ഇവന്‍ ഇങ്ങനെ തലകുത്തി നടക്കുന്നവനാണ് ! കെട്ടിയാല്‍ രണ്ടാം ദിവസം പിരിയും; സുരേഷ് കുമാറിനെ കല്യാണം കഴിക്കുന്നതില്‍ നിന്ന് മമ്മൂട്ടി തന്നെ വിലക്കിയ കഥ പറഞ്ഞ് മേനക…

ഒരുകാലത്ത് മലയാളം സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മേനക. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും റൊമാന്റിക് നായകന്‍ ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാരണം ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് പോലും പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ മേനക വിവാഹം ചെയ്തത് പ്രമുഖ നിര്‍മ്മാതാവായ ജി സുരേഷ് കുമാറിനെ ആയിരുന്നു. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സുരേഷ് കുമാറിനെത്തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേനക. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്. വിവാഹത്തിന് മുന്‍പ് സുരേഷേട്ടന്…

Read More