ആദ്യകാലത്ത് ടെലിവിഷന്‍ ഷോകളില്‍ അല്‍പവസ്ത്രധാരിണിയായി പങ്കെടുക്കാന്‍ പോലും തയ്യാറായിരുന്നു; ആദ്യ വിവാഹത്തിന് പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനമായി നല്‍കിയത് കഞ്ചാവ് പൊതി; ഹാരി രാജകുമാരനെ പ്രണയം നടിച്ച് വീഴ്ത്തിയത് രാജപദവി മോഹിച്ച്; മേഗന്‍ മാര്‍ക്കിള്‍ ഭൂലോക ഉഡായിപ്പെന്ന് വിവരം…

ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായിട്ട് വെറും ആറുമാസം മാത്രമേ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ മേഖന്‍ ഹാരിയ്ക്കും രാജകുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. കൊട്ടാരത്തിനകത്തെ കുടുംബകലഹത്തിന് അതായത് ഹാരിയുടെയും സഹോദരന്‍ വില്യമിന്റെയും കുടുംബങ്ങള്‍ തമ്മില്‍ അകലാന്‍ പ്രധാന കാരണക്കാരിയായി ആരോപിക്കപ്പെടുന്നത് മേഗനെയാണ്. എന്തിന് സ്വന്തം അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കളെപ്പോലും മേഗന് കണ്ണെടുത്താല്‍ കണ്ടുകൂടായെന്ന വിവരം പാട്ടായിരുന്നു. ഹാരിയുടെ ജ്യേഷ്ഠന്‍ വില്യത്തിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ രാജകുടുംബത്തിന്റെ രീതികളെല്ലാം കൃത്യമായി പാലിക്കുമ്പോള്‍. ഇക്കാര്യത്തില്‍ ലവലേശം അച്ചടക്കം പാലിക്കാതെയാണ് മേഗന്റെ പോക്ക്. ഇതിനു പുറമേ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇവരുടെ തനിനിറം വെളിപ്പെടുത്തുന്നതാണ്. 2011 സെപ്റ്റംബറില്‍ ഹോളിവുഡ് പ്രൊഡ്യൂസറായ ട്രെവര്‍ ഈഗിള്‍സനെ വിവാഹം ചെയ്യുന്ന വേളയില്‍ ജമൈക്കയില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം മേഗന്‍ കഞ്ചാവ് പൊതി വിതരണം ചെയ്തിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. നേട്ടങ്ങള്‍ കൊയ്യാന്‍ എന്തിനും തയ്യാറാകുന്ന മേഗന്…

Read More