രാവിലെ നല്ല ചൂട് ദോശയും സാമ്പാറും മുട്ടപുഴുങ്ങിയതും, ഉച്ചയ്ക്ക് ചപ്പാത്തിയും ചോറും മീന്‍ പൊരിച്ചതും തൈരും, രാത്രിയില്‍ അപ്പവും വെജിറ്റബിള്‍ സ്റ്റ്യൂവും ഏത്തപ്പഴവും. പിന്നെ വിവിധയിനം ജ്യൂസുകള്‍ ബ്രെഡ്, ചായ,ബിസ്‌ക്കറ്റ്. എന്താണ് കഥയെന്നു ചോദിച്ചാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണ മെനുവാണിത്. രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങളും മെനുവിലുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കിലും ഭക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. ഐസൊലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യത്തെ കണക്കിലെടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്. വിദേശത്തു നിന്നെത്തിയിട്ടുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന മെനു അല്‍പ്പം വ്യത്യസ്ഥമാണ്. ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലറ്റും സൂപ്പുമൊക്കെയായി പോകുന്നു അത്. കുട്ടികള്‍ക്കാണെങ്കില്‍ പാലും ലഘു ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ…
Read MoreTag: menu
രണ്ടര കിലോ ചിക്കന്‍; അമ്പത് മുട്ടയുടെ വെള്ള; പീഡനക്കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ മെനു കണ്ട് പോലീസുകാരുടെ പോലും കണ്ണു തള്ളി
കോട്ടയം : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പട്ടാപ്പകല്‍ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന്റെ ഭക്ഷണരീതി കേട്ട് പോലീസുകാരുടെ കണ്ണു തള്ളി. ശരീരപുഷ്ടി നിലനിര്‍ത്താനായി ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ആറ് മണിക്കൂര്‍ ജിമ്മില്‍ കഠിന പരിശ്രമത്തിലാണെന്നും മുരളി പോലീസിനോട് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റുമെന്ന് ഉറപ്പായിട്ടുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലില്‍ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ചായകുടിക്കാനെന്ന പേരില്‍ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി മുരളി കുമാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറുമാസം…
Read More