തലശ്ശേരിക്കാര് ബാബു പാറാല്‍ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒട്ടിയ വയറുമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് റിക്ഷയില്‍ പതിവുതെറ്റിക്കാതെ ഭക്ഷണവുമായി ബാബുവിന്റെ ഓട്ടോ കടന്നുവരുന്നതു കണ്ടാല്‍ മനുഷ്യത്വമെന്നാല്‍ എന്താണെന്ന് നേരിട്ടറിയാനാകും. നൂറുകണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് ദൈവം തന്നെയാണ് ബാബു പാറാല്‍. പതിവുതെറ്റാതെ ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേക്കും നൂറുകണക്കിനാളുകള്‍ക്കുള്ള ഊണുമായി ഓട്ടോ എത്തും. ചോറിനൊപ്പം സാമ്പാറും അച്ചാറുമുണ്ടാകും.ഭക്ഷണ വിതരണത്തിന് സഹായിക്കാന്‍ ചില ഓട്ടോ തൊഴിലാളികളുമുണ്ടാകും. എടക്കാട്ടെ സുഹൃത്തായ ഗോപാലകൃഷ്ണനാണ് ഇരുപത് രൂപ നിരക്കില്‍ ഭക്ഷണം തയാറാക്കി നല്‍കുന്നത്. മറ്റൊരു സുഹൃത്ത് സംഭാവനയായി നല്‍കിയതാണ് ഭക്ഷണം എത്തിക്കുന്ന ഓട്ടോ. ഒരു ദിവസത്തെ ചിലവ് 3600 രൂപയോളം വരും. കഴിഞ്ഞ അഞ്ച് മാസമായി അശരണര്‍ക്കുള്ള അന്നദാനം മുടക്കിയിട്ടില്ല ബാബു. നഗരത്തില്‍ പുതുതായി വന്നെത്തുന്ന അശരണര്‍ക്ക് ആശ്രയകേന്ദ്രമാണ് ബാബു. ഇക്കൂട്ടത്തില്‍ മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഇദ്ദേഹത്തിന്റെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്. ഇവരില്‍…
Read More