കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇയാളെ കൊച്ചിയില്‍ നിന്ന് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നിലവില്‍ വിചാരണ തടവുകാരനായി എറാണാകുളത്തെ ജയിലില്‍ കഴിയുകയാണ് പള്‍സര്‍ സുനി. നേരത്തെ സുപ്രീം കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുശേഷം പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുന്ന വേളയില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഈ മാസം പതിമൂന്നിനാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. വിചാരണ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
Read MoreTag: mental hospital
തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയവര് കൊടുംക്രിമിനലുകള്‍; രക്ഷപ്പെട്ടത് പോലീസുകാരന്റെ മൂന്ന് പവന് തൂക്കം വരുന്ന മാലയും പൊട്ടിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ക്രിമിനലുകളില്‍ രണ്ടു പേര് പിടിയിലായി. രാഹുല്‍ എന്നയാളും മറ്റൊരാളുമാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് രാഹുലിനെ കണ്ടെത്തിയത്.ഏഴു പേരാണ് ഇന്നലെ ജീവനക്കാരെ ആക്രമിച്ച് രക്ഷപെട്ടത്. ഇതില്‍ രാഹുല്‍ ഒഴികെയുള്ള ആറു പേരും റിമാന്‍ഡ് പ്രതികളാണ്. എന്നാല്‍ പിടിയാലയ രണ്ടാമന്റെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല. തന്‍സീര്‍, ചിറ്റൂര്‍ ഇരട്ടകുളം കുറുക്കംപേട്ട വീട്ടില്‍ എന്ന് വിളിക്കുന്ന വിജയന്, നിഖില്‍, വിഷ്ണു എന്ന് വിളിക്കുന്ന കണ്ണന്, പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ വിപിന്‍, ജീനിഷ് എന്നീ ആറു പ്രതികളും കോടതി ഉത്തരവ് പ്രകാരം പാര്‍പ്പിച്ചിട്ടുള്ള രാഹുലുമാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്നലെ ഭക്ഷണം നല്‍കുന്നതിനായി പുറത്തു കൊണ്ടുവന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ ഡ്യുട്ടി റൂമില്‍ പൂട്ടിയിടുകയും കാവലുണ്ടായിരുന്ന എ.ആര്.ക്യാമ്പിലെ പൊലീസുകാരനായ രഞ്ജിത്തിനെ ആക്രമിച്ച്…
Read Moreപ്രണയം ഒരു മാനസിക രോഗമാണോ ? പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി വീട്ടുകാര്‍; തൃശ്ശൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അവസാനം ഉണ്ടായ ട്വിസ്റ്റ് ഇങ്ങനെ…
പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ മാനസിക കേന്ദ്രത്തിലാക്കിയ വീട്ടുകാര്‍ക്കെതിരേ കേസെടുത്തു. പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യുന്നത് തടയാനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളിയതെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പെണ്‍കുട്ടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. ബിഡിഎസ് വിദ്യാര്‍ഥിനിയായ യുവതി പ്രണയിച്ച യുവാവിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനെ ചൊല്ലിയാണ് വീട്ടുകാര്‍ ഇടഞ്ഞത്. ഇതോടെ വരന്തരപ്പള്ളി സ്വദേശിയുമായി രജിസ്റ്റര്‍ വിവാഹത്തിന് യുവതി അപേക്ഷ നല്കി. വിവാഹം നടത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ അച്ഛന് കൂട്ടിക്കൊണ്ട് വന്ന ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയായിരുന്നു. മാനസികമായി യാതൊരു അസ്വസ്ഥതയും ഇല്ലാതിരിന്നിട്ടു കൂടി കുത്തിവയ്പ്പുകള്‍ നല്‍കിയും മരുന്നു കഴിപ്പിച്ചും യുവതിയെ ക്ഷീണിതയാക്കിയിരുന്നു. ഒടുവില്‍ യുവതിയെ പൊലീസ് സംരക്ഷണത്തില്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവിനും സഹോദരനും ബന്ധുവിനുമെതിരായ കേസ് ഡിവൈഎസ്പി…
Read More