പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ദി ഓർ പുരസ്കാരം സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റൈൻ താരത്തിന്റെ എട്ടാം ബാലൻ ദി ഓർ പുരസ്കാരമാണിത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാലണ്ടിനെ മറികടന്നാണ് മെസിയുടെ ചരിത്ര നേട്ടം. 2022 ഫിഫ ഖത്തർ ലോകകപ്പിൽ മെസി അർജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. കഴിഞ്ഞ സീസണിൽ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് മെസി നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൻ ദി ഓർ പുരസ്കാരത്തിന് അർഹനായത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലാണ്. യാഷിൻ ട്രോഫി എമി മാർട്ടിനസിന്മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ ലെവ്…
Read MoreTag: messi
ബാലന് ദി ഓർ പുരസ്കാരം; മെസി റിക്കാർഡ് പുതുക്കുമോ
പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള 2023 ബാലന് ദി ഓര് പുരസ്കാര ജേതാവിനെ ഈ രാത്രി അറിയാം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനത്തോടെ ലോക ഫുട്ബോളറിനെ പ്രഖ്യാപിക്കും. പുരുഷ വിഭാഗത്തില്‍ ഏറ്റവും മികച്ച താരത്തിനുള്ള ബാലന് ദി ഓറിനൊപ്പം വനിതകള്‍ക്കുള്ള ബാലന് ദി ഓര് ഫെമിനിൻ, ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പറിനുള്ള യാഷിന് ട്രോഫി, ഏറ്റവും മികച്ച അണ്ടര്‍ 21 പുരുഷ താരത്തിനുള്ള കോപ്പ ട്രോഫി എന്നിവയും സമ്മാനിക്കും. മെസി വീണ്ടും ? 2022 ഓഗസ്റ്റ് ഒന്ന് മുതല്‍ 2023 ജൂലൈ 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലന് ദി ഓര് സമ്മാനിക്കുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2003നുശേഷം ബാലന് ദി ഓര് പുരസ്കാര നോമിനേഷന് പട്ടികയില്‍ ഇല്ലാത്ത വര്‍ഷമാണിതെന്നതും ശ്രദ്ധേയം. ഏഴ് തവണ ബാലന് ദി…
Read Moreഅർജന്റൈൻ സൂപ്പർ താരം മെസിയെ സ്വീകരിക്കാൻ ഷക്കീര!
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഔദ്യോഗിക അവതരണത്തിനു കൊഴുപ്പേകാൻ പോപ് ഗായിക ഷക്കീരയുൾപ്പെടെയുള്ള പ്രമുഖർ എത്തും. ഞായറാഴ്ചയാണ് ഇന്റർ മയാമി ലയണൽ മെസിയെ ഔദ്യോഗികമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽനിന്ന് ഫ്രീ ഏജന്റായാണു ലയണൽ മെസി ഇംഗ്ലീഷ് മുൻ താരമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമിയിലെത്തുന്നത്. 2010 ആഫ്രിക്കൻ ലോകപ്പിൽ ഷക്കീരയുടെ തീം സോംഗായ വക്കാ… വക്കാ… വൻ ജനപ്രീതി നേടിയിരുന്നു. കൊളംബിയൻ പോപ് ഗായികയായ ഷക്കീരയ്ക്കൊപ്പം പ്യൂട്ടോറിക്കൻ റാപ്പറായ ബാഡ് ബണ്ണി, കൊളംബിയൻ റാപ്പർ മലുമ എന്നിവരും ഉണ്ടാകുമെന്നാണു സൂചന. നാൽപ്പത്താറുകാരിയായ ഷക്കീര സ്പാനിഷ് ഫുട്ബോൾ താരമായിരുന്ന ജെറാർഡ് പിക്വെയുമായുള്ള ബന്ധം 2022ൽ വേർപെടുത്തിയിരുന്നു. 2010 ഫിഫ ലോകകപ്പിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്.
Read Moreമെസിക്ക് ഇന്ന് 36-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകർ
ബ്യൂണോസ് ഐറീസ്: ലോക ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 36-ാം പിറന്നാള്‍. ആശംസകള്‍ നേർന്ന് ആരാധകർ ലോകകപ്പില്‍ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണിത്. ഖത്തര്‍ വേദിയായ 2022 ലെ ലോകകപ്പ് കിരീടം നേടിയത് മെസിയുടെ അര്‍ജന്റീനയായിരുന്നു. 1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ലയണല്‍ മെസി ജനിച്ചത്. 13-ാം വയസില്‍ സ്പെയിനിന്റെ എഫ്സി ബാഴ്സലോണയില്‍ കളി തുടങ്ങിയ അദ്ദേഹം ഇന്ന് കാല്പന്ത് കളിയുടെ രാജാവായി മാറിയിരിക്കുന്നു. ഫുട്ബോള്‍ കരിയറില്‍ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും അദ്ദേഹം മുത്തമിട്ടുകഴിഞ്ഞു. ലോറസ് പുരസ്കാരം രണ്ടുതവണ നേടിയ ഒരേയൊരു കളിക്കാരനാണ് മെസി. ഏഴ് ബാലോണ്‍ഡി ഓറിന്റെ തിളക്കവുമുണ്ട്. അടുത്തിടെ പിഎസ്ജി വിട്ട മെസി യുഎസ്എയിലെ ഇന്റര്‍ മയാമിയിലേക്കെത്തിയിരുന്നു. പുതിയ ക്ലബിനായുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം ജൂലായ് 21-ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreകരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി മെസി
ബെയ്ജിംഗ്: കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു മെസിയുടെ സൂപ്പർ ഫാസ്റ്റ് ഗോൾ. ലയണൽ മെസിയും ജർമയ്ൻ പെസെല്ലയും (68’) നേടിയ ഗോളുകളുടെ ബലത്തിൽ അർജന്റീന 2-0ന് ഓസ്ട്രേലിയയെ കീഴടക്കി. അതിവേഗ ഗോൾ ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളിനാണ് ബെയ്ജിംഗ് വർക്കേഴ്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 79-ാം സെക്കൻഡിലായിരുന്നു മെസിയുടെ ഗോൾ. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽനിന്ന് ഡി സർക്കിളിനുള്ളിൽവച്ച് ഇടംകാൽകൊണ്ട് എടുത്ത മിന്നും ഷോട്ടിലൂടെയായിരുന്നു മെസി ഓസ്ട്രേലിയൻ വലകുലുക്കിയത്. 68-ാം മിനിറ്റിൽ ഡിപോളിന്റെ അസിസ്റ്റിൽ പെസെല്ലയും ഗോൾ നേടിയതോടെ അർജന്റൈൻ ജയം 2-0നായി. ഗോൾ നന്പർ മുപ്പത്തിയഞ്ചുകാരനായ ലയണൽ മെസിയുടെ രാജ്യാന്തര കരിയറിലെ 103-ാം ഗോളാണ് ഓസ്ട്രേലിയയ്ക്കെതിരേ പിറന്നത്. 109 രാജ്യാന്തര ഗോളുമായി ലോക ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള…
Read Moreഇനി ഒന്നും അവശേഷിക്കുന്നില്ല: വിരമിക്കൽ സൂചന നൽകി മെസി
ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിരമിക്കൽ സൂചന നൽകി. തന്റെ കരിയറിൽ ഇനിയൊന്നും നേടാനായില്ല, കരിയറിന്റെ അവസാനത്തിലാണ് താൻ. ഫുട്ബോൾ ജീവിതം അവസാനിപ്പിക്കുന്നതിൽ സന്തുഷ്ടനാണെന്നും താരം പറഞ്ഞു. അർബാനപ്ലേ പോഡ്കാസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് മെസി ഹൃദയം തുറന്നത്. താൻ സ്വപ്നം കണ്ടതെല്ലാം ദേശീയ ടീമിലൂടെ നേടി. കരിയറിൽ വ്യക്തിപരമായ എല്ലാ നേട്ടങ്ങളും ലഭിച്ചു. കരിയറിന്റെ തുടക്കത്തിൽ ഇതെല്ലാം തനിക്ക് വന്നുചേരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു പരാതിയുമില്ല. ഇനിയും കൂടുതലൊന്നും ചോദിക്കുകയുമില്ല. തങ്ങൾ കോപ്പ അമേരിക്കയും ലോകകപ്പും നേടി, ഇനി ഒന്നും അവശേഷിക്കുന്നില്ല- മെസി കൂട്ടിച്ചേർത്തു.
Read Moreസ്വത്തിലും മുമ്പൻ മെസി; പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ഫോബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന ക്യാപ്റ്റനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി. 3,268 കോടി രൂപയുടെ ആസ്തിയാണ് ലോകകപ്പിന് മുൻപ് മെസിക്ക് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വരുമാനം 1,062 കോടി രൂപയാണെന്നു കണക്കാക്കുന്നു. ലോകത്ത് നാലു സ്ഥലങ്ങളിൽ മെസിക്ക് ആഡംബര വീടുകളുണ്ട്. ഏകദേശം 234 കോടി രൂപയാണ് മെസിയുടെ ആഡംബര വീടുകളുടെ വില. സ്പെയിനിനടുത്തുള്ള ഐബിസ ദ്വീപിലാണ് ഏറ്റവും വിലയേറിയ വീട്. ഇതിന് ഏകദേശം 97 കോടി രൂപ വില വരും. അവധിക്കാലത്ത് മെസി ഇവിടെയാണ് ചെലവഴിക്കുന്നത്. ക്യാമ്പ് നൗ സ്റ്റേഡിയത്തിൽനിന്ന് 12 കിലോമീറ്റർ അകലെ ഏകദേശം 56 കോടി രൂപ വിലയുള്ള ബംഗ്ലാവും മെസിക്കുണ്ട്. ഭാര്യ അന്റോണെല്ല റൊക്കൂസോയും അവരുടെ മൂന്ന് കുട്ടികളും ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഈ ബംഗ്ലാവിൽ ഒരു ചെറിയ…
Read Moreമെസ്സി ജനിച്ചത് അസമില്‍ ! വൈറലായതിനു പിന്നാലെ ട്വീറ്റ് മുക്കി കോണ്‍ഗ്രസ് എംപി…
ഫുട്ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അസം സ്വദേശിയെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി. അസമിലെ ബാര്‍പേട്ട ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി അബ്ദുള്‍ ഖലീഹ് ആണ് ട്വീറ്റിലൂടെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മെസ്സീ, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ എന്ന് കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് മെസ്സിയുടെ അസം ബന്ധം എന്താണെന്ന ഒരാളുടെ ചോദ്യത്തിനാണ്, മെസ്സി ജനിച്ചത് അസമിലാണെന്നായിരുന്നു കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹ് മറുപടി നല്‍കിയത്. എന്നാല്‍ അമളി പിണഞ്ഞത് മനസ്സിലാക്കിയ കോണ്‍ഗ്രസ് എംപി പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതെ സര്, മെസ്സി എന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് ഒരാളുടെ പ്രതികരണം. ലോകകപ്പു നേടിയ…
Read Moreമിന്നിച്ചേക്കണേ…മെക്സിക്കന്‍ തിരമാലകളില്‍ ‘ജീവന് തേടി’ മെസിപ്പട; തോറ്റാൽ പിന്നെ പായ മടക്കി വന്നവേഗത്തേക്കൾ വേഗത്തിൽ പോകാം
സ്വന്തം ലേഖകന്‍ ദോഹ: ആര്‍ത്തിരമ്പുന്ന മെക്സിക്കന്‍ തിരമാലകളില്‍ ജീവന് തേടി മെസിപ്പട ഇന്ന് അര്‍ധരാത്രി ഇറങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ ഇന്നാണ് അവരുടെ ‘ ലോകകപ്പ് ഫൈനല്‍’. തോറ്റാൽ പിന്നെ പായ മടക്കിവെയ്ക്കാം. അവസാനമല്സരവും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാം. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങി വരാം. സമനില ലഭിച്ചാല്‍ മറ്റു ടീമുകളുടെ ‘ സമനില’ തെറ്റുന്നതുവരെ കാത്തിരിക്കാം. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. തങ്ങള്‍ ഉയര്‍ത്തിയ കട്ടൗട്ടുകളും ബാനറുകളും കൊടികളും കണ്ടു കൊതി തീരും മുന്‍പ് അഴിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് അവര്‍. അതിനു പുറമേ മറ്റുടീമുകളുടെ ആരാധകരുടെ മുഖത്തുനോക്കാന്‍ കഴിയാത്ത അവസ്ഥയും മുന്നിലുണ്ട്. തല്കാലം മെസിഗോളടിച്ചില്ലെങ്കിലും കളി ജയിച്ചാല്‍ മതിയെന്ന അവസ്ഥയിലായിട്ടുണ്ട് പലരും. അത്രശുഭകരമല്ല അര്‍ജന്റീനന്‍ ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകളും. കഴിഞ്ഞ സിവസങ്ങളില് മെസി മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീനത്തിന് എത്താത്തത് വാര്‍ത്തയായിട്ടുണ്ട്. വയസ്സന്‍പട എന്ന…
Read Moreമെസി എവിടേക്ക്…! ബാഴ്സയുമായുള്ള കരാർ അവസാനിച്ചു
ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ഇനി ബാഴ്സലോണയുടെ ചുവപ്പും കടുംനീലയും കലർന്ന കുപ്പായത്തിൽ കാണാൻ കഴിയുമോ? കറ്റാലൻമാർക്കുവേണ്ടി ലോകം കീഴടക്കാൻ ഇനി മെസിയുണ്ടാവുമോ? ഇന്നലെ അർധരാത്രി (ജൂൺ 30) മുതൽ ഫുട്ബോൾ ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അതെ, അർജന്റീന ലെജൻഡ് ഇന്നു മുതൽ ഫ്രീ ഏജന്റ്. ലയണൽ ആൻഡ്രസ് മെസിയുമായുള്ള സ്പാനിഷ് വമ്പൻ ബാഴ്സയുടെ കരാർ ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. മെസിയെ ഇനി ആർക്കുവേണമെങ്കിലും സ്വന്തമാക്കാം. മെസി, മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകുമെന്ന അഭ്യൂഹം ഇന്നലെ മുതൽ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. പിഎസ്ജിയും സജീവമായി കളത്തിലുണ്ടെന്നാണ് കേട്ടുകേൾവി. എന്നാൽ മെസിയുമായി കരാർ ഒപ്പിടാൻ കറ്റാലൻമാർ ശ്രമിച്ചുവരികയാണെന്ന വാർത്തകൾക്കാണ് കൂടുതൽ വിശ്വാസ്യത. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അർജന്റീന ടീമിനൊപ്പം ഇപ്പോൾ ബ്രസീലിലുള്ള മെസി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മെസിയുടെ…
Read More