ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതു മുതല്‍ അസൂയാലുക്കളായ പപ്പരാസികളെല്ലാം അദേഹത്തിന്റെ ഭാര്യ മെലാനിയയുടെ പിന്നാലെയാണ്. ആരെയും വശീകരിക്കുന്ന സൗന്ദര്യം മാത്രമല്ല മെലാനിയയിലേക്ക് നോക്കാന്‍ അവരെ പ്രേരിപ്പിച്ചത്. യാത്രകള്‍ക്കിടയില്‍ ട്രംപുമായുള്ള അസ്വാരസ്യങ്ങളെല്ലാം വാര്‍ത്തയ്ക്ക് കാരണമായി. ഒരിക്കല്‍ അര്‍ധനഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഞെട്ടിച്ച മെലാനിയ ഇപ്പോഴിതാ വീണ്ടും ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വിലയേറിയ ഡ്രസുകളണിഞ്ഞാണ് മെലാനിയ ലോകത്തിന് അത്ഭുതമാകുന്നത്. ഇറ്റലിയിലെ സിസിലിയില്‍ എത്തിയപ്പോഴായിരുന്നു മെലാനിയ ഏവരുടെയും മനം കവരുന്ന കളര്‍ഫുള്‍ വസ്ത്രം അണിഞ്ഞെത്തിയത്. പര്യടനത്തിലുടനീളം ട്രംപിനെക്കാള്‍ ശ്രദ്ധ നേടിയത് യുഎസിന്റെ പ്രഥമ വനിതയായിരുന്നു. വസ്ത്രം കണ്ട എല്ലാവരും മെലാനിയയെ പുകഴ്ത്തി. എന്നാല്‍ ഇതൊന്നുമല്ല കാര്യം, വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 51,000 ഡോളര്‍ വില വരുന്ന വസ്ത്രമാണത്രേ മെലാനിയ ധരിച്ചെത്തിയത്. അതായത് 32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. ടോച്ചേ ആന്‍ഡ് ഗബാന ഡിസൈന്‍ ചെയ്ത ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജി7…
Read MoreTag: melania trum
അമേരിക്കയുടെ പ്രഥമവനിതാ സ്ഥാനം ഹൈജാക്ക് ചെയ്യാന്‍ ഇവാന്‍കാ; വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ മെലാനിയ; ട്രംപിന്റെ ഭാര്യയും മകളും തമ്മിലടിയെന്ന് റിപ്പോര്‍ട്ട്…
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചെറുപ്പക്കാരിയായ ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും തമ്മില്‍ അടിയെന്ന് വാര്‍ത്ത. താനാണോ ഇവാന്‍കയാണോ അമേരിക്കയുടെ പ്രഥമവനിത എന്നാണ് ഇപ്പോള്‍ മെലാനിയയുടെ സംശയം. കാരണം എന്തിനും ഏതിനും ട്രംപ് കൂടെ കൊണ്ടുപോകുന്നത് മൂത്തമകളായ ഇവാന്‍കയെയാണ്. ഇതില്‍ മെലാനിയക്ക് കടുത്ത അമര്‍ഷമാണുള്ളത്. ഇതേത്തുടര്‍ന്നാണ് രണ്ടു സ്ത്രീകളും തമ്മില്‍ അടിപൊട്ടിയതെന്ന് സൂചനയുണ്ട്. പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഇരു സ്ത്രീകളും ഒരുമിച്ച് ഇടപഴകുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത രണ്ട് വ്യക്തികള്‍ പറയുന്നത്. എന്നാല്‍ ഇരു യുവതികളും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് വൈറ്റ് ഹൗസ് വക്താവ് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് വാദിക്കുന്നത്. എന്നാല്‍ ഇവാന്‍ക ഫസ്റ്റ് ലേഡിയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മെലാനിയക്കുള്ള എതിര്‍പ്പ് നാള്‍ക്ക് നാള്‍ പെരുകി വരുന്നുവെന്നും വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ പറയുന്നു. മെലാനിയയുടെ സ്വകാര്യ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറങ്ങിയിരിക്കുന്ന വാനിറ്റി…
Read More