ആര്‍ത്തവ സമയത്ത് ചെറിയ വേദനയുണ്ടാകുന്നത് സാധാരണമാണെങ്കിലും ചിലരില്‍ ഈ സമയങ്ങളില്‍ കഠിനമായ വേദനയുണ്ടാകാറുണ്ട്. ഇത് നിസ്സാരമായിക്കാണുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം വേദനയ്ക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റു ചില ആരോഗ്യപ്രശ്നങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാവും. അത്തരത്തില്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതം എന്നു പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് എന്‍ഡ്രോമെട്രിയോസിസ് (സ്റ്റേജ് 2 ) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തെ ഭയാനകമായ വേദനകള്‍…. വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാന്‍ ഒരുപാട് മുന്നോട്ട്ു പോയി എന്നു വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്റെ…
Read MoreTag: menses
വസ്ത്രത്തിലും ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചു; അയല്‍വീടിന്റെ ടെറസില്‍ നിന്ന് ചാടി 12കാരി ആത്മഹത്യ ചെയ്തു
ചെന്നൈ: ക്ലാസില്‍ ഇരിക്കുമ്പോള്‍ വസ്ത്രത്തിലും ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്ന് ചാടിയാണ് 12കാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്ന് പറഞ്ഞ് അധ്യാപിക തന്നെ ക്രൂരമായി കളിയാക്കിയതായി വിദ്യാര്‍ഥിനി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യൂണിഫോമിലും ബെഞ്ചിലും ആര്‍ത്തവ രക്തമായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വിശ്രമമുറിയില്‍ പോയിയിരിക്കാന്‍ അധ്യാപികയോട് അനുവാദം ചോദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആത്മഹത്യാകുറിപ്പില്‍ പറയുന്നു. എന്നാല്‍, അധ്യാപിക ക്ലാസുമറിയിലേക്ക് വിളിച്ചു വരുത്തി. കൃത്യമായി പാഡ് വെക്കാന്‍ പോലും നിനക്ക് കഴിയില്ലേ എന്നു ചോദിച്ച് ശകാരിച്ചു. പ്രിന്‍സിപ്പലിന്റെ റൂമിലും കൊണ്ടുപോയി. അദ്ദേഹവും ശകാരിച്ചുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഇതുവരെ എനിക്കെതിര ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പിന്നെ അധ്യാപിക എന്തിനാണ് ഇത്തരത്തില്‍ പരാതിപ്പെട്ടതെന്നും വിദ്യാര്‍ഥിനി കത്തില്‍ ചോദിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും…
Read More