കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ തസ്തികയിൽ പുതിയതായി ആരെയും നിയമിച്ചിട്ടില്ലെന്നും കഴിഞ്ഞദിവസം നടന്ന ഇന്റർവ്യുവിൽ ഒരു യുവ ഉദ്യോഗാർഥിയെ സെലക്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും സൂപ്രണ്ട് ഓഫീസ് അധികൃതർ വ്യക്തമാക്കി. വ്യാജരേഖയുമായി എത്തിയ യുവതി ഇന്റർവ്യുവിൽ പങ്കെടുക്കുവാൻപോലും നിൽക്കാതെ മടങ്ങിപ്പോയെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു. കഴിഞ്ഞ ആറിനു സൂപ്രണ്ട് ഓഫീസിൽ നടന്ന പിആർഒ നിയമനത്തിനുള്ള ഇന്റർവ്യുവിൽ ഏറ്റുമാനൂർ പേരൂർ സ്വദേശിനിയായ ഒരു യുവതിക്കും ഇന്റർവ്യുവിന് ഹാജരാകുവാൻ കത്ത് അയച്ചിരുന്നുവെന്നും നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ ട്രെയിനിയായിരുന്ന അവർ പങ്കെടുക്കയും അടുത്ത ദിവസം തന്നെ ഇവരെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തുവെന്നുമായിരുന്നു ആരോപണം. കാക്കനാട് പ്രഫഷണൽ എംപ്ലോയ്മെന്റിൽനിന്നു ലഭിച്ച ലിസ്റ്റ് അനുസരിച്ച് എട്ട് ഉദ്യോഗാർഥികൾക്കാണ് മെഡിക്കൽ കോളജ് എച്ച്ഡിസി ഓഫീസിൽനിന്നു കത്ത് അയച്ചിരുന്നത്.…
Read MoreTag: medical collage kottayam
കോട്ടയം മെഡിക്കൽ കോളജിലെ റേ ഡിയേഷൻ യന്ത്രം തകരാറിൽ; കാൻസർ രോഗികൾ വലയുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന യന്ത്രം തകരാറിലായതോടെ കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാകുവാൻ വൈകുന്നു. റേഡിയേഷൻ നൽകേണ്ടിവരുന്ന കാൻസർ രോഗികൾക്ക് ലീനിയർ ആക്സിലേറ്റർ യന്ത്രം വഴിയാണ് ചികിത്സ നൽകുന്നത്. യന്ത്രത്തിന്റെ ചില്ലർ ക്യാപ്സൂൾ ഭാഗമാണ് തകരാറിലായത്. യന്ത്രം ഉപയോഗിക്കുന്പോൾ അതിന്റെ താപനില നിയന്ത്രിക്കുന്ന ഭാഗമാണിത്. ബ്ലൂസ്റ്റാർ കന്പനിയാണ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യന്ത്രം തകരാറിലായപ്പോൾ കന്പനിയുടെ സാങ്കേതിക വിദഗ്ധൻ യന്ത്രം നന്നാക്കിപോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച യന്ത്രം വീണ്ടും തകരാറിലായി. കന്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധിക്കുകയും സിസ്റ്റം മുഴുവനായി മാറ്റിവ്ക്കണമെന്നും നിർദ്ദേശിച്ചു. 12 വർഷം പഴക്കമുള്ള യന്ത്രമാണിത്. തകരാറിലായ ഭാഗം മാത്രം മാറ്റിയാൽ വീണ്ടും പ്രവർത്തന രഹിതമാകും എന്നുള്ളതുകൊണ്ടാണ് മുഴുവൻ യന്ത്രഭാഗവും മാറ്റുവാൻ കന്പനി പ്രതിനിധികൾ നിർദ്ദേശിച്ചത്. ഇതിന് എട്ടു…
Read Moreമെഡിക്കൽ കോളജ് ഡയാലിസിസ് യൂണിറ്റിനു സമീപം തീപിടിത്തം; പുക ശ്വസിച്ചു രോഗികൾക്ക് അസ്വസ്ഥത; ടെക്നീഷ്യൻമാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് സമീപത്തെ മുറിയിൽ തീ പടർന്നത് ആശങ്കയുളവാക്കി. പുക ശ്വസിച്ചു ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഈ മുറിയിൽ ഉണ്ടായിരുന്ന നാലു രോഗികളിൽ രണ്ടു രോഗികളെ വാർഡുകളിലേയ്ക്കും, ഒരു രോഗിയെ നെഫ്രോളജി വാർഡിലും, ഒരു രോഗിയെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു തീപിടിത്തമുണ്ടായത്. പ്രധാന കവാടത്തിന് വലത് വശത്തായി സ്ഥിതി ചെയ്യുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ശുദ്ധജലം ക്രമീകരിക്കുന്നതിനുള്ള ഒരു മുറിയുണ്ട് ഈ ജലശുദ്ധീകരന്ന ശാലയിലേക്ക് വെള്ളം പന്പ് ചെയ്യുന്ന മോട്ടോറിന്റെ പുറത്തെ (ബൈ കാർബണേറ്റ്) പ്ലാസ്റ്റിക് കവർ കത്തി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ബിനോയ് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയാലിസിസ് ടെക്നീഷന്മാരായ യുവതികൾ ചേർന്നു തീയണയ്ക്കുക യാ യിരുന്നു. പുകപടലം മുറിക്കകത്ത് പടർന്നത് രോഗികൾക്കും പുറത്തു നിന്നിരുന്ന ബന്ധുക്കൾക്കളെയും…
Read Moreമെഡിക്കൽ കോളജിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതമെന്ന് ഉറപ്പിച്ച് പോലീസ് പറയുന്നതിന്റെ കാരണം ഇങ്ങനെയൊക്കെ…
കോട്ടയം: ലോട്ടറി വില്പനക്കാരിയുടെ മരണം കൊലപാതകമാണെന്ന വിശ്വാസത്തിൽ ഉറച്ച് പോലീസ്. പ്രതികളെക്കുറിച്ച് ധാരണയിലെത്തുവാൻ ഇതുവരെ പോലീസിനായിട്ടില്ല. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് ഇയാൾ. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പിൽ പൊന്നമ്മ (55)യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്നും കണ്ടെത്തിയത്. പൊന്നമ്മയുടെ സുഹൃത്തും ലോട്ടറി കച്ചവടക്കാരനുമായ യുവാവിലെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഏൽക്കുന്ന മർദനമോ, വീഴ്ചയിലുണ്ടായ ക്ഷതമോ മൂലമാണു മരണം സംഭവിച്ചിരിക്കുന്നതെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പൊന്നമ്മ വർഷങ്ങളായി മെഡിക്കൽ കോളജിലാണ് അന്തിയുറങ്ങുന്നത്. ഇവരോടൊപ്പമുണ്ടായിരിന്ന ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പറയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ മറ്റൊരു യുവാവിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. കസ്റ്റഡിയിലുള്ള യുവാവ് പറഞ്ഞതനുസരിച്ചാണു പുതുപ്പള്ളിക്കാരനായ ഇയാളെ വിളിച്ചു വരുത്തിയത്.…
Read More