറ്റ മീഡിയക്കാരെയും കയറ്റില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവുണ്ടാകും. ഈ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കാമെന്നും കെ. വിജയകുമാര്‍ അറിയിച്ചു. വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തിയേറ്ററിനകത്ത് കയറിയുള്ള ഫിലിം റിവ്യൂ നിരോധിക്കാന്‍ തീരുമാനിച്ചു. തിയേറ്റര്‍ റിലീസിന് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് പാടുള്ളു എന്ന തീരുമാനം എടുത്തു. ഓണ്‍ലൈന്‍ മീഡിയ തെറ്റായ ഒരുപാട് ന്യൂസ് കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങളെ ലക്ഷ്യം വെച്ച് റിവ്യൂസ് ചെയ്യുമ്പോള്‍ കളക്ഷനെ അത് ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ…
Read MoreTag: media
എന്റെ പൊന്നുമക്കളേ…അത് ഞാനല്ല ! വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച കാമുകനെ അടിച്ചു കൊന്നത് പഴയ കാല നടി ദേവിയെന്ന് മാധ്യമങ്ങള്‍; വാര്‍ത്തകളോട് താരം പ്രതികരിക്കുന്നത് ഇങ്ങനെ…
വിവാഹേതര ബന്ധം തുടരാനായി നിര്‍ബന്ധിച്ച മുന്‍ കാമുകനെ ടിവി സീരിയല്‍ നടി തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. തമിഴ്നാട് സ്വദേശിയായ ദേവിയാണ് പ്രതിയെന്നും ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായാത്. കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ച് പട്ടികയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ദേവി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദേവിയുടെ ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് രാപകല്‍ വ്യത്യാസത്തിലാണ്.സീരിയല്‍ നടി ദേവി ആരാണെന്നുള്ള വിവരങ്ങളാണ് തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായി കൊടുത്തിരിക്കുന്നത്. വിക്കീപീഡിയയില്‍ എസ് ദേവി എന്ന് തിരയുമ്പോള്‍ കിട്ടുന്ന വിവരങ്ങളാണ് ഈ…
Read More