മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്. ചിത്രത്തിലെ പട്ടാളം പുരുഷുവിനെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലുമാവില്ല.പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ഡയലോഗ് ഇന്നും ട്രോളുകളില്‍ പറന്നു കളിക്കുന്നുണ്ട്. കടുത്തുരുത്തി ജെയിംസ് എന്ന നടന് ആയിരുന്നു പട്ടാളം പുരുഷുവായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.ഒരുപക്ഷെ പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും കടുത്തുരുത്തി ജെയിംസ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. 1976 മുതല്‍ 2006 വരെ മുപ്പതുവര്‍ഷ കാലം ജെയിംസ് മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. നായകന്മാരുടെ സുഹൃത്തായും വില്ലനായും ഹാസ്യതാരമായുമൊക്കെ ജയിംസ് നിരവധി കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. ചെറിയൊരു കഥാപാത്രമായിട്ടാണ് ജെയിംസ് സിനിമയില്‍ അഭിനയിച്ചത്. പിന്നീട് വിന്‍സെന്റ് സംവിധാനം ചെയ്ത അഗ്നിനക്ഷത്രം എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രമായി…
Read MoreTag: meesha madhavan
ആ സിനിമയുടെ വിജയാഘോഷത്തില്‍ ലൈറ്റ് ബോയ് വരെയുള്ളവര്‍ക്ക് കാവ്യ നന്ദി പറഞ്ഞു പക്ഷെ… ആ സംഭവം വേദനയുണ്ടാക്കിയെങ്കിലും കടുത്ത തീരുമാനമെടുക്കാഞ്ഞത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ശ്രീജ…
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്. ഈ സിനിമയിലെ നായികയായ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. എന്നാല്‍ താന്‍ നല്കിയ ശബ്ദത്തിലൂടെ രുക്മിണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കി തീര്‍ത്ത കാവ്യ പോലും തന്നെ മറന്നുവെന്നാണ് ഇപ്പോള്‍ ശ്രീജ പറയുന്നത്. ‘ മീശമാധവന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്ക്കും കാവ്യ നന്ദി പറഞ്ഞു. രുക്മിണിയ്ക്ക് ശബ്ദം നല്കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യ മറന്നു. പല താരങ്ങളും ഇതുപോലെ തന്നെയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവ്. എന്നാല്‍ ആ വേളയില്‍ കാവ്യ ഒരു കാര്യം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. അവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയവും. എന്നാല്‍ ഈ കാരണത്താല്‍ കാവ്യയ്ക്ക് പിന്നീട്…
Read Moreപുരുഷു എന്നെ അനുഗ്രഹിക്കണം ! മീശമാധവന്റെ തിരക്കഥയില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്ന് ലാല്‍ജോസ്
മലയാളികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമകളൊന്നാണ് മീശമാധവന്. സിനിമയിലെ ഡയലോഗുകളും വമ്പന്‍ ഹിറ്റായിരുന്നു. അതില്‍ ഒന്നാം സ്ഥാനമാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥയെ കുറിച്ച് പറയുകയാണ് സംവിധായകന് ലാല്‍ജോസ്. ഒരു പ്രമുഖ റിയാലിറ്റി ഷോയ്ക്കിടയിലാണ് മീശമാധവനിലെ ഈ ഡയലോഗിനെ കുറിച്ച് ലാല്‍ജോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. ”അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന് (ജഗതി ശ്രീകുമാര്‍) വീടിനുള്ളിലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടന് പറഞ്ഞു. പറഞ്ഞതു പോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി…
Read More