കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മീരാ ജാസ്മിനെയും മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയേക്കുമെന്ന് സൂചന. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ മായ്ച്ചതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനാണിത്. മീരാ ജാസ്മിനുമായുള്ള ചാറ്റാണു മായിച്ചതെന്നാണു പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണു നടിയുടെ മൊഴിയെടുക്കല്‍ ആലോചിക്കുന്നത്. അതേ സമയം വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ദിലീപിന് നോട്ടീസ് ലഭിച്ചു. 28നു ഹാജരാകണമെന്നാണു നിര്‍ദേശം. നാളെ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും അസൗകര്യംമൂലം മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിനു പുറത്തേക്ക് യാത്രയുണ്ടെന്നായിരുന്നു ദിലീപ് അറിയിച്ചത്. കേസില്‍ തുടരന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ദിലീപിനു നോട്ടീസ് അയച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണു തുടരന്വേഷണത്തിനു ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകള്ക്കു പിന്നാലെയാണു കേസില്‍ വീണ്ടും…
Read More