മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത ഒരത്ഭുതം എന്റെ കാര്യത്തില്‍ നടന്നുവെന്നാണ് വിശ്വസിക്കുന്നത്. പൂര്‍ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ അവസാന അരമണിക്കൂറില്‍ എന്തോ അത്ഭുതം നടന്ന് പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങുകയായിരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ്. അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അക്കാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടേയും പേര് പറയേണ്ടി വരും. അത് നിയമ പ്രശ്നം ഉണ്ടാക്കും. അവനവന് ചെയ്ത കാര്യത്തിന്റെ ഫലം അവനവന് തന്നെ അനുഭവിക്കണം. അവന് എന്നത് അവളും ആകാം. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നുവെന്നും ബാല പറയുന്നു.
Read More