കുറവിലങ്ങാട്: ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. ഏക സഹോദരിയുടെ ആകസ്മിക വിയോഗത്തിൽ വിലപിക്കുന്ന മീരയുടേതാണ് ഈ വാക്കുകൾ. അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ ഓർമ്മകളിൽ നിറയുകയാണ് മീര. ദാന്പത്യപ്രശ്നങ്ങളും വാക്കുകളിൽ അസ്വാരസ്യവും ഭീഷണിയുമൊക്കെ ഉയർത്തിയിട്ടുണ്ടെങ്കിലും ജീവൻ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ചേച്ചിയുടെ വഴിയേ തന്നെ നഴ്സിംഗ് ബിരുദധാരിയായ മീരയുടെ വാക്കുകൾ. ഇത്തരത്തിലൊരു ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ലെന്നാണ് മീര കരുതുന്നത്. മെറിൻ മരിച്ചുവെന്ന് മീരയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്തോ അപകടം സംഭവിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് മനസുപറയുന്നത്. അവൾ ഇനിയും തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. മനസ് തുറക്കുന്പോൾ മീരയുടെ കണ്ണുകളിൾ സഹോദരസ്നേഹം തീർക്കുന്ന തണുപ്പ്. അടുത്തനാളിൽ മെറിന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായതായി മീര പറയുന്നു. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോണ് ഇന്റർവ്യൂവിൽ…
Read MoreTag: merin crime
ഫോട്ടോയെ ചൊല്ലിയും അടുത്തനാളിൽ തർക്കം! മെറിന്റെ ശമ്പളം പൂർണമായും വേണമെന്ന് നെവിൻ വാശിപിടിച്ചു; ശന്പളവും കുടുംബബന്ധങ്ങളും വില്ലനായെന്ന് ബന്ധുക്കൾ
കുറവിലങ്ങാട്: അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിലായി നാട്ടിലെത്തിക്കാനാകുമെന്ന് കരുതുന്നതായി മെറിന്റെ പിതാവ് മോനിപ്പള്ളി ഉൗരാളിൽ ജോയി പറഞ്ഞു. ജോയിയുടെ അമ്മാവന്മാരും കുടുംബവും മെറിന്റെ മരണം നടന്ന സ്ഥലത്തിനു സമീപത്തായാണ് താമസം. അവരുടെ നേതൃത്വത്തിലാണ് മൃതദേഹം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഈ വെള്ളിയാഴ്ച മൃതദേഹം ഏറ്റുവാങ്ങാനാകുമെന്നാണ് കരുതുന്നത്. തുടർന്ന് ഞായറാഴ്ച പൊതുദർശനത്തിന് വയ്ക്കാനാണ് ശ്രമങ്ങൾ. ഞായറാഴ്ച രണ്ടുമുതൽ ആറുവരെ പൊതുദർശനം നടത്തി മൃതദേഹം നാട്ടിലെത്തിക്കാനായി ന്യൂയോർക്കിലേക്ക് കൊണ്ടുപോകും. ശന്പളവും കുടുംബബന്ധങ്ങളും വില്ലനായെന്ന് ബന്ധുക്കൾ മെറിൻ അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചതോടെ ശന്പളത്തെ ചൊല്ലി നെവിൻ തർക്കങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. മെറിന്റെ ശന്പളം പൂർണമായും നെവിന്റെ അക്കൗണ്ടിൽ ഇടണമെന്നായിരുന്നു നിർദ്ദേശമെന്നും ഇതിനെ എതിർത്താൽ വഴക്ക് പതിവായിരുന്നെന്നും പിതാവ് പറയുന്നു. മെറിന്റെ വീട്ടുകാരുമായി മെറിൻ സംസാരിക്കുന്നതുപോലും നെവിന്…
Read Moreനഴ്സിന്റെ കൊലപാതകം; അമ്മയുടെ വീഡിയോ കോൾ ഇനിയില്ല, ഒന്നുമറിയാതെ മുത്തുമണി; ഭർത്താവ് അറസ്റ്റിൽ; മകളുടെ വിയോഗത്തിൽ വിലപിച്ച് മോനിപ്പള്ളി ഈരാളിൽ വീട്
കുറവിലങ്ങാട്: ദാന്പത്യവല്ലരിയിൽ മൊട്ടിട്ട ആദ്യകണ്മണിയുടെ അകാലവിയോഗത്തിൽ വിലപിക്കുകയാണ് മോനിപ്പള്ളി ഉൗരാളിൽ വീട്. മോനിപ്പള്ളി ഉൗരാളിൽ ജോയിയും കുടുംബവുമാണ് മൂത്തമകൾ മെറിന്റെ അകാലവിയോഗത്തിൽ ഞെട്ടിയിരിക്കുന്നത്. അമേരിക്കയിൽ നഴ്സായ മകളെ ഭർത്താവ് കുത്തികൊലപ്പെടുത്തിയെന്ന വിവരം ഇന്നലെ രാത്രി പത്തോടെയാണ് മോനിപ്പള്ളിയിലെ വീട്ടിലെത്തിയത്. അമേരിക്കയിലുള്ള അമ്മായി മേഴ്സിയാണ് മെറിന്റെ മരണം വീട്ടിൽ വിളിച്ചറിയിച്ചത്. ഇന്നലെ വൈകുന്നേരവും മകൾ തന്നേയും ഭാര്യയേയും വിളിച്ചിരുന്നതായി ജോയി പറഞ്ഞു. പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയി വർഷങ്ങളായി അമ്മവീടായ മോനിപ്പള്ളി ഉൗരാളിലാണ് താമസം. ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങവേ പാർക്കിംഗ് ഏരിയായിൽവെച്ച് മകളെ ഭർത്താവ് കുത്തി കൊലപ്പെടുത്തിയതായാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. അമേരിക്കയിലെ മയാമി കോറൽ സ്പ്രിങ്സിലാണ് സംഭവം. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്ന മെറിനെ കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റതായി അറിയാനായതെന്ന് ജോയി പറയുന്നുണ്ട്. മെറിനെ പോലീസ്…
Read More