വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ മൊഴി നല്കി. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. 18കാരായ പറമ്പില്‍ സ്വദേശി നൈഫ്, പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസില്‍, 19കാരനായ മുഖദാര്‍ സ്വദേശി അഫ്സല് എന്നിവരാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ രണ്ട് ദിവസം കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ വാദിക്കുന്നു. പ്രതികള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാകാം പെണ്‍കുട്ടി ഒന്നും തുറന്നുപറയാതിരിക്കുന്നതെന്നും ഇവര്‍ സംശയിക്കുന്നു.…
Read MoreTag: medical
ഓപ്പറേഷന് ടേബിളില്‍ പൂര്‍ണ നഗ്നയായിക്കിടക്കുന്ന രോഗിയ്ക്കു ചുറ്റും ഡോക്ടര്‍മാരും നഴ്സുമാരും നൃത്തം ചെയ്ത് ആര്‍മാദിക്കുന്ന വീഡിയോ വൈറല്‍; തൊട്ടു പിന്നാലെ സസ്പെന്‍ഷനും
നൃത്തം മനോഹരമായ കലയാണ്. എന്നാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ നൃത്തം ചെയ്താല്‍ എന്താ പറയുക. കൊളംബിയയിലെ ബൊളിവറിലുള്ള സാന്താക്രൂസ് ഡി ബൊകാഗ്രാന്ഡെ ആശുപത്രിയിലാണ് ഇത്തരമൊരു അനവസര നൃത്തം അരങ്ങേറിയത്. ഓപ്പറേഷന് തീയറ്ററിലെ ടേബിളില്‍ രോഗിയെ പൂര്‍ണനഗ്നയാക്കി കിടത്തിയതിനു ശേഷമായിരുന്നു ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘനൃത്തം. നൃത്തത്തില്‍ പങ്കെടുക്കാത്ത ചിലരാണ് രംഗങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഈ വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ നര്‍ത്തകര്‍ക്കെല്ലാം പണികിട്ടി. അഞ്ചു പേര്‍ക്കാണ് സസ്പെന്ഷന് ഓര്‍ഡര്‍ അടിച്ച് കൈയ്യില്‍ കിട്ടിയത്. പൂര്‍ണനഗ്നയായ രോഗി അബോധാവസ്ഥയില്‍ ഓപ്പറേഷന് കാത്തുകിടക്കുമ്പോഴായിരുന്നു ഇവരുടെ കുട്ടിക്കളി. ഇതില്‍ നഴ്സുമാരും ഡോക്ടര്‍മാരും ചിരിച്ച് കൊണ്ട് എല്ലാം മറന്ന് രോഗിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാം. എങ്ങനെയോ ഓണ്‍ലൈനനില്‍ ചോര്‍ന്ന ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോയില്‍ കണ്ട അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് പ്രോട്ടോക്കോളുകളും ലംഘിക്കുന്ന വീഡിയോ…
Read More