തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ തമന്ന നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് ട്വിറ്ററിലൂടെയാണ് നടി തുറന്നു പറഞ്ഞത്. ഓര്‍മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് തമന്ന ട്വീറ്റ് ചെയ്തു. ആരാധകരുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് മാജിക്കല്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന ട്വീറ്റ് ചെയ്തു.
Read MoreTag: memory loss
പ്രസവത്തോടെ ഭാര്യയുടെ ഓര്‍മ നഷ്ടപ്പെട്ടു ! എന്നാല്‍ ഭാര്യ ഭര്‍ത്താവിന് ഒരു ബാധ്യതയായില്ല; അവള്‍ക്കു വേണ്ടി അയാള്‍ ചെയ്തത്…
പ്രസവത്തോടെ ഭാര്യയ്ക്ക ഓര്‍മ നഷ്ടമായി. എന്നിട്ടും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചില്ല. ”നീ ആരാണെന്ന് എനിക്കറിയില്ല, പറയുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല പക്ഷേ ഒന്നറിയാം ഞാനിപ്പോള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിന്റെ പ്രണയം തിരിച്ചറിയുന്നുണ്ട്”. തമിഴ് ചിത്രം ദീപാവലിയുടെ ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രം നായകനോട് പറയുന്ന ഡയലോഗ് ആണിത്. ഇതേ ഡയലോഗ് സ്വന്തം ജീവിതത്തില്‍ കേട്ട ഒരു ഭര്‍ത്താവുണ്ട്. സ്റ്റീവ് കുട്ടോ എന്ന മുപ്പത്തിയെട്ടുകാരന്‍. സ്വന്തം ജീവിതത്തില്‍ നിന്നാണ് മിഷിഗേല്‍ സ്വദേശിയായ സ്റ്റീവ് ബട്ട് ഐ നോ ഐ ലവ് യു എന്ന പുസ്തകം എഴുതുന്നത്. ഒരു രാത്രിയില്‍ ഭാര്യ ട്യാമറ സ്റ്റീവിന്റെ കൈപിടിച്ചുകൊണ്ട് ഇതേ വാചകം പറഞ്ഞു. എനിക്കു നീ ആരാണെന്ന് ഇപ്പോഴും അറിയില്ല, പക്ഷേ എനിക്കു നിന്നെ ഇഷ്ടമാണ് ഈ വാചകമാണ് സ്റ്റീവ് കുട്ട്യേയെ എഴുത്തുകാരന്‍ ആക്കിയത്. കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തില്‍ ജീവിതം മുമ്പോട്ടു പോകുമ്പോഴാണ്…
Read More