കൂട്ടുകാരൻ ലൂക്കാസിനൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ പെൺകുട്ടിയിൽ എന്തോ ഒരു ആകർഷകത്വമുണ്ടെന്നു മെസി തിരിച്ചറിഞ്ഞു. മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത ഒരിഷ്ടം അവളോടു തോന്നി. എന്നാൽ, പൊതുവേ നാണക്കാരനായതിനാൽ മെസി ആദ്യമൊന്നും തന്റെ പ്രണയം അവളോടു തുറന്നു പറഞ്ഞില്ല. എങ്കിൽപ്പോലും ഇരുവർക്കും സൗഹൃദത്തിന് അപ്പുറമുള്ള എന്തോ ഒന്നു തങ്ങൾക്ക് ഇടയിലുണ്ടെന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പരസ്പരം കത്തെഴുതുന്നതിൽ മുടക്കം വരുത്തിയില്ല. കത്തുകളിലൂടെയാണ് ഇരുവരും പരസ്പരം കൂടുതൽ അറിഞ്ഞതും അടുത്തതും. വെളിപ്പെടുത്തൽഅങ്ങനെയിരിക്കെ മെസിയുടെ ഫുട്ബോൾ ഭാവിക്കു ബാഴ്സലോണയാണ് കൂടുതൽ ഉചിതമെന്നു പറഞ്ഞ് മെസിയുടെ അച്ഛൻ കുടുംബത്തെയും കൂട്ടി ബാഴ്സലോണയിലേക്കു പോയി. ഇതോടെ പരസ്പരം കാണാനുള്ള ഇടവേള കുറഞ്ഞെങ്കിലും കത്തെഴുത്തിൽ മുടക്കമുണ്ടായില്ല. ഏറെ നാൾ തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചിരുന്ന മെസിയും ആന്റൊനെല്ലയും 2009ൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നു വെളിപ്പെടുത്തി.2010ൽ ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും…
Read MoreTag: messi
ഒന്ന് അടങ്ങ് മത്തേയോ…മെസിയുടെ ഗോള്‍ഡന്‍ ഷൂവിനായി പിടിവലി കൂടി മക്കള്‍;വീഡിയോ വൈറലാകുന്നു
ലയണല്‍ മെസി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം ഏറ്റുവാങ്ങിയ വേദിയില്‍ താരമായത് മെസിയുടെ രണ്ടാമത്തെ മകന് മത്തേയോ മെസി. ആറാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം മെസി സ്വീകരിച്ച വേദിയിലായിരുന്നു രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ലാ ലിഗയില്‍ കഴിഞ്ഞ സീസണില്‍ 36 ഗോളുകള്‍ അടിച്ചു കൂട്ടിയതാണ് മെസിയെ പുരസ്കാരത്തിനര്‍ഹനാക്കിയത്.തുടര്‍ച്ചയായ മൂന്നാം വട്ടമാണ് മെസി ഈ പുരസ്കാരം നേടുന്നത്. പുരസ്കാരം ഏറ്റുവാങ്ങാനായി മെസി എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. പുരസ്കാരം നല്‍കുന്നതിന് മുമ്പായി അവതാരകര്‍ മെസിയുടെ മക്കളെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. പിന്നാലെ, ഗോള്‍ഡന്‍ ഷൂ ചേട്ടന് തിയാഗോയുടെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അനിയന് മത്തേയോവിന് അത് ഒട്ടും ഇഷ്ടമായില്ല.മെസിയുടെ അരികില്‍നിന്നു തിയോഗോയുടെ അടുത്ത് പാഞ്ഞെത്തിയ മത്തെയോ ഷൂവില്‍ പിടിമുറുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ പുരസ്കാരത്തിനായി പിടിവലിയായി. ഒടുവില്‍ മത്തെയോ തന്നെ ജയിച്ചു. ചേട്ടന്റെ കൈയില്‍നിന്നു പുരസ്കാരം പിടിച്ചുവാങ്ങി…
Read Moreസ്പാനിഷ് ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് മെസിയുടെ പേരു നല്കാന് ഒരുങ്ങുന്നു ! മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് ലാലിഗാ പ്രസിഡന്റ്
സൂപ്പര്‍താരം ലയണല്‍ മെസിയെ ആദരിക്കാനൊരുങ്ങി സ്പാനിഷ് ലാലിഗ. ലാലിഗയിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനു മെസിയുടെ പേരു നല്‍കാനാണ് ഇപ്പോള്‍ അലോചിക്കുന്നത്. ലാലിഗ പ്രസിഡന്റ് ഓസ്കാര്‍ ടെബാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെസി ഫുട്ബോളില്‍ നിന്നും വിരമിച്ചതിനു ശേഷമായിരിക്കും ഇതു നടപ്പിലാക്കുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യം ടബേസിനോടു ചോദിച്ചപ്പോള്‍ പരിഗണിക്കാവുന്ന കാര്യമാണിതെന്ന് ടബേസ് വ്യക്തമാക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണു മെസിയെന്നും താരത്തിന്റെ കരിയര്‍ അവസാനിച്ചതിനു ശേഷം മികച്ച കളിക്കാരനുള്ള പുരസ്കാരം മെസിയുടെ പേരില്‍ നല്‍കാവുന്നതാണെന്നും ടെബാസ് പറഞ്ഞു. ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം അത്ലറ്റിക്കോ ബില്‍ബാവോയുടെ ഇതിഹാസ താരം ടെല്‍മോ സാറായുടെ പേരില്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ ഉയര്‍ന്നു വന്ന മെസി സീനിയര്‍ കരിയറില്‍ ഇതു വരെ മറ്റൊരു ടീമിനു വേണ്ടി പന്തു തട്ടിയിട്ടില്ല. ഒന്‍പതു ലാലിഗ കിരീടങ്ങള്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുള്ള മെസിയാണ് സ്പാനിഷ്…
Read Moreമെസിയുടെ നന്മ! വിവാഹത്തിന് ബാക്കിയായ ഭക്ഷണം ദരിദ്രര്‍ക്ക് നല്കാന് ഫുഡ് ബാങ്കിനെ ഏല്പിച്ച് സൂപ്പര്‍താരം, വന്നവഴി മറക്കാത്ത ഫുട്ബോള്‍ ഇതിഹാസത്തെ സ്തുതിച്ച് ലോകം
ലയണല്‍ മെസി ഫുട്ബോള്‍ മൈതാനത്ത് മാന്ത്രികനാണ്. എന്നാല്‍ കാരുണ്യത്തിലും താന്‍ വലിയവനാണ് സൂപ്പര്‍താരം ഒരിക്കല്‍ക്കൂടി തെളിയിച്ചു. തന്റെ വിവാഹത്തിനൊരുക്കിയ ഭക്ഷണങ്ങള്‍ ബാക്കിയായപ്പോള്‍ ചേരിയിലെ പാവപ്പെട്ടവരുടെ വിശപ്പകറ്റുന്ന സംഘടനയ്ക്ക് എത്തിച്ചുകൊടുത്തു മെസി. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്കുന്ന വിധത്തിലാണ് വിവാഹ സല്ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മെസി നിര്‍ദേശം നല്‍കിയതെന്നും താരത്തിന്റെ താല്പര്യം പോലെ അവയെല്ലാം തങ്ങള്‍ ഏറ്റെടുത്തതായും റൊസാരിയോ ഫുഡ് ബാങ്ക് ഡയറക്ടര്‍ പാബ്ലോ അല്‍ഗ്രെയ്ന്‍ പറഞ്ഞു. അര്‍ജന്റീനയില്‍ ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട മെസി -ആന്റോനെല്ല വിവാഹത്തെ തുടര്‍ന്ന് ധാരാളം ഭക്ഷണ പാനീയങ്ങള്‍ ബാക്കിയായിട്ടുണ്ടെന്നും ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അല്‍ഗ്രെയ്ന്‍ പറഞ്ഞു. ഭക്ഷണം നേരെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് എത്തുകയും ഞങ്ങള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അത് എത്രയുണ്ടെന്ന് അറിവായിട്ടില്ല. സോഫ്റ്റ് ഡ്രിങ്കുകളും സ്നാക്ക്സുകളും മാത്രമേ സ്വീകരിക്കൂ എന്ന് സംഘാടകരെ നേരത്തെ തന്നെ…
Read More