കുറേയേറെ കാലമായി ഒരുപാടുപേർ അനുഭവിക്കുന്ന ഗൗരവമുള്ള ഒരു പ്രശ്നമാണ് അലർജി. മൂക്കൊലിപ്പ്, തുടർച്ചയായി തുമ്മൽ, വിട്ടു മാറാത്ത ജലദോഷം, ശ്വാസം മുട്ടൽ, ആസ്ത്മ,പിന്നെ പൊട്ടിയൊലിക്കുന്നതും അല്ലാത്തവയുമായ ചർമ്മ രോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കും കാരണമാകുന്നത് അലർജി ആണെന്നാണ് നിലവിലുള്ള വിശ്വാസം. അലർജി ഉണ്ടാകുമ്പോൾ കുറേ പേർക്ക് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകും. ചിലരിൽ ചൊറിയുന്ന ഭാഗങ്ങളിൽ തടിപ്പുകൾ ഉണ്ടാകുന്നു. കുറേ പേർക്ക് തൊണ്ടയിൽ ചൊറിച്ചിലും ശ്വാസം മുട്ടലും ആകാം അനുഭവം. പൊടി, മത്സ്യം, പൂമ്പൊടി തുടങ്ങി നമ്മുടെ ചുറ്റുപാടുകളി ലുള്ള ഒരുപാട് കാര്യങ്ങൾ അലർജി ഉണ്ടാകുന്നതിന് കാരണമാകാം എന്ന് വിശ്വസിക്കുന്നു. കാര്യങ്ങളും വിശ്വാസങ്ങളും അങ്ങനെയാണെങ്കിലും ഗൗരവമായി പറയാനുള്ളത് ഇതാണ്: കുറേയേറെ പേരിൽ അലർജി പ്രതികരണങ്ങൾ ഉണ്ടാകുന്നതിനും അലർജി കാരണമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ സങ്കീർണമായ അവസ്ഥയിലെത്തിക്കുന്നതിനും മാനസിക സംഘർഷം വ്യക്തമായ ഒരു കാരണമാകാറുണ്ട്. അലർജി ഉണ്ടാകുന്നത്…ഈ വിഷയത്തിൽ ഗിനി…
Read MoreTag: mental pressure
മാനസിക സംഘർഷവും രോഗങ്ങളും (1); ചില രോഗങ്ങൾ മനസിൽ നിന്നു തുടങ്ങുമ്പോൾ…
പഴയതും പുതിയതുമായ നിരവധി രോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. രോഗം വ്യക്തമായി തിരിച്ചറിയാൻ വേണ്ടി നടത്തുന്ന പരിശോധനകളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ നോർമലായി കാണുകയാണെങ്കിൽ പോലും പലരിലും രോഗങ്ങൾ നല്ല നിലയിൽ കാണാൻ കഴിയുന്നതാണ്. ചില ആശുപത്രികളിൽ രോഗം കണ്ടെത്താൻ പിന്നെയും പരിശോധനകൾ തുടരുന്നതായി കാണാൻ കഴിയും. അതോടൊപ്പം രോഗിയുടെയും രോഗിയുടെ ബന്ധുക്കളുടേയും മനസിൽ ഉത്കണ്ഠ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. വൈദ്യശാസ്ത്ര മേഖലയിൽ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇത്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അത് രസകരമായ ഒന്നാണ്. സാധാരണ കാണാറുള്ള രോഗങ്ങളിൽ കൂടുതൽ രോഗങ്ങളുടേയും അടിസ്ഥാന കാരണം ആരംഭിക്കുന്നത് മനസിൽ നിന്നായിരിക്കും. ഇത് ഒരു അതിശയോക്തി ആണെന്ന് ചിലർക്കെങ്കിലും തോന്നാവുന്നതാണ്. എന്നാൽ, ഇത് ഒരു വലിയ സത്യമാണ്. രോഗം ഏതായാലും…രോഗം എന്തായാലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നാൽ അത് രോഗിയിൽ അവശതകൾ…
Read More