ശരീരത്തില്‍ പരിക്ക് പറ്റിയാല്‍ മരുന്നുവാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ പോകാത്ത ആളുകള്‍ കുറവാണ്. എന്നാല്‍ പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുള്ള മല്ലാപൂരിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാനെത്തിയ ആളെക്കണ്ട് അവിടെ കൂടിനിന്നവരെല്ലാം ഞെട്ടി. കാരണം ഒരു കുരങ്ങനാണ് മരുന്നു വാങ്ങാനെത്തിയത്.ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലാണ് കുരങ്ങന്‍ എത്തിയത്. കുരങ്ങന്‍ മരുന്നിനായാണ് തന്റെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയതെന്ന് മനസിലാക്കിയ ഉടമ ആഞ്ജും അജിം ഉടന്‍ തന്നെ കുരങ്ങന് മരുന്ന് നല്‍കുകയായിരുന്നു. മരുന്നു പുരട്ടിയ ശേഷം മെഡിക്കല്‍ ഷോപ്പിനു മുന്നിലുള്ള മേശയില്‍ ഇരുന്ന് ഒരു മണിക്കൂറോളം വിശ്രമിച്ച ശേഷമാണ് കുരങ്ങന്‍ അവിടെ നിന്നും പോയത്. സംഭവം നടക്കുമ്പോള്‍ അവിടെ മരുന്നു വാങ്ങാനെത്തിയ മൊനിറുള്‍ ഇസ്ലാം എന്നയാളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സമീപത്തുള്ള ഓട്ടോറിക്ഷയുടെ പുറത്തു നിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍…
Read More