മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയിലൂടെ ആയിരുന്നു നടി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. മേഘ്ന വിന്‍സെന്റ് എന്നതിനേക്കാള്‍ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകര്‍ക്ക് മേഘ്നയെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പം. ചന്ദനമഴയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ വിവാഹിതയായി മേഘ്ന വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. അതേ സമയം നടിയുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. പെട്ടെന്ന് തന്നെ താരം വിവാഹ മോചിതയാവുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് നടി തിരിച്ച് എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് ആയിരുന്നു…
Read MoreTag: meghna vincent
എന്റെ പൊന്നോ…ഇനി വയ്യ ! സമാധാനമാണ് വേണ്ടതെന്നും ഇനി കല്യാണത്തിനില്ലെന്നും മേഘ്ന വിന്‍സെന്റ്…
മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മേഘന വിന്‍സെന്റ്. ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം. വിവാഹവും വിവാഹമോചനവും ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ മേഘ്ന ഏറെ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഇതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘ്ന ഇങ്ങനെ പറഞ്ഞത്. ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്ന…
Read Moreനിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍; നിന്റെ അത്ര യോഗ്യതയൊന്നുമില്ലെങ്കിലും ജീവിതകാലത്തോളം കൂടെയുണ്ടാകും; മേഘ്ന വിന്‍സെന്റിനോട് ഒരു ആരാധകന് മനസ്സുതുറന്നതിങ്ങനെ…
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നി ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന താരമാണ് മേഘ്ന വിന്‍സെന്റ്. മേഘ്ന എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ നടി അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്. ചന്ദനമഴ സീരിയലില്‍ അമൃതയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മേഘ്നയുടെ വിവാഹം. തുടര്‍ന്ന് അവര്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല. ഇതേത്തുടര്‍ന്ന് അഭിനയരംഗത്തേക്ക് തിരികെയെത്തിയ നടി തമിഴ് സീരിയലുകളില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെയാണ് മേഘ്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരികെ വന്നത്. നടന് ഷാനവാസ് ഷാനു ആണ് ഇതില്‍ നായകനായി എത്തുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്…
Read Moreഡോണും മേഘ്നയും വിവാഹമോചിതരാകാന്‍ കാരണമെന്ത് ! ഉത്തരം തുറന്നു പറഞ്ഞ് ഡോണിന്റെ ഭാര്യ ഡിവൈന്‍…
ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…
Read Moreചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട് ! വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് മേഘ്ന വിന്‍സെന്റ്…
നടി മേഘ്ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത അടുത്തിടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മേഘ്നയുടെ വിവാഹമോചനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘ്ന തന്റെ യുട്യൂബ് ചാനലിന് 50000 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു മേഘ്നയുടെ മറുപടി. ”വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമാണ് പലര്‍ക്കും അറിയേണ്ടത് ”കുറേ പേര് ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ…
Read Moreവെറുപ്പിക്കലിന്റെ പല വെര്ഷന് കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ; ചന്ദനമഴ സീരിയല്‍ അമൃത മേഘ്നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോ പ്രൊമോയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ഒടുവില്‍ കോപ്പിയടി വിവാദവും
ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച നടി മേഘനാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്. കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘനയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്ക്കുന്ന മേഘനയുടെ വരനേയും കാണാം. പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘനയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ‘ഭാവാഭിനയം. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം. ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്. ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ ‘ഏതറ്റം’ വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്. വീഡിയോയുടെ…
Read Moreഎന്റെ ആവശ്യം അവര്‍ അംഗീകരിച്ചില്ല; സ്വമേധയാ ഒഴിയുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു; ചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്നാ വിന്‍സെന്റ്
ജനപ്രിയ സീരിയല്‍ ചന്ദനമഴയില്‍ നിന്നും തന്നെ പുറത്താക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്ന വിന്‍സെന്റ്. നായികാ കഥാപാത്രമായ അമൃതയായാണ് നടി സീരിയലില്‍ അഭിനയിക്കുന്നത്. സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെത്തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ആരും പുറത്താക്കുകയായിരുന്നില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാഞ്ഞതിനാല്‍ താന്‍ സ്വമേധയായി ഒഴിവാകുകയായിരുന്നുവെന്നുമാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം മുപ്പതിന് തന്റെ വിവാഹമാണെന്നും അതിന്റെ ഭാഗമായി കൂടുതല്‍ അവധി ചോദിച്ചപ്പോള്‍ സീരിയല്‍ അധികൃതര്‍ അവധി തരാന്‍ വിസമ്മതിക്കുകയായിരുന്നെന്നും നടി പറയുന്നു. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിത്തതിനാല്‍ തനിക്ക് സീരിയല്‍ വിടുകയല്ലാതെ വേറെ മാര്ഗമൊന്നുമുണ്ടായിരുന്നില്ലയെന്നും മേഘ്ന പറയുന്നു. മാത്രമല്ല ഇപ്പോള്‍ തനിക്ക് ചെറിയൊരു ഇടവേള ആവശ്യവുമാണ്. പുതിയ പ്രൊജക്ടില്‍ ഒപ്പുവച്ചിട്ടുള്ളതിനാല്‍ മൂന്നു…
Read More