കോട്ടയം: മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു നവീനസഭയുടെ സംസ്ഥാന ഭാരവാഹിയായതില് നിയമനടപടിയ്ക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമുദായ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നതില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണു നടപടിക്കൊരുങ്ങുന്നത്. തെരഞ്ഞടുക്കപ്പെട്ടതിനെതിരേ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നുവെന്നും പരാതിയുമുണ്ട്. നിസാരകുറ്റങ്ങള്ക്കുപോലും ജീവനക്കാര്‍ക്കെതിരേ മെമ്മോ നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസ് വിഷയം കൈകാര്യം ചെയ്യുന്ന മേധാവി വളരെ ഗൗരവതരമായ കുറ്റാരോപണത്തിന് വിധേയമായ ജീവനക്കാരനെ സംരക്ഷിക്കുകയാണെന്നും പറയുന്നു. മതപരമായസ്ഥാപനങ്ങളിലോ ട്രസ്റ്റിലോ സര്‍ക്കാര്‍ ജീവനക്കാരന് ഭാരവാഹികള്‍ ആകുവാന്‍ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്ക്കവേയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 15നാണ് മാവേലിക്കരേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവീന സഭയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചതും വിജയിച്ചതും. ഇതിനെതിരേ സഭയില്‍ പെട്ടവര്‍…
Read MoreTag: medical college
സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു ! മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു…
സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയതിന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ചത്. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഡോ. എം.അബ്ദുള്‍ ഗഫൂറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തി. രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read Moreമെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ കയറിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം ! പോലീസുകാരന് അറസ്റ്റില്‍…
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് യുവതിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരന് അറസ്റ്റില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി പ്രിനു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട യുവതി ബഹളം വെച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജ് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനെത്തിയ യുവതി ശുചിമുറിയില്‍ കയറിയ ദൃശ്യമാണ് ഇയാള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനാണ് ഇയാളും മെഡിക്കല്‍ കോളേജില്‍ എത്തിയത്. ശുചിമുറിയില്‍ കയറിയ യുവതി വെന്റിലേറ്റിന് പിന്നില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ ഫോണ്‍ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും…
Read Moreവിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി ക്യാമ്പസില്‍ കഴിഞ്ഞത് മൂന്നു മാസം ! റാഗിംഗുകാരെ ഈ 24കാരി കുടുക്കിയതിങ്ങനെ…
മാസങ്ങളോളം പോലീസിനെ അലട്ടിയ റാഗിംഗ് കേസിനു തുമ്പുണ്ടാക്കാന്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ചെലവഴിച്ചത് മൂന്നു മാസത്തോളം. രഹസ്യാന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥ ശാലിനി ചൗഹാന്(24) ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ഇന്‍ഡോറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്ത 11 സീനിയര്‍ വിദ്യാര്‍ഥികളെയാണ് നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ശാലിനി കണ്ടെത്തിയത്. ഇവരെ മൂന്നു മാസത്തേക്ക് കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നതായി കഴിഞ്ഞ ജൂലൈയിലാണ് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ പരാതി പോലീസ് ഹെല്പ്പ്ലൈനില് ലഭിച്ചത്. സംഭവം നടന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. കോളജ് ക്യാമ്പസിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാഗ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഭയംമൂലം പോലീസിനു നേരിട്ടു വിവരം നല്കാന്…
Read Moreആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിന് ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി…
ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. രാത്രി 9.30നു ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി പറഞ്ഞിരുന്നു. സുരക്ഷയുടെ…
Read Moreരാത്രി 10 മണിയ്ക്ക് ഹോസ്റ്റലില്‍ കയറമെന്ന് നിര്‍ദ്ദേശം ! കോഴിക്കോട് മെഡി.കോളേജില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍…
രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിനു മുമ്പിലാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. പത്തു മണിക്കു മുമ്പു തന്നെ എല്ലാ വിദ്യാര്‍ഥിനികളും ഹോസ്റ്റലില്‍ നിര്‍ബന്ധമായി എത്തിച്ചേരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരക്ഷാപ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നതെങ്കിലും സ്ട്രീറ്റ് ലൈറ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധനയെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. നിയമം പാലിക്കുന്നില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ നാളെ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ നിലവില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.
Read Moreമെഡിക്കല്‍ കോളജില്‍ തേജസ്വിയുടെ മിന്നല്‍ സന്ദര്‍ശനം ! കൊതുകുവലയൊക്കെ വിരിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ സൂപ്രണ്ട്…
കഴിഞ്ഞ ദിവസം രാത്രി പാറ്റ്ന മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കണ്ടത് കാഴ്ച ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു. ബെഡൊക്കെ നിവര്‍ത്തി, കൊതുകവല വിരിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു,ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി തലസ്ഥാനത്തെ ആശുപത്രികളിലെ അവസ്ഥ നേരിട്ടുകാണുന്നതിനായിട്ടാണ് തേജസ്വി പാറ്റ്ന മെഡിക്കല്‍ കോളേജിലെത്തിയത്. മെഡിക്കല്‍ കോളേജിലെ അനാസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ ആരോഗ്യ മന്ത്രി കൂടിയായ തേജസ്വി യാദവിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രിയില്‍ ആശുപത്രിയിലെത്തിയത്. അനാസ്ഥ നേരിട്ട് മനസ്സിലാക്കിയ തേജസ്വി ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണോ എന്ന് കൂടെയുള്ളവരോട് ചോദിച്ചുകൊണ്ട് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോയി. ഗാര്‍ഡ് ഓഫീസിന്റെ വാതില്‍ തുറന്നപ്പോള്‍ മന്ത്രി ഞെട്ടി, ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ആശുപത്രിയിലെ ശുചിത്വവും മറ്റ്…
Read Moreമെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണമോതിരം കാണാനില്ല ! പരാതിയുയര്‍ന്നപ്പോള്‍ പറയുന്നതിങ്ങനെ…
കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന് ഉത്തരവ് നല്കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ…
Read Moreഒപ്പിന് സ്പര്‍ശനം ! ഈ കോവിഡ് കാലത്തും വകുപ്പ് തലവനില്‍ നിന്നും അതിക്രമം നേരിട്ടു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനി…
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പുമേധാവിയ്ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. എസ്എഫ്ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. മറ്റുപലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രിന്‍സിപ്പലിന് പരാതി നല്കി. ആരോപണവിധേയന് വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നയാള്‍ക്കെതിരെയാണ് പരാതി. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരു വെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ആവശ്യമാണ്. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്മാരുടെ ഒപ്പ് ആവശ്യമാണ്. ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. 2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട്…
Read Moreതൃശൂർ മെഡിക്കൽ കോളജിൽ തെരുവുനായ്ക്കൾ മാത്രമല്ല ഉഗ്രൻ വിഷപ്പാന്പുകളുമുണ്ടേ.. പാമ്പുകടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ തുടരുന്നു…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഉഗ്രൻ വിഷപ്പാന്പുകളും..! കഴിഞ്ഞ ദിവസം പാന്പുകടിയേറ്റയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ മകനു കൂട്ടിരിക്കാനെത്തിയ അച്ഛനാണ് ആശുപത്രി കോന്പൗണ്ടിൽ നിന്നും പാന്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം: ഭക്ഷ്യവിഷബാധയേറ്റ മകനു കൂട്ടിരിക്കാനെത്തിയ പുതുരുത്തി തറയിൽ ആച്ചാട്ട്പടി കോളനിയിൽ മണികണ്ഠൻ(47) ആണ് പാന്പുകടിയേറ്റ് ചികിത്സയിലുള്ളത്. മണികണ്ഠന്റെ 22 വയസുള്ള മകൻ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മകനെ ഡിസ്ചാർജ് ചെയ്തിരുന്നു. ഡിസ്ചാർജ് ഷീറ്റ് കിട്ടാൻ കാത്തിരിക്കുന്നതിനിടെ മകനു ചായ വാങ്ങിച്ചുകൊണ്ടുവരാനായി ആശുപത്രിയുടെ പിന്നിലുള്ള കടയിൽ പോയി വരുന്പോഴാണ് മണികണ്ഠനെ പാന്പു കടിച്ചത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അണലിയാണു കടിച്ചതെന്ന് സംശയിക്കുന്നു.ആശുപത്രി വാർഡിൽ…
Read More