കലാപകലുഷിതമായ ഇറാഖില്‍ അകപ്പെട്ടു പോയ മലയാളി നഴ്സുമാരുടെ ജീവിതം പറഞ്ഞ ടേക്ക് ഓഫ് ബോക്സ് ഓഫീസില്‍ വന്‍വിജയം നേടിയ സിനിമയാണ്. ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മേക്കപ്പ്, പശ്ചാത്തലസംഗീതം, കലാസംവിധാനം, മികച്ച നടി എന്നിങ്ങനെ വീണ്ടും അംഗീകാരങ്ങള്വാരിക്കൂട്ടുമ്പോള് സിനിമയ്ക്ക് പ്രചോദനമായ യഥാര്‍ത്ഥ സംഭവത്തിലെ യഥാര്‍ത്ഥ നായിക ആരോരും അറിയാതെ കഷ്ടത അനുഭവിച്ചു കഴിയുകയാണ്. കോട്ടയം സ്വദേശി മറീനയും 45 മലയാളി നഴ്സുമാരും നേരിട്ട പ്രശ്നവും അവര്‍ പ്രതിസന്ധിയെ അതിജീവിച്ച് കേരളത്തില്‍ എത്തിയതുമായിരുന്നു ടേക് ഓഫിലൂടെ സംവിധായകന് മഹേഷ് നാരായണന് പറഞ്ഞത്. ജോലി ഉപേക്ഷിച്ച ഇറാഖില്‍ നിന്നും നാട്ടിലെത്തി വീട്ടിലിരിക്കുന്ന മെറീന മൂന്ന് വര്‍ഷമായി പള്ളിക്കത്തോട്ടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. സിനിമയുടെ അവസാന രംഗത്ത് മെറീനയ്ക്കും കുടുംബത്തിനുമൊപ്പം നായിക പാര്‍വ്വതി നില്ക്കുന്ന ചിത്രവും കാണിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി വലിയ സഹായമാണ് മെറീന ചെയ്തു കൊടുത്തത്. ഇറാഖ് ആശുപത്രിയില്‍ വെച്ച്…
Read MoreTag: merina
അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും, പലരും ജീവിതം ഹോമിക്കുന്നത് മദ്യത്തിനൊപ്പം, ഈ വാര്‍ത്തയ്ക്കു പിന്നിലെ വാസ്തവം എന്താണ്? മെറീന പറയുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ സിനിമ ലോകത്ത് നടക്കുന്ന ക്രൂരകൃത്യങ്ങളും താരങ്ങളുടെ പൊയ്മുഖവും അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. പലരും തങ്ങള്‍ക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കെ്ാച്ചിയിലെ സംഭവത്തിനുശേഷം നടിമാരുടെ പേരിലുള്ള തുറന്നുപറച്ചിലുകള്‍ പലപ്പോഴും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഭാവനയാണ് താനും. അത്തരത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്ത പാരയായി മാറിയിരിക്കുകയാണ് നടി മെറീന മൈക്കിളിനും. ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഇവര്‍ക്ക് പലതും നഷ്ടപ്പെട്ട് തിരിച്ച് പോകേണ്ടതായോ എന്തും ചെയ്യാന്‍ തയാറാകേണ്ടതായ അവസ്ഥയിലോ എത്തേണ്ടി വരുന്നു. ഇവര്‍ മദ്യപിച്ച് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ടുകഴിഞ്ഞ ഇവര്‍ തിരുത്താന്‍ പറ്റാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്- മെറീന പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ചുരുക്കമാണിത്. എന്താണ് ഇതിലെ സത്യം? മെറീന തന്നെ പറയുന്നു. ഞാന്‍ പറഞ്ഞെന്നരീതിയില് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇങ്ങനെ പ്രതികരിച്ചിട്ടില്ല.…
Read More