മലയാളികളുടെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് മക്കളെപ്പോലെതന്നെയാണ്. ഇരുവരും പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ തന്നെ. കാളിദാസ് ഇതിനോടകം നിരവധി ചിത്രങ്ങളിലും നിരവധി ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ തുടക്കത്തില്‍ തനിക്ക് അഭിനയത്തില്‍ താല്പര്യമില്ലെന്ന് അറിയിച്ച മാളവിക പിന്നീട് സിനിമയിലേക്ക് തന്നെ വരാന്‍ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ താരപുത്രിയും മലയാള സിനിമയുടെ ഭാഗമാവും. നിരവധി ചിത്രങ്ങളുടെ കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ് മാളവിക. എന്നാല്‍ ഇതുവരെ തനിക്ക് ഓക്കെയായ ഒരു സ്ക്രിപ്റ്റ് കിട്ടാത്തത് കൊണ്ടാണ് സിനിമയിലേക്ക് എത്താത്തത് എന്ന് മാളവിക പറഞ്ഞിരുന്നു. അതേസമയം ചില പരസ്യ ചിത്രങ്ങളിലെല്ലാം മാളവിക അച്ഛനൊപ്പം തന്നെ എത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന് ദിലീപിന്റെ മകള്‍ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മാളവിക. ഒരഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്. മീനാക്ഷി തനിക്ക് തന്റെ ബേബി സിസ്റ്ററിനെ പോലെയാണെന്നാണ് മാളവിക പറയുന്നത്. കുഞ്ഞുനാളിലെ മീനൂട്ടിയെ…
Read More