തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെതിരേ ഭീഷണിയുമായി തമിഴ് ബിഗ്ബോസിലെ വിവാദ നായിക മീര മിഥുന്. തൃഷ തന്റെ ഹെയര്‍ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു. ‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാല്‍ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന് തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ…
Read More