മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരന് എന്ന നിലയില്‍ മികിക്രിവേദികളിലും മിനിസ്ക്രീനിലും സ്ഥിരസാന്നിദ്ധ്യമായിരുന്ന കലാകാരന് രാജീവ് കളമശ്ശേരി ഇന്ന് നയിക്കുന്നത് ഓര്‍മകള്‍ മങ്ങുന്ന ജീവിതം. രാജീവ് കളമശേരിയെ എ.കെ. ആന്റണി ഇന്നലെ ഫോണില്‍ വിളിച്ചു. ഓര്‍മകള്‍ അല്പം മങ്ങി വീട്ടില്‍ കഴിയുന്ന രാജീവിന്റെ നില അറിയാനായിരുന്നു ആന്റണിയുടെ വിളി. പക്ഷേ, മറുപടി പറയാന്‍ വാക്കുകള്‍ വന്നില്ല. സംസാരിക്കാന്‍ മടിച്ച രാജീവിനെ കൂടെയുണ്ടായിരുന്നവര്‍ പ്രോല്‍സാഹിപ്പിച്ചു. അങ്ങനെ ഏതാനും വാക്കുകള്‍… ഈ അവസ്ഥ മാറുമെന്നും പഴയ നിലയിലേക്ക് എത്തുമെന്നും ആശംസിച്ച ആന്റണിയുടെ വാക്കുകള്‍ രാജീവിനെ ഏറെ സന്തോഷിപ്പിച്ചു. അവതരിപ്പിക്കാനിരുന്ന ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ജൂലൈ 12നു നേരിട്ട ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു തുടക്കം. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. 30നു നടത്തിയ പരിശോധനയില്‍, അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ രാജീവിന്…
Read More