വിവാഹം നടന്നത് 16-ാം വയസ്സില്‍; കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുള്ളതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു;മകളെ കൊല്ലാന്‍ തീരുമാനിച്ചത് സ്വന്തം കാമുകനുമായി അടുക്കുന്നുവെന്ന സംശയത്താല്‍;മഞ്ജുവിന്റെ 16 വര്‍ഷത്തെ ചരിത്രം ചികഞ്ഞെടുക്കാന്‍ പോലീസ്…

നെടുമങ്ങാട്: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി മീരയുടെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മീരയുടെ അമ്മയും മുഖ്യപ്രതിയുമായ നെടുമങ്ങാട് പറങ്ങോട് കുന്നുംപുറത്ത് മഞ്ജുവും (39) കാമുകന്‍ ഇടമല കാരാന്തല കുരിശടിയില്‍ അനീഷും (32) പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അതേസമയം കാമുകനുമായുള്ള അവിഹിതം കണ്ടതിനെ തുടര്‍ന്ന് കാമുകനും താനും കൂടി മീരയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു എന്ന അമ്മയുടെ വാദം പൊലീസ് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അമ്മയുടെ കാമുകനായ അനീഷുമായി പെണ്‍കുട്ടിക്ക് രൂപപ്പെട്ട അടുപ്പം മനസിലാക്കിയാണോ മീരയെ ‘അമ്മ കൊന്നത് എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. പെണ്‍കുട്ടിക്ക് താനുമായി അടുപ്പമുണ്ടായിരുന്ന കാര്യം ചോദ്യം ചെയ്യല്‍ വേളയില്‍ അനീഷ് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ രീതിയിലുള്ള അന്വേഷണം കൂടി പൊലീസ് മുന്നോട്ടു നീക്കുന്നത്. മീര ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന കാര്യം പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. പക്ഷെ ഇരുപത് ദിവസത്തോളം കിണറില്‍ കിടന്നു അഴുകിയത് കാരണം…

Read More