കോവിഡ് ബാധിക്കുമെന്ന ഭീതിയാല്‍ മൂന്നുവര്‍ഷമായി വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ വാതില്‍ അടച്ചിരുന്ന അമ്മയെയും മകനെയും രക്ഷിച്ച് പോലീസും ആരോഗ്യവിഭാഗവും. 33 വയസുള്ള യുവതിയെയും 10 വയസുകാരന് മകനെയുമാണ് രക്ഷിച്ചത്. ഹരിയാന ഗുരുഗ്രാമിലെ ചക്കര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ആരോഗ്യവിഭാഗം, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി ഇരുവരെയും രക്ഷിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞദിവസം മുന്മുന് മജ്ഹിയുടെ ഭര്‍ത്താവ് സുജന്‍ മജ്ഹി പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോവിഡ് ആദ്യം പിടിപെട്ട 2020ല്‍ പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഓഫീസില്‍ പോകാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. അതിന് ശേഷം കഴിഞ്ഞ മൂന്ന്…
Read MoreTag: mentally challenged women
പാതിരാത്രിയില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതി നേരെ പോയത് ഹൈവേയിലേക്ക്; യുവതിയെക്കണ്ട് വശപ്പിശക് തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് പരസ്പര വിരുദ്ധമായ മറുപടി
പാതിരാത്രിയ്ക്ക് വീടുവിട്ടിറങ്ങി ഹൈവേയിലെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ(21) മണിക്കൂറുകള്‍ക്കകം വീട്ടുകാരെ ഏല്‍പ്പിച്ച് അയിരൂര്‍ പോലീസ് മാതൃകയായി. എഎസ്‌ഐ ജെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ വീട്ടുകാരുടെ പക്കല്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജയകുമാര്‍ ഹോംഗാര്‍ഡ് അനില്‍കുമാറിനൊപ്പം പട്രോളിങ്ങിനു ചാവര്‍കോട് എത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ സഞ്ചിയുമായി നടന്നു വന്ന യുവതിയെ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ചില സ്ഥല പേരുകളുടെ സൂചന പ്രകാരം ഒന്നര മണിക്കൂറോളം പൊലീസ് വാഹനം ചാവര്‍കോട് മുതല്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള പാരിപ്പള്ളിയിലെ നീരോന്തി വരെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പരിസരവാസികളില്‍ നിന്നു ലഭിച്ച സൂചനപ്രകാരം അന്വേഷിച്ചാണ് വീട്ടുകാരെ കണ്ടെത്തിയത്. അന്നേ ദിവസം രാവിലെ മകളെ ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടു പോയി മടങ്ങിയതായും രാത്രി ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
Read More