അമ്പലപ്പുഴ: ആശുപത്രിയിൽ കരാർ ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു.യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കരാർ ജീവനക്കാരിയായ യുവതിയെ മനോജ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. പിന്നീട് യുവതി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.
Read More